ഒരു സിനിമ കാണുന്ന പൈസയില്ല: 137 രുപ നിക്ഷേപിക്കാനുണ്ടോ? എങ്കില്‍ സർക്കാർ പദ്ധതി വഴി 34 ലക്ഷം വരെ സമ്പാദിക്കാം
ചെറിയ തുകകൾ നിക്ഷേപിച്ച് വലിയ വരുമാനം നേടാന്‍ ആഗ്രഹിക്കുന്നവർക്കുള്ള മികച്ച അവസരങ്ങളിലൊന്നാണ് പബ്ലിക് പ്രോവിഡന്റ് ഫണ്ട് (PPF). ഇന്ത്യയിലെ ഏറ്റവും സുരക്ഷിതവും ജനപ്രിയവുമായ നിക്ഷേപ മാർഗങ്ങളിലൊന്നായ പി പി എഫ് ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ ആഗ്രഹിക്കുന്നവർക്കുന്നുള്ള മികച്ച ഒരു തിരഞ്ഞെടുപ്പായിരിക്കും എന്നതില്‍ സംശയമില്ല.
1968-ൽ ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച പി പി എഫ്, സാധാരണക്കാരായ ജനങ്ങളുടെ ദീർഘകാല സമ്പാദ്യത്തിനും സാമ്പത്തിക അച്ചടക്കത്തിനും വേണ്ടി രൂപകൽപ്പന ചെയ്തതാണ്. 15 വർഷത്തെ പക്വതാ കാലാവധിയുള്ള ഈ പദ്ധതി 7.1% (2025-ലെ കണക്കനുസരിച്ച്) വാർഷിക പലിശയും നികുതി രഹിത വരുമാനവും വാഗ്ദാനം ചെയ്യുന്നു.

ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 500 രൂപ മുതൽ 1.5 ലക്ഷം രൂപ വരെയാണ് പി പി എഫിന്റെ നിക്ഷേപ പരിധി. ഇ ഇ ഇ (Exempt-Exempt-Exempt) വിഭാഗത്തിൽപ്പെടുന്നതിനാൽ, നിക്ഷേപം, പലിശ, പക്വതാ തുക എന്നിവ നികുതി രഹിതമായിരിക്കും. സർക്കാർ പിന്തുണയുള്ള പദ്ധതിയായതിനാൽ, 100% റിസ്ക് രഹിതവും നിക്ഷപിക്കുന്നവർക്ക് ആവശ്യമെങ്കില്‍ വായ്പ എടുക്കാനും ഭാഗികമായി പിൻവലിക്കാനും സാധിക്കും.
"137 രൂപ നിക്ഷേപിച്ച് 34 ലക്ഷം രൂപ നേടാം" എന്ന അവകാശവാദം ഒറ്റനോട്ടത്തിൽ അവിശ്വസനീയമായി തോന്നാം. പി പി എഫിന്റെ-ന്റെ മിനിമം വാർഷിക നിക്ഷേപം 500 രൂപയായതിനാൽ, 137 രൂപയുടെ ഒറ്റത്തവണ നിക്ഷേപം 34 ലക്ഷം രൂപയാക്കുക എന്നത് അസാധ്യവുമാണ്. എന്നാൽ, ഈ തുക ദൈനംദിന അല്ലെങ്കിൽ മാസം നിക്ഷേപമായി പരിഗണിക്കുകയാണെങ്കില്‍ നിങ്ങളുടെ വരുമാനം വർധിക്കുന്നത് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.
ഒരു വ്യക്തി തന്റെ വരുമാനത്തില്‍ നിന്നും ദിവസം 137 രൂപ പി പി ഫില്‍ നിക്ഷേപിക്കാനായി മാറ്റിവെക്കുകയാണെങ്കില്‍ ഒരു വർഷത്തിൽ അത് 50,005 രൂപ ആയിട്ടുണ്ടാകും. 15 വർഷത്തെ പി പി എഫ് കാലാവധിയിൽ, 7.1% സംയുക്ത പലിശയോടെ ഈ തുക നിങ്ങളെ അത്ഭുതപ്പെടുത്തുന്ന രീതിയില്‍ വളരും. 15 വർഷത്തേക്ക് വർഷം 50,005 രൂപ നിക്ഷേപിച്ചാൽ, മൊത്തം നിക്ഷേപം 750075 രൂപയാകും. സംയുക്ത പലിശ കണക്കാക്കുമ്പോൾ, 15 വർഷത്തിനൊടുവിൽ ഏകദേശം 13-15 ലക്ഷം രൂപ ലഭിക്കാം.
ഇനി പി പി എഫിന്റെ 5 വർഷത്തെ അധിക സമയപരിധി ഉപയോഗപ്പെടുത്തുകയാണെങ്കില്‍ 25-30 വർഷത്തിനുള്ളിൽ 34 ലക്ഷം രൂപ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. അതായത് നിങ്ങള്‍ ഇപ്പോള്‍ ഒരു 30 വയസ്സുള്ള വ്യക്തിയാണെങ്കില്‍ ദിവസം 137 രൂപ മാറ്റിവെക്കുകയാണെങ്കില്‍ ജോലിയില്‍ നിന്നും വിരമിക്കുന്ന സമയത്തേക്ക് നിങ്ങള്‍ക്ക് ഈ തുക സ്വന്തമാക്കാം.
ഇനി ഒരു വർഷം വർഷം 1.5 ലക്ഷം രൂപവെച്ച് 15 വർഷത്തേക്ക് 7.1% പലിശയോടെ നിക്ഷേപിച്ചാൽ, പക്വതാ തുക 40-45 ലക്ഷം രൂപയോളം ആകാം. അതായത് മാസം 12500 രൂപ. ദിവസം മാറ്റിവെക്കുന്ന രീതിയിലാണെങ്കില്‍ നിങ്ങള്‍ മാറ്റിവെക്കേണ്ടി വരിക ഏകദേശം 416 രൂപയോളമാണ്. ദിവസം 137 രൂപയല്ല ഒരു മാസത്തേക്കാണ് 137 രൂപ ( അതായത് വർഷം 1644 രൂപ) നിക്ഷേപിക്കുന്നതെങ്കില്‍ 15 വർഷത്തിനുള്ളിൽ 34 ലക്ഷം എന്ന ലക്ഷ്യത്തിലേക്ക് എത്താൻ പര്യാപ്തമല്ല. ഈ നിലയിലാണ് നിങ്ങളുടെ നിക്ഷേപമെങ്കില്‍ 7.1% പലിശയോടെ, 15 വർഷത്തിനുശേഷം ഏകദേശം 50000-60000 രൂപ മാത്രമേ ലഭിക്കൂ.
എന്തുകൊണ്ട് പി പി എഫ് നിക്ഷേപത്തിലേക്ക് ആളുകള്‍ മാറണം എന്ന് ചോദിച്ചാല്‍ അതിന്റെ സുരക്ഷിതത്വം തന്നെയാണ് സാമ്പത്തിക വിദഗ്ധർക്കും ചൂണ്ടിക്കാട്ടാനുള്ള പ്രധാന കാരണം. 'പി പി എഫ് ഒരു റിസ്ക്-ഫ്രീ നിക്ഷേപമാണ്, ഇത് ചെറുകിട നിക്ഷേപകർക്ക് പോലും വലിയ സമ്പത്ത് സൃഷ്ടിക്കാൻ അവസരം നൽകുന്നു. നികുതി ലാഭം, സുരക്ഷ, ദീർഘകാല വളർച്ച എന്നിവ പി പി എഫിനെ കൂടുതല്‍ ആകർഷകമാക്കുന്നു.' എന്നeCd ഫിനാൻഷ്യൽ പ്ലാനർ രാജേഷ് കുമാർ വ്യക്തമാക്കുന്നത്.
ചിട്ടയായ നിക്ഷേപവും ക്ഷമയും ഉണ്ടെങ്കിൽ പി പി എഫ് വഴ മികച്ച വരുമാനം സൃഷ്ടക്കാന്‍ സാധിക്കും. ചെറിയ തുകകൾ മാറ്റിവെച്ച് വലിയ ലക്ഷ്യങ്ങൾ കൈവരിക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും പരിഗണിക്കാന്‍ സാധിക്കുന്ന നിക്ഷേപ മാർഗമാണ് പി പി എഫ്.












Click it and Unblock the Notifications