ഇന്ത്യന്‍ സൈന്യത്തിനുവേണ്ടി പാക്കിസ്ഥാനെ തോല്‍പ്പിക്കുമെന്ന് ഹോക്കി ക്യാപ്റ്റന്‍ ശ്രീജേഷ്
ബെംഗളുരു: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യന്‍ സൈനികര്‍ക്കുവേണ്ടി പാക്കിസ്ഥാനെ പരാജയപ്പെടുത്തുമെന്ന് മലയാളിയും ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനുമായ പി ആര് ശ്രീജേഷ്. ചാമ്പ്യന്‍സ് ട്രോഫിക്കുവേണ്ടി തയ്യാറെടുക്കവെ ബെംഗളുരിലെ സായ് സെന്ററില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശ്രീജേഷ്.
പാക്കിസ്ഥാനെതിരായ ജയം അതിര്‍ത്തികളില്‍ കാവല്‍ നില്ക്കുന്ന ഇന്ത്യന്‍ പട്ടാളക്കാര്ക്കായുള്ളതായിരിക്കും. ജയം ഇന്ത്യന്‍ പട്ടാളത്തിന്റെ ആത്മവിശ്വാസമുയര്‍ത്തുമെന്നും ശ്രീജേഷ് പറഞ്ഞു. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ആദ്യ ഇന്ത്യ പാക് പോരാട്ടമാണ് നടക്കാനിരിക്കുന്നത്. അതുകൊണ്ടുതന്നെ നൂറുശതമാനം പ്രകടനം ടീം പുറത്തെടുക്കുമെന്ന് ശ്രീജേഷ് പറഞ്ഞു.

ഏത് ടീമിനെയും എപ്പോള്‍ വേണമെങ്കിലും പരാജയപ്പെടുത്താനുള്ള കഴിവ് പാക്കിസ്ഥാനുണ്ട്. എന്നാല്‍, പാക്കിസ്ഥാന് ഇപ്പോള്‍ ഏറ്റവും മോശം ഫോമിലാണുള്ളത്. അവര്‍ ഇന്ത്യയേക്കാള്‍ താഴ്ന്ന റാങ്കിലുമാണ്. ചരിത്രത്തിലാദ്യമായി പാക്കിസ്ഥാന് ഒളിമ്പിക്സ് യോഗ്യത നേടാന്‍ കഴിഞ്ഞിട്ടില്ല. അത് അവരുടെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ജയം ഇന്ത്യയ്ക്ക് എളുപ്പമാകുമെന്നും ശ്രീജേഷ് പറഞ്ഞു.
ഇന്ത്യന്‍ പട്ടാളക്കാര്‍ക്കാരെ നിരാശരാക്കാതിരിക്കാനാണ് ഞങ്ങളുടെ ശ്രമം. വിജയിക്കുകതന്നെ ചെയ്യുമെന്ന് ശ്രീജേഷ് ആത്വിശ്വാസം പ്രകടിപ്പിച്ചു. ഒക്ടോബര്‍ 20 മുതല്‍ 30 വരെ മലേഷ്യയിലാണ് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി നടക്കുക. ഇന്ത്യയും പാകിസ്താനും തമ്മില്‍ ഒക്ടോബര്‍ 23നാണ് മത്സരം.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications