Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്യന്‍ ഖാനെതിരായ മയക്കുമരുന്ന് കേസ്; എന്‍സിബി സാക്ഷി പ്രഭാകര്‍ സെയില്‍ മരിച്ച നിലയില്‍

മുംബൈ: കോര്‍ഡെലിയ ക്രൂയിസ് എന്ന ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസില്‍ എന്‍ സി ബിയുടെ പഞ്ച് സാക്ഷിയായിരുന്നു പ്രഭാകര്‍ സെയില്‍ മരിച്ചു. വെള്ളിയാഴ്ചയായിരുന്നു അന്ത്യം. 36 വയസായിരുന്നു. ചമ്പൂരിലെ മഹുല്‍ ഏരിയയിലെ വീട്ടില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹം മരിച്ചതെന്ന് പ്രഭാകര്‍ സെയിലിന്റെ അഭിഭാഷകന്‍ തുഷാര്‍ ഖണ്ഡാരെ പറയുന്നു. പ്രഭാകര്‍ സെയിലിന്റെ മൃതദേഹം ഇന്ന് രാവിലെ 11 മണിക്ക് അന്ധേരിയിലെ വസതിയിലേക്ക് കൊണ്ടുപോകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട കേസ് ആണ് കോര്‍ഡെലിയ ക്രൂയിസ് മയക്കുമരുന്ന് കേസ്.

കേസില്‍ ആര്യന്‍ ഖാന്‍ മനപൂര്‍വം അകപ്പെടുത്തിയതാണെന്ന ആരോപണങ്ങള്‍ ശരിവെച്ചു കൊണ്ടുള്ള പ്രഭാകര്‍ സെയിലിന്റെ വെളിപ്പെടുത്തല്‍ വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. ലഹരി പാര്‍ട്ടി കേസ് അന്വേഷിക്കുന്ന എന്‍ സി ബിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു സമീര്‍ വാങ്കഡെയ്ക്കെതിരെ ആയിരുന്നു പ്രഭാകര്‍ സെയില്‍ കോഴ ആരോപണം ഉന്നയിച്ചത്. എന്‍ സി ബി പണം വാഗ്ദാനം ചെയ്തിരുന്നുവെന്നും കേസ് ഒത്തുതീര്‍പ്പാക്കാന്‍ പണ ഇടപാട് നടന്നതായുമാണ് പ്രഭാകര്‍ സെയില്‍ ആരോപിച്ചിരുന്നത്. എന്നാല്‍ ആരോപണങ്ങള്‍ സമീര്‍ വാങ്കഡെ അന്ന് തന്നെ നിഷേധിച്ചിരുന്നു.

1

തന്നെ കുടുക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും നിയമനടപടികളെ തകിടം മറിക്കുന്നതാണെന്നും ആരോപിച്ച് സമീര്‍ വാങ്കഡെ മുംബൈ പൊലീസ് മേധാവിക്ക് കത്തയച്ചിരുന്നു. കേസില്‍ അറസ്റ്റിലായിരുന്ന ആര്യന്‍ ഖാനൊപ്പം സ്വകാര്യ കുറ്റാന്വേഷകന്‍ കെ പി ഗോസവി സെല്‍ഫി എടുത്തത് വിവാദമായിരുന്നു. കെ പി ഗോസാവിയുടെ ബോഡിഗാര്‍ഡ് എന്നാണ് പ്രഭാകര്‍ സെയില്‍ അറിയപ്പെട്ടിരുന്നത്. ഗോസവിയും സാം ഡിസൂസ എന്ന ആളും തമ്മിലുള്ള 18 കോടി രൂപയുടെ ഒത്തുതീര്‍പ്പ് ഇടപാടിന് സാക്ഷിയായതായി ആയിരുന്നു പ്രഭാകര്‍ സെയില്‍ വെളിപ്പെടുത്തിയിരുന്നത്.

2

ഇതില്‍ 8 കോടി എന്‍ സി ബി തലവന്‍ സമീര്‍ വാങ്കഡെയ്ക്ക് നല്‍കാനാണെന്നും പ്രഭാകര്‍ സെയില്‍ പറഞ്ഞിരുന്നു. ഗോസവിയും സാം ഡിസൂസയും തമ്മിലുള്ള ഫോണ്‍ സംഭാഷണം താന്‍ കേട്ടെന്നും പ്രഭാകര്‍ സെയില്‍ നേരത്തെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. കേസ് ഒതുക്കിത്തീര്‍പ്പാക്കാന്‍ 25 കോടി രൂപ ആവശ്യപ്പെടാനും 18 കോടി രൂപയ്ക്ക് ഡീല്‍ ഉറപ്പിക്കണമെന്നും ഗോസവി ഡിസൂസയോടു പറയുന്നതു കേട്ടതായാണ് പ്രഭാകര്‍ സെയിലിന്റെ അവകാശവാദം.

3

ഇതില്‍ 8 കോടി രൂപ സമീര്‍ വാങ്കഡെയ്ക്കാണെന്ന് പറയുന്നതു കേട്ടതായാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. ഗോസവിയുടെ നിര്‍ദേശം അനുസരിച്ച് പണം അടങ്ങിയ 2 ബാഗുകള്‍ വാങ്ങി സാം ഡിസൂസയ്ക്കു കൈമാറിയതായും പ്രഭാകര്‍ സെയില്‍ പറഞ്ഞിരുന്നു. ജീവന് ഭീഷണിയുള്ളതിനാലാണ് ഇങ്ങനെയൊരു സത്യവാങ്മൂലം ഫയല്‍ ചെയതതെന്നും പ്രഭാകര്‍ സെയില്‍ പറഞ്ഞിരുന്നു. അതേസമയം പ്രഭാകര്‍ സെയിലിന്റെ ആരോപണങ്ങള്‍ എന്‍ സി ബി അന്ന് തന്നെ തള്ളിക്കളഞ്ഞിരുന്നു. പ്രഭാകര്‍ സെയില്‍ കേസിലെ സ്വതന്ത്ര സാക്ഷിയാണെന്നായിരുന്നു എന്‍ സി ബിയുടെ വാദം.

4

ആഡംബര കപ്പലിലെ ലഹരി കേസിലെ ചില സാക്ഷികള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണവുമായി ബന്ധപ്പെട്ട ചില ആരോപണങ്ങളുണ്ടെന്നും അത് സംബന്ധിച്ച കാര്യങ്ങളാണ് പ്രഭാകര്‍ ഒളിച്ചു കേട്ടത് എന്നുമായിരുന്നു എന്‍ സി ബി പറഞ്ഞത്. പ്രഭാകര്‍ സെയില്‍ ഉയര്‍ത്തിയ എല്ലാ ആരോപണങ്ങളും സമീര്‍ വാങ്കഡെ ശക്തമായി നിഷേധിച്ചതായും എന്‍ സി ബി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. സമീര്‍ വാങ്കഡെയുമായി ചേര്‍ന്ന് അങ്ങനെയൊരു നീക്കം നടന്നിട്ടില്ലെന്നും കപ്പലിലെ റെയ്ഡിന് മുമ്പ് അദ്ദേഹത്തെ പരിചയമില്ലെന്നുമാണ് ഗോസാവി പറഞ്ഞിരുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+