കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടന്‍ പ്രഭാസും സെല്‍ഫ് ക്വാറന്റൈനില്‍... ജോര്‍ജിയയിലെ ഷൂട്ടിംഗ് മതിയാക്കി നാട്ടിലെത്തി!!

Google Oneindia Malayalam News

ഹൈദരാബാദ്: ബാഹുബലി സിനിമയിലൂടെ തരംഗമായ സൂപ്പര്‍ താരം പ്രഭാസ് സ്വയം ഐസൊലേഷനില്‍ പ്രവേശിച്ചു. ജോര്‍ജിയയില്‍ നിന്ന് പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് മതിയാക്കി പ്രഭാസ് നാട്ടില്‍ തിരിച്ചെത്തിയിരുന്നു. ഇതിന് പിന്നാലെ ക്വാറന്റൈനില്‍ കഴിയാന്‍ തീരുമാനിച്ചത്. രാജ്യത്ത് കോവിഡ് 19 പകരുന്ന സാ ഹചര്യം കൂടി താരം കണക്കിലെടുത്തിട്ടുണ്ട്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ഇക്കാര്യം പ്രഭാസ് തന്നെയാണ് ആരാധകരെ അറിയിച്ചത്. എല്ലാവരും ആവശ്യമായ മുന്‍കരുതല്‍ എടുക്കണമെന്നും സുരക്ഷിതരമായി ഇരിക്കണമെന്നും പ്രഭാസ് നിര്‍ദേശിച്ചു. കെകെ രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനായിട്ടാണ് പ്രഭാസും സംഘവും ജോര്‍ജിയയില്‍ എത്തിയത്.

1

അതേസമയം ചിത്രത്തിലെ നായിക പൂജ ഹെഗ്‌ഡെ സ്വയം ഐസൊലേഷനലില്‍ കഴിയാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഇക്കാര്യം അവര്‍ വെളിപ്പെടുത്തിയിരുന്നു. ബോളിവുഡ് താരം അനുപം ഖേറും നിരീക്ഷണത്തിലാണ്. അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. കഴിഞ്ഞ ദിവസമാണ് അനുപം ഖേര്‍ ന്യൂയോര്‍ക്കില്‍ നിന്ന് തിരിച്ചെത്തിയത്. അദ്ദേഹത്തിനായി നടന്‍ അനില്‍ കപൂര്‍ പാട്ടു പാടി കൊടുക്കുന്ന വീഡിയോയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ബോളിവുഡ് ഗായിക കനിക കപൂറിനും കഴിഞ്ഞ ദിവസം കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ക്കെതിരെ യുപി പോലീസ് കേസെടുക്കുകയും ചെയ്തു.

രാജ്യം കൊറോണയ്‌ക്കെതിരെ അതിജാഗ്രതയിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശ പ്രകാരം ഇന്ന് രാജ്യത്ത് ജനതാ കര്‍ഫ്യൂ നടപ്പിലാക്കിയിരിക്കുകയാണ്. നിരവധി പേര്‍ ഈ നീക്കത്തെ പിന്തുണച്ചിട്ടുണ്ട്. എല്ലായിടത്തും അപകടം പതിയിരിപ്പുണ്ടെന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ പറഞ്ഞു. ബസ്സിലോ ട്രെയിനിലോ മാര്‍ക്കറ്റിലോ നിങ്ങള്‍ പോകാതിരിക്കൂ. ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നിടത്ത് പോയി അപകടം വിളിച്ചുവരുത്തരുത്. ഇത് പൊതു അവധിയാണ്. വളരെ ഗൗരവപ്പെട്ട വിഷയമാണെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു. എല്ലാവരും സുരക്ഷാ മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്നും സല്‍മാന്‍ ആവശ്യപ്പെട്ടു.

മലയാളം താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ജനതാ കര്‍ഫ്യൂവിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. കൊറോണയുടെ വ്യാപനത്തെ തടയാന്‍ എല്ലാവര്‍ക്കും ഒരുമിച്ച് നില്‍ക്കാമെന്ന് മമ്മൂട്ടി പറഞ്ഞു. വതിരിവില്ലാതെ കടന്നുവരും കൊറോണ. മരുന്നൊന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. നമ്മളാരും സുരക്ഷിതരുമല്ല. പക്ഷേ നമുക്ക് തടയാന്‍ സാധിക്കും. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവില്‍ ഞാനുമുണ്ട് നിങ്ങളുടെ കൂടെ എന്നാണ് മമ്മൂട്ടി പറഞ്ഞു. ശ്രീകുമാരന്‍ തമ്പി, കമല്‍ഹാസന്‍, അനുഷ്‌ക ശര്‍മ, ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, ഹൃത്വിക് റോഷന്‍, അക്ഷയ് കുമാര്‍, ജയസൂര്യ, ഉണ്ണിമുകുന്ദന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ് തുടങ്ങിയ നിരവധി താരങ്ങള്‍ കര്‍ഫ്യൂവിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

English summary
prabhas quarantines himself after returning from georgia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X