Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ചു മിനിറ്റിനുള്ളില്‍ ടിക്കറ്റ് എടുക്കാന്‍ സൗകര്യം

1.15: ഐആര്‍സിടിസി വക പിക് ആന്‍റ് ഡ്രോപ് സൗകര്യം

  • ലോവര്‍ ബെര്‍ത്തില്‍ ഗര്‍ഭിണികള്‍ക്കും മുതിര്‍ന്നവര്‍ക്കും മുന്തിയ പരിഗണന
  • ജനശതാബ്ദി വണ്ടികളുടെ വേഗത വര്‍ദ്ധിപ്പിക്കും
  • പാത നിര്‍മാണത്തിന്റെ വിവരങ്ങള്‍ ഓണ്‍ലൈനായി പ്രസിദ്ധീകരിക്കും
  • തീരദേശ പാതയ്ക്കായി രണ്ടായിരം കോടി
  • ചരുക്കുഗതാഗത മേഖലയില്‍ സ്വകാര്യപങ്കാളിത്തം
  • പദ്ധതികള്‍ക്ക് ഇനി മന്ത്രാലയത്തിന്റെ അനുമതി വേണ്ട
  • ദില്ലി-മുംബൈ, ദില്ലി-കൊല്‍ക്കത്ത യാത്ര ഒറ്റ രാത്രി കൊണ്ട്‌
  • അഞ്ചുവര്‍ഷം കൊണ്ട് 8.5 ലക്ഷം കോടിയുടെ അധിക നിക്ഷേപം
  • തിരഞ്ഞെടുത്ത 7000 തീവണ്ടികളില്‍ ബയോടോയ്‌ലറ്റ്
  • പ്രധാന ട്രെയിനുകളില്‍ കൂടുതല്‍ ജനറല്‍ കോച്ചുകള്‍
  • എന്‍ജിനില്ലാത്ത അതിവേഗ ട്രെയിനുകള്‍
  • പത്തു പ്രധാന നഗരങ്ങളില്‍ ഉപഗ്രഹ സ്റ്റേഷനുകള്‍
  • പാതയിരട്ടിപ്പിക്കലിലും ട്രാക്കുകള്‍ക്കുമായി ഒരു ലക്ഷം കോടി
  • സ്ത്രീ സുരക്ഷയ്ക്കായി 182 നമ്പര്‍
  • സ്റ്റേഷന്‍ നവീകരണത്തിനായി ഇനി മുതല്‍ ഓപ്പണ്‍ ടെണ്ടര്‍

12.42:

  • അഞ്ചു മിനിറ്റിനുള്ളില്‍ ടിക്കറ്റ് എടുക്കാന്‍ സൗകര്യം
  • ഇഷ്ടഭക്ഷണം ബുക്ക് ചെയ്യാം
  • വിവിധ ഭാഷകളില്‍ ഇ ടിക്കറ്റിങ്
  • സ്മാര്‍ട്ട് ഫോണ്‍ വഴിയും ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചും ടിക്കറ്റ് ബുക്ക് ചെയ്യാം
  • 120 ദിവസം മുന്‍കൂര്‍ ടിക്കറ്റ് ബുക്കിങ്

12.30:

  • റെയില്‍വേ യാത്രാനിരക്ക് കൂട്ടില്ല
  • അഞ്ചുവര്‍ഷത്തേക്ക് നാലു ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ചു
  • സുരക്ഷ, സുഖയാത്ര, നവീകരണം, സ്വയംപര്യാപ്ത

12.12: റെയില്‍വേ ബജറ്റ് അവതരണം തുടങ്ങി.

Venkaiah Naidu

11. 37: ബജറ്റ് അവതരിപ്പിക്കാനായി മന്ത്രി സുരേഷ് പ്രഭു സഭയിലെത്തി. റെയില്‍വേയുടെ സാന്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ഒരു ധവളപത്രം ഉടന്‍ സഭയുടെ മേശപ്പുറത്ത് വെയ്ക്കും.

ബജറ്റ് അവതരണം പന്ത്രണ്ടിന്

11.10: ബജറ്റ് അവതരണം തടസ്സപ്പെടുത്തുമെന്ന് പ്രതിപക്ഷത്തിന്റെ ഭീഷണി. പന്ത്രണ്ടു മണിയ്ക്ക് ആരംഭിക്കുന്ന ബജറ്റ് അവതരണം അനുവദിക്കില്ലെന്ന് പ്രതിപക്ഷ കക്ഷികള്‍. ബഹളത്തെ തുടര്‍ന്ന് രാജ്യസഭ തത്കാലത്തേക്ക് പിരിഞ്ഞിരിക്കുകയാണ്.

10.09 നിലിവുള്ള പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കാന്‍ റെയില്‍വേയ്ക്ക് ഏകദേശം 1.7 ലക്ഷം കോടി രൂപ ആവശ്യമുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. പുതിയ പ്രൊജക്ടുകളും തീവണ്ടികളും പ്രഖ്യാപിക്കുന്നതിനു പകരം ഇവയുടെ പൂര്‍ത്തീകരണത്തിലായിരിക്കും ബജറ്റില്‍ കൂടുതല്‍ പരിഗണന നല്‍കുകയെന്ന് മന്ത്രി നേരത്തെ സൂചന നല്‍കിയിരുന്നു.

9.30: സുരേഷ് പ്രഭുവിന്റെ ബജറ്റില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കായിരിക്കും കൂടുതല്‍ പരിഗണന നല്‍കുകയെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ട്രെയിനില്‍ വൈഫൈ, ബയോ ടോയ്‌ലറ്റുകള്‍, ശുചിത്വം എന്നിവയ്ക്ക് മുന്തിയ പരിഗണന നല്‍കും.

ഡീസല്‍ നിരക്കില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും ചരക്ക് നിരക്കുകളില്‍ കുറവ് വരുത്താനുള്ള സാധ്യത കുറവാണ്. കൂടുതല്‍ വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായി തത്കാല്‍ ടിക്കറ്റ് നിരക്കുകളില്‍ വന്‍ വര്‍ധനവ് വരുത്താനുള്ള സാധ്യത കൂടുതലാണ്.
അതിവേഗ ട്രെയിനുകള്‍ അവതരിപ്പിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ബുള്ളറ്റ് ട്രെയിനുകളടക്കം നൂറില്‍ താഴെ പുതിയ വണ്ടികളേ ഉണ്ടാകാനിടയുള്ളൂ.

നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ ആദ്യ സന്പൂര്‍ണ റെയില്‍വേ ബജറ്റ് അവതരിപ്പിക്കും.സ്വകാര്യവത്കരണത്തിനും ആധുനീകരണത്തിനും മുന്‍ഗണന നല്‍കുന്ന ബജറ്റായിരിക്കും മന്ത്രി സുരേഷ് പ്രഭു അവതരിപ്പിക്കാന്‍ സാധ്യത.

പുതിയ വണ്ടികളുടെ എണ്ണം ഇത്തവണ നൂറില്‍ താഴെയായിരിക്കുമെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ഒട്ടേറെ പ്രഖ്യാപനങ്ങള്‍ക്കുള്ള സാധ്യതയുമുണ്ട്.

Suresh Prabhu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+