കൊവിഡ് കാലത്ത് സുപ്രധാന നേട്ടവുമായി മോദി സർക്കാർ; പാവപ്പെട്ടവർക്ക് 1.75 വീടുകൾ നിർമ്മിച്ച് കൈമാറി
ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയായ പ്രധാന്‍മന്ത്രി ആവാസ് യോജനയിലൂടെ മധ്യപ്രദേശില്‍ നിര്‍മ്മിച്ച 1.75 വീടുകളുടെ ഉദ്ഘാടാനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. വെര്‍ച്വല്‍ സംവിധാനത്തിലൂടെ സംഘടിപ്പിച്ച ഗൃഹപ്രവേശന പരിപാടിയിലാണ് പ്രധാനമന്ത്രി വീടുകള്‍ കുടുംബങ്ങള്‍ക്ക് കൈമാറിയത്. ഗ്രാമങ്ങളില്‍ താമസിക്കുന്ന പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഇന്ന് വീട് മാത്രമല്ല, ആത്മവിശ്വസവുമാണ് നല്‍കിയതെന്ന് പ്രധാനമന്ത്രി വെര്‍ച്വല്‍ പ്രസംഗത്തില്‍ പറഞ്ഞു.

സ്വപ്ന ഭവനം ലഭിച്ച നിരവധി കുടുംബങ്ങളോട് സംസാരിച്ചു. ഇപ്പോള്‍ 1.75 ലക്ഷം കുടുംബങ്ങള്‍ക്ക് മധ്യപ്രദേശില്‍ വീട് ലഭിച്ചു. എല്ലാവരെയും അഭിനന്ദിക്കുകയാണെന്നും എല്ലാ ഭാവുകങ്ങളും നേരുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കൊവിഡ് കാലത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടുകളാണന്ന പ്രത്യേകതയും ഇതിനുണ്ട്. 45 മുതല്‍ 65 ദിവസം കൊണ്ടാണ് എല്ലാ വീടുകളും പൂര്‍ത്തിയാക്കിയതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.
ശരിയായ ഉദ്ദേശ്യത്തോടെ നടപ്പാക്കുന്ന സര്‍ക്കാര്‍ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാവുകയും ശരിയായ ഗുണഭോക്താക്കളിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നുവെന്ന കോടിക്കണക്കിന് പൗരന്മാരുടെ വിശ്വാസത്തെ ഈ ദിവസം ശക്തിപ്പെടുത്തുന്നമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് വീട് ലഭിച്ചവരില്‍ എനിക്ക് സംതൃപ്തിയും ആത്മവിശ്വാസവും കാണാന്‍ കഴിയുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
മധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്, കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമര്‍, ബിജെപി എംപി ജ്യോതിരാധിത്യ സിന്ധ്യ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഗ്രാമപ്രദേശത്ത് താമസിക്കുന്ന നിര്‍ധനരായ കുടുംബങ്ങള്‍ക്ക് വീട് വച്ച് നല്കുന്ന പദ്ധതിയാണ് പ്രധാന്‍മന്ത്രി ആവാസ് യോജന. 2015ലാണ് കേന്ദ്രസര്‍ക്കാര്‍ ഇ്തരത്തില്‍ പദ്ധതി ആരംഭിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന ഇന്ദിര ആവാസ് യോജനയുടെ മറ്റൊരു പതിപ്പാണ് ഈ പദ്ധതി. 2022 ആവുമ്പോഴേക്കും 2.95 കോടി കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കുകയാണ് ലക്ഷ്യം.
-
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications