കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് കാലത്ത് സുപ്രധാന നേട്ടവുമായി മോദി സർക്കാർ; പാവപ്പെട്ടവർക്ക് 1.75 വീടുകൾ നിർമ്മിച്ച് കൈമാറി

Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയായ പ്രധാന്‍മന്ത്രി ആവാസ് യോജനയിലൂടെ മധ്യപ്രദേശില്‍ നിര്‍മ്മിച്ച 1.75 വീടുകളുടെ ഉദ്ഘാടാനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. വെര്‍ച്വല്‍ സംവിധാനത്തിലൂടെ സംഘടിപ്പിച്ച ഗൃഹപ്രവേശന പരിപാടിയിലാണ് പ്രധാനമന്ത്രി വീടുകള്‍ കുടുംബങ്ങള്‍ക്ക് കൈമാറിയത്. ഗ്രാമങ്ങളില്‍ താമസിക്കുന്ന പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഇന്ന് വീട് മാത്രമല്ല, ആത്മവിശ്വസവുമാണ് നല്‍കിയതെന്ന് പ്രധാനമന്ത്രി വെര്‍ച്വല്‍ പ്രസംഗത്തില്‍ പറഞ്ഞു.

modi

സ്വപ്‌ന ഭവനം ലഭിച്ച നിരവധി കുടുംബങ്ങളോട് സംസാരിച്ചു. ഇപ്പോള്‍ 1.75 ലക്ഷം കുടുംബങ്ങള്‍ക്ക് മധ്യപ്രദേശില്‍ വീട് ലഭിച്ചു. എല്ലാവരെയും അഭിനന്ദിക്കുകയാണെന്നും എല്ലാ ഭാവുകങ്ങളും നേരുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കൊവിഡ് കാലത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടുകളാണന്ന പ്രത്യേകതയും ഇതിനുണ്ട്. 45 മുതല്‍ 65 ദിവസം കൊണ്ടാണ് എല്ലാ വീടുകളും പൂര്‍ത്തിയാക്കിയതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.

സോണിയ ഗാന്ധിയുടെ ഉഗ്രന്‍ തന്ത്രം; ആ സംഘത്തെ മൂന്ന് തട്ടിലാക്കി, നേട്ടമില്ലാതെ ശശി തരൂരും തിവാരിയുംസോണിയ ഗാന്ധിയുടെ ഉഗ്രന്‍ തന്ത്രം; ആ സംഘത്തെ മൂന്ന് തട്ടിലാക്കി, നേട്ടമില്ലാതെ ശശി തരൂരും തിവാരിയും

ശരിയായ ഉദ്ദേശ്യത്തോടെ നടപ്പാക്കുന്ന സര്‍ക്കാര്‍ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാവുകയും ശരിയായ ഗുണഭോക്താക്കളിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നുവെന്ന കോടിക്കണക്കിന് പൗരന്മാരുടെ വിശ്വാസത്തെ ഈ ദിവസം ശക്തിപ്പെടുത്തുന്നമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് വീട് ലഭിച്ചവരില്‍ എനിക്ക് സംതൃപ്തിയും ആത്മവിശ്വാസവും കാണാന്‍ കഴിയുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോൺഗ്രസിൽ 'രാഹുൽ ഇഫക്ട്'; അഴിച്ചുപണി നൽകുന്ന സൂചനകൾ.. രാഹുൽ വീണ്ടും അധ്യക്ഷപദവിയിലേക്കോ?കോൺഗ്രസിൽ 'രാഹുൽ ഇഫക്ട്'; അഴിച്ചുപണി നൽകുന്ന സൂചനകൾ.. രാഹുൽ വീണ്ടും അധ്യക്ഷപദവിയിലേക്കോ?

Recommended Video

cmsvideo
Rahul Gandhi again questions government on Chinese aggression in Ladakh | Oneindia Malayalam

മധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമര്‍, ബിജെപി എംപി ജ്യോതിരാധിത്യ സിന്ധ്യ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഗ്രാമപ്രദേശത്ത് താമസിക്കുന്ന നിര്‍ധനരായ കുടുംബങ്ങള്‍ക്ക് വീട് വച്ച് നല്‍കുന്ന പദ്ധതിയാണ് പ്രധാന്‍മന്ത്രി ആവാസ് യോജന. 2015ലാണ് കേന്ദ്രസര്‍ക്കാര്‍ ഇ്തരത്തില്‍ പദ്ധതി ആരംഭിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന ഇന്ദിര ആവാസ് യോജനയുടെ മറ്റൊരു പതിപ്പാണ് ഈ പദ്ധതി. 2022 ആവുമ്പോഴേക്കും 2.95 കോടി കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കുകയാണ് ലക്ഷ്യം.

'ജലീലിനെ സംരക്ഷിക്കുന്നതിന് പിന്നിലെ ചേതോവികാരമെന്ത്? മുഖ്യമന്ത്രിയുടെ അപായഭീതി മാത്രമാണോ കാരണം?''ജലീലിനെ സംരക്ഷിക്കുന്നതിന് പിന്നിലെ ചേതോവികാരമെന്ത്? മുഖ്യമന്ത്രിയുടെ അപായഭീതി മാത്രമാണോ കാരണം?'

ശശി തരൂരിന് തുറന്ന കത്തുമായി തോമസ് ഐസക്; ആത്മഹത്യാപരമായ നിലപാടില്‍ നിന്നും പിന്മാറണംശശി തരൂരിന് തുറന്ന കത്തുമായി തോമസ് ഐസക്; ആത്മഹത്യാപരമായ നിലപാടില്‍ നിന്നും പിന്മാറണം

'പിതാവിനെ ഒറ്റിക്കൊടുത്ത ആളാണ് നികേഷ്', 'പെട്ടിതൂക്കി നടന്ന പാരമ്പര്യമാണ് ചാമക്കാലയ്ക്ക്'... വീഡിയോ'പിതാവിനെ ഒറ്റിക്കൊടുത്ത ആളാണ് നികേഷ്', 'പെട്ടിതൂക്കി നടന്ന പാരമ്പര്യമാണ് ചാമക്കാലയ്ക്ക്'... വീഡിയോ

English summary
Pradhan Mantri Awas Yojana (PMAY) 2020; PM hands over 1.75 lakh houses to the poor In Madhya Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X