കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗരീബ് കല്യാണ്‍ യോജന: കള്ളപ്പണം വെളിപ്പെടുത്താന്‍ മോദി മാജിക്, പണി കള്ളപ്പണക്കാര്‍ക്ക്!!

ഡിസംബര്‍ 31വരെയാണ് കള്ളപ്പണം വെളിപ്പെടുത്താനുള്ള അവസരം

  • By Sandra
Google Oneindia Malayalam News

ദില്ലി: കള്ളപ്പണം സ്വമേധയാ വെളിപ്പെടുത്തി നിയമനടപടികള്‍ ഒഴിവാക്കാനുള്ള നീക്കവുമായി റിസര്‍വ്വ് ബാങ്ക്. നോട്ട് നിരോധനത്തിന് പിന്നാലെ രാജ്യത്തുള്ള കള്ളപ്പണത്തിന് മേല്‍ നിയന്ത്രണം കൊണ്ടുവരാനുള്ള റിസര്‍വ്വ് ബാങ്കിന്റെ നീക്കത്തിന്റെ ഭാഗമാണിത്. കണക്കില്‍പ്പെടാത്ത 500, 1000 രൂപ നോട്ടുകളാണ് ഇത്തരത്തില്‍ പദ്ധതി വഴി ബോണ്ടുകളായി നിക്ഷേപിയ്ക്കാന്‍ കഴിയുന്നത്.

രാജ്യത്തെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ഗരീബ് കല്യാണ്‍ യോജന പദ്ധതി ഉപയോഗപ്പെടുത്താനുള്ള നിയമ ഭേദഗതിയ്ക്ക് കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്, വിഷയം അടുത്ത ആഴ്ചയാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കാം.

 പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന

പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന

ദരിദ്രരുടെ ഉന്നമനത്തിനായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയായ പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജനയില്‍ ഡിസംബര്‍ 31നുള്ളില്‍ തുകയുടെ അമ്പത് ശതമാനം നികുതിയടച്ച് കള്ളപ്പണം വെല്‍പ്പെടുത്താനുള്ള പദ്ധതിയാണ് കേന്ദ്രം പ്രഖ്യാപിക്കാനിരിക്കുന്നത്. നിയമനടപടികള്‍ ഒഴിവാക്കുന്നതിനുള്ള മാര്‍ഗ്ഗമാണ്
പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന വഴി പണം നിക്ഷേപിക്കുന്നവര്‍ക്ക് ലഭിക്കുക.

പദ്ധതി എന്തിന്

പദ്ധതി എന്തിന്

കള്ളപ്പണം വെളിപ്പെടുത്തുന്നവരില്‍ നിന്ന് അമ്പത് ശതമാനം നികുതിയായി ഈടാക്കുന്നതിന് പുറമേ ശേഷിയ്ക്കുന്ന 50 ശതമാനം നാല് വര്‍ഷം ഗരീബ് കല്യാണ്‍ പദ്ധതിയില്‍ നിക്ഷേപിക്കണം. എന്നാല്‍ സ്വമേധയാ കള്ളപ്പണം വെളിപ്പെടുത്തുന്നവര്‍ നല്‍കുന്ന തുക പാവപ്പെട്ടവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്നാണ് റിസര്‍വ്വ് ബാങ്കിന്റെ പ്രഖ്യാപനം.

വെളിപ്പെടുത്തിയില്ലെങ്കില്‍

വെളിപ്പെടുത്തിയില്ലെങ്കില്‍

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതിയിലൂടെ കള്ളപ്പണം വെളിപ്പെടുത്താന്‍ തയ്യാറാവാത്തവര്‍ നിയമനടപടികള്‍ നേരിടേണ്ടിവരും. ആദായ നികുതി വകുപ്പ് നടത്തുന്ന അന്വേഷണത്തില്‍ കള്ളപ്പണം വെളിപ്പെട്ടാല്‍ തുകയുടെ 90 ശതമാനമാണ് നികുതിയായി ഈടാക്കുക. എന്നാല്‍ ഉറവിടം വ്യക്തമാക്കാന്‍ സാധിച്ചാല്‍ 30 ശതമാനം മാത്രം നികുതിയടച്ചാല്‍ മതി. ഇതിന് പുറമേ പിടിക്കപ്പെട്ടാല്‍ നാല് വര്‍ഷം വരെ തടവും ലഭിക്കും.

 നോട്ട് നിരോധനം വിജയമോ!

നോട്ട് നിരോധനം വിജയമോ!

രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കല്‍ പ്രഖ്യാപനത്തോടെ ജന്‍ധന്‍ യോജന ബാങ്ക് അക്കൗണ്ട് അക്കൗണ്ടുകളുള്‍പ്പെടെയുള്ള രാജ്യത്തെ ബാങ്ക് അക്കൗണ്ടുകളില്‍ 21,000 കോടി രൂപയുടെ പണനിക്ഷേപമാണ് ഉണ്ടായിട്ടുള്ളത്.

 നാല് വര്‍ഷത്തെ ബോണ്ട്

നാല് വര്‍ഷത്തെ ബോണ്ട്

രാജ്യത്ത് അസാധുവാക്കിയ സനോട്ടുകള്‍ ഗരീബ് കല്യാണ്‍ യോജന വഴി നിക്ഷേപിച്ചാല്‍ 50 ശതമാനം നികുതിയാണ് ഈയിനത്തില്‍ നല്‍കേണ്ടത്. എന്നാല്‍ നാല് വര്‍ഷത്തിന് ശേഷമായിരിക്കും ഈ ബോണ്ടുകള്‍ പിന്‍വലിക്കാന്‍ സാധിക്കൂ.

 ഗുണഭോക്താക്കള്‍ ഗ്രാമീണര്‍

ഗുണഭോക്താക്കള്‍ ഗ്രാമീണര്‍

കള്ളപ്പണത്തില്‍ നിന്ന് നികുതിയിനത്തില്‍ ലഭിക്കുന്ന പണം രാജ്യത്തെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി കൊണ്ടുവന്നിട്ടുള്ള വിവിധ പദ്ധതികളിലാവും നിക്ഷേപിക്കുക.

English summary
Pradhanmantri Gareeb Kalyan Yojana to reveal black money and remit tax.Pradhan Mantri Garib Kalyan Yojana has launched by Govt of India. Garib Kalyan Yojana is to wage direct war against poverty.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X