ഏഴ് വയസുകാരന്‍റെ കൊലപാതകത്തില്‍ വഴിത്തിരിവ്! റയാന്‍ സ്കൂള്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍
ഗുഡ്ഗാവ്: ഏഴ് വയസ്സുകാരന്‍ സ്കൂളിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ വഴിത്തിരിവ്. ഗുഡ്ഗാവിലെ റയാന്‍ പബ്ലിക് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് കേസില്‍ അറസ്റ്റിലായിട്ടുള്ളത്.
സെപ്തംബര്‍ എട്ടിന് സ്കൂളിലെ ശുചിമുറിയില്‍ കഴുത്തറുത്ത നിലയിലാണ് പ്രത്യുമന്‍ ഠാക്കൂറിനെ കണ്ടെത്തിയത്. സംഭവത്തില്‍ പങ്കുണ്ടെന്ന സംശയത്തെ തുടര്‍ന്ന് സിബിഐയാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ചൊവ്വാഴ്ച വൈകിട്ട് സിബിഐ അറസ്റ്റ് റയാന്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയെ ബുധനാഴ്ച ജുവനൈല്‍ ബോര്‍ഡിന് മുമ്പാകെ ഹാജരാക്കും.

സംഭവത്തില്‍ നേരത്തെ സ്കൂള്‍ ബസിന്‍റെ കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പീഡന ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പോലീസ് സംശയിക്കുന്നത്. രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് സമീപത്തുനിന്ന് രക്തം പുരണ്ട കത്തിയും കണ്ടെടുത്തിട്ടുണ്ട്.












Click it and Unblock the Notifications