കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ഥിയുടെ കൊലപാതകം: പോലീസ് പ്രതിക്കൂട്ടില്‍, കൃത്രിമ തെളിവുണ്ടാക്കാന്‍ ശ്രമമെന്ന് സിബിഐ...

നാലു പോലീസുകാര്‍ക്കെതിരേ സിബിഐ അന്വേഷണം ആരംഭിച്ചു

  • By Manu
Google Oneindia Malayalam News

ദില്ലി: റയാന്‍ സ്‌കൂളില്‍ ഏഴു വയസ്സുകാരനായ പ്രധ്യുമാന്‍ താക്കൂര്‍ കൊല ചെയ്യപ്പെട്ട കേസില്‍ പോലീസിനെതിരേ ഗുരുതര ആരോപണം. കേസുമായി ബന്ധപ്പെട്ട് ഗുഡ്ഗാവ് പോലീസ് ആദ്യം അറസ്റ്റ് ചെയ്ത് സ്‌കൂള്‍ ബസ് കണ്ടക്ടറായ അശോക്കുമാറിനെയായിരുന്നു. പീഡനശ്രമത്തിനിടെ കുട്ടിയെ ഇയാള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയതാണെന്നുമാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

പക്ഷെ സിബിഐ നടത്തിയ അന്വേഷണത്തില്‍ പോലീസിന്റെ കണ്ടെത്തല്‍ തെറ്റായിരുന്നുവെന്ന് തെളിഞ്ഞു. ഇതേ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് കൊലയ്ക്കു പിന്നിലെന്നും സിബിഐ കണ്ടെത്തി. ഈ വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തില്‍ മറ്റൊരു വിദ്യാര്‍ഥി കൂടി ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന അന്വേഷണത്തിലാണ് സിബിഐ. ഇതിനിടെയാണ് നേരത്തേ കേസ് അന്വേഷിച്ച പോലീസ് സംഘത്തിലുണ്ടായിരുന്ന നാലു പേര്‍ കൃത്രിമം കാണിച്ചെന്നു സിബിഐ ചൂണ്ടിക്കാണിക്കുന്നത്.

പോലീസ് കൃത്രിമ തെളിവുണ്ടാക്കി

പോലീസ് കൃത്രിമ തെളിവുണ്ടാക്കി

നേരത്തേ അറസ്റ്റ് ചെയ്യപ്പെട്ട അശോക് കുമാറിനെ കേസില്‍ കുടുക്കുന്നതിനു വേണ്ടി ഗുഡ്ഗാവ് പോലീസ് കൃത്രിമ തെളിവുകള്‍ ഉണ്ടാക്കിയെന്നാണ് സിബിഐ പറയുന്നത്. തെളിവുകള്‍ നശിപ്പിച്ചതായും നിയമവിരുദ്ധമായാണ് പോലീസ് കാര്യങ്ങള്‍ ചെയ്തതെന്നും അന്വേഷണത്തില്‍ വ്യക്തമായതായി സിബിഐ പറയുന്നു. നാലു പോലീസുകാര്‍ക്കെതിരേ സിബിഐ അന്വേഷണവും തുടങ്ങിയിട്ടുണ്ട്.

സപ്തംബര്‍ എട്ടിനാണ് അശോക് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്.
പരീക്ഷ നീട്ടി വയ്ക്കുന്നതിനു വേണ്ടിയാണ് 16 കാരനായ പ്ലസ് വണ്‍ വിദ്യാര്‍ഥി പ്രധ്യുമിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്നാണ് സിബിഐ കണ്ടെത്തിയത്. ഇരുവരും പിയാനോ ക്ലാസില്‍ ഒരുമിച്ചതാണ് ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ പ്രധ്യുമനുമായി ഈ പ്ലസ് വിദ്യാര്‍ഥിക്ക് അടുത്ത ബന്ധവുമുണ്ടായിരുന്നു. ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് പ്രധ്യുമനെ സ്‌കൂള്‍ ശൗചാലയത്തിലേക്ക് കൂട്ടിക്കൊണ്ടു പോയ ശേഷം 16 കാരന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നും സിബിഐ പറയുന്നു.

ബസ് കണ്ടക്ടറെ മാത്രം കേന്ദ്രീകരിച്ച് പോലീസ്

ബസ് കണ്ടക്ടറെ മാത്രം കേന്ദ്രീകരിച്ച് പോലീസ്

ഈ വിദ്യാര്‍ഥി നേരത്തേ തന്നെ സംശയത്തിന്റെ നിഴലിലായിരുന്നുവെന്ന് സിബിഐ ചൂണ്ടിക്കാട്ടി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കൊല നടന്ന സമയത്ത് ബസ് കണ്ടക്ടറും പ്ലസ് വണ്‍ വിദ്യാര്‍ഥിയും പുറത്തേക്ക് ഇറങ്ങിപ്പോവുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ പോലീസ് ഈ വിദ്യാര്‍ഥിയെ വേണ്ട രീതിയില്‍ ചോദ്യം ചെയ്യാതെ ബസ് കണ്ടക്ടറെ മാത്രം കേന്ദ്രീകരിച്ചു അന്വേഷണം മുന്നോട്ട് കൊണ്ടുപോവുകയായിരുന്നുവെന്നും സിബിഐ പറയുന്നു.

മണിക്കൂറുകള്‍ക്കകം അറസ്റ്റ്

മണിക്കൂറുകള്‍ക്കകം അറസ്റ്റ്

പ്രധ്യുമാന്‍ കൊലപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് അശോക് കുമാറിനെ ഗുഡ്ഗാവ് പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ താന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചായും ഇതു ചെറുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്നും ഇയാള്‍ സമ്മതിച്ചതായും പോലീസ് വ്യക്തമാക്കിയിരുന്നു.
കത്തി കൊണ്ടാണ് അശോക് കുട്ടിയെ കൊലപ്പെടുത്തിയതെന്നും പോലീസ് ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, അശോകിനെ പോലീസ് പീഡിപ്പിച്ച് കുറ്റസമ്മതം നടത്തിക്കുകയായിരുന്നുവെന്ന് ആരോപിച്ച് ഇയാളുടെ കുടുംബം രംഗത്തു വന്നിരുന്നു. പോലീസിനെതിരേ നിയമ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് കുടുംബം.

സ്കൂളിലെത്തിച്ച് തെളിവെടുപ്പ് നടത്തി

സ്കൂളിലെത്തിച്ച് തെളിവെടുപ്പ് നടത്തി

ഞായറാഴ്ച അന്വേഷണ സംഘം പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സ്‌കൂളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. അതേസമയം, മകനെ പോലീസ് തല കീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ചതായി അച്ഛന്‍ ആരോപിക്കുന്നു. രണ്ടാഴ്ചത്തേക്ക് ഫരീദാബാദിലെ ഒബ്‌സെര്‍വേഷന്‍ ഹോമിലേക്ക് അയച്ചിരുന്നു. കൊലപാതകത്തില്‍ വിദ്യാര്‍ഥിയെ കുടുക്കുന്ന ശക്തമായ തെളിവ് ഇനിയും ലഭിച്ചിട്ടില്ല. എന്നാല്‍ ജുവനൈല്‍ കോടതിയില്‍ 16 കാരന്‍ തന്റെ അച്ഛന്റെ സാന്നിധ്യത്തില്‍ കുറ്റസമ്മതം നടത്തിയെന്നാണ് അന്വേഷണസംഘം പറയുന്നത്.

English summary
As the CBI investigates a Class 11 student for the murder of Pradyuman Thakur at the Ryan International School in Gurgaon, the role of four policemen has emerged in the alleged fudging of evidence to incriminate a schoolbus conductor for the crime.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X