കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രഫുല്‍ പട്ടേല്‍ രണ്ടാം ദിവസവും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍.... വ്യോമ മേഖലയിലെ കോടികളുടെ അഴിമതി ആരോപണം പട്ടേലിലേക്കും, വഴിവിട്ട സഹായങ്ങള്‍ നല്‍കി!!

  • By Desk
Google Oneindia Malayalam News

ദില്ലി : പ്രഫുല്‍ പട്ടേല്‍ എന്റ്‌ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ രണ്ടാം ദിവസവും ഹാജരായി. കോടികളുടെ നഷ്ടം എയര്‍ ഇന്‍ഡ്യക്കുണ്ടാക്കിയ, വ്യോമമേഖലയിലെ അഴിമതിയെപ്പറ്റിയാണ് അന്വേഷണം നടക്കുന്നത്. തിങ്കളാഴ്ചയും, അന്വേഷണസംഘത്തിനു മുമ്പാകെ പട്ടേല്‍ ഹാജരായിരുന്നു. എയര്‍ ഇന്‍ഡ്യയെ നഷ്ടത്തിലാക്കി സ്വകാര്യ വിമാനക്കമ്പിനികള്‍ക്കായി സൗകര്യപ്രദമായ സമയവും, റൂട്ടും നല്‍കി എന്നതാണ് കേസ്. കൂടാതെ, 111 എയര്‍ക്രാഫ്റ്റുകള്‍ എയര്‍ ഇന്‍ഡ്യക്കായി വാങ്ങിയതിലും ആരോപണങ്ങള്‍ നേരിടുന്നു.

<strong>എല്ലാ ജനങ്ങളും സ്വത്ത് വിവരം വെളിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി; ജൂണ്‍ 30 നുള്ളില്‍... പാകിസ്താനിൽ</strong>എല്ലാ ജനങ്ങളും സ്വത്ത് വിവരം വെളിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി; ജൂണ്‍ 30 നുള്ളില്‍... പാകിസ്താനിൽ

ദീപക്ക് തിവാരിയെന്ന കോര്‍പ്പറേറ്റ് ദല്ലാളുമായി ഉണ്ടെന്നു പറയപ്പെടുന്ന ബന്ധവും മുന്‍ മന്ത്രിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു. 2004 - 2011 കാലയളവില്‍ വ്യോമയാന മന്ത്രിയായിരുന്നു പട്ടേല്‍. എന്നാല്‍ ഈ അഴിമതിക്കേസില്‍ ഇതുവരെ പ്രതിചേര്‍ക്കപ്പെട്ടിട്ടില്ല. അന്വഷണത്തില്‍, കോര്‍പ്പറേറ്റ് ദല്ലാള്‍ ദീപക്ക് തിവാരിയമായി പട്ടേലിനുളള സൗഹ്യദം വെളിപ്പെട്ടിട്ടുണ്ട്.

Praful Patel

അന്വഷണത്തോടെ സഹകരിക്കുന്ന നിലപാടാണ് പട്ടേല്‍ സ്വീകരിച്ചിരിക്കുന്നത്. ബന്ധം ഉപയോഗിച്ച്, സ്വകാര്യ വിമാന കമ്പിനികള്‍ക്കായി വഴിവിട്ട സഹായങ്ങളും ദീപക്ക് തിവാരി നേടിയെടുത്തെന്ന് ആരോപണമുണ്ട്. 272 കോടി രൂപ ഇതിലൂടെ ഇയാള്‍ അനധികൃതമായി നേടിയെടുത്തുവെന്നും പറയപ്പെടുന്നു. 2008- 09 ലാണ് ഇത്തരത്തില്‍ പണം നേടിയെടുത്തത്.

ലാഭമുളള എയര്‍റൂട്ടുകള്‍ ലഭ്യമാക്കുതിന് സഹായിച്ചതിനുളള പ്രത്യുപകാരമായി ലഭിച്ചതാണ് തുക. സിംഗപ്പൂരിലെ ബാങ്ക് അക്കൗണ്ടിലേക്കാണ് അഴിമതിപ്പണം എത്തിയത്. ബ്രിട്ടിഷ് വിര്‍ജ്ജിന്‍ ഐലന്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത, ദീപക്കിന്റെ പേരിലുളള ഏഷ്യാഫീല്‍ഡ് ലിമിററഡ് കമ്പിനിയുടെ പേരിലാണ് പണം എത്തിയതെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രത്തില്‍ പറയുന്നു. ഈ വര്‍ഷം ആദ്യമാണ് തല്‍വാറിനെ അറസ്റ്റു ചെയ്യുന്നത്. ദുബായില്‍ നിന്നും ഇന്‍ഡ്യയില്‍ എത്തിച്ചായിരു്‌നനു അറസ്റ്റ്.

English summary
Praful Patel appears before Enforcement Directorate for second day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X