കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രഫുല്‍ പട്ടേലിനെ എന്റോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു ; കോര്‍പ്പറേറ്റ് ദല്ലാള്‍ ദീപക്ക് പട്ടേലുമായുളള ബന്ധം കുരുക്കാകുന്നു. സ്വകാര്യ വിമാനകമ്പിനികളെ സഹായിക്കാനായി ഒത്തുകളിച്ചുവെന്ന് സംശയം. വ്യോമമേഖലയില്‍ കോടികളുടെ അഴിമതി.

  • By Desk
Google Oneindia Malayalam News

മുംബൈ: ബഹുരാഷ്ട്ര കുത്തകകളുടെ ദല്ലാള്‍ ദീപക്ക് തല്‍വാറുമായുളള അടുപ്പം പ്രഫുല്‍ പട്ടേലിന് കുരുക്കാകുന്നു. കോര്‍പ്പറേറ്റുകള്‍ക്കായി കരാറുകള്‍ ശരിയാക്കാനും മറ്റുമായി മന്ത്രിമാര്‍ ഉള്‍പ്പെടെയുളള ഉന്നതരുമായി ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് തല്‍വാര്‍. ഇതാണ് എന്റ്‌ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണ പരിധിയിയിലേക്ക് മുന്‍ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിനെ എത്തിച്ചതും.

അഭിനന്ദിനെ പരിഹസിച്ച് പാകിസ്താനില്‍ ക്രിക്കറ്റ് ലോകകപ്പ് പരസ്യം; ഇന്ത്യയില്‍ പ്രതിഷേധം കനക്കുന്നുഅഭിനന്ദിനെ പരിഹസിച്ച് പാകിസ്താനില്‍ ക്രിക്കറ്റ് ലോകകപ്പ് പരസ്യം; ഇന്ത്യയില്‍ പ്രതിഷേധം കനക്കുന്നു

വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട് നടന്ന കോടിക്കണക്കിനു രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ടാണ് എന്‍സിപി നേതാവായ പട്ടേലിലേക്കും അന്വേഷണം എത്തിനില്‍ക്കുന്നത്. ഡല്‍ഹിക്കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പട്ടേല്‍ ഉള്‍പ്പെടെയുളള ഉന്നതരുമായി തലവാറിനുളള ബന്ധം ചൂണ്ടിക്കാട്ടുന്നുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഒരുമാസത്തിനു ശേഷമാണ് പട്ടേലിലേക്കും അന്വഷണം എത്തിയത്. തുടര്‍ന്നാണ് പട്ടേലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്.

praful-patel-1559780

വിദേശവ്യോമയാന കമ്പിനികളെ വഴിവിട്ടു സഹായിച്ചു എന്നതാണ് കേസിനാസ്പദമായകാര്യം. ഖത്തര്‍ എയര്‍വേസ്, എമിറേറ്റ്‌സ്, എയര്‍അറേബ്യ എന്നീ സ്വകാര്യ വിമാനക്കമ്പിനികള്‍ക്കു വേണ്ടി ദീപക് തലവാര്‍ പ്രവര്‍ത്തിച്ചു. എയര്‍ഇന്‍ഡ്യക്ക് ഫലത്തില്‍ ഇത് തിരിച്ചടിയായി, നഷ്ടമുണ്ടായി. എന്‍സ്‌ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മെയ് 1 ന് തല്‍വാറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് അറസ്റ്റുണ്ടായി. ഇപ്പോള്‍ ജ്യുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഇയാള്‍. ഉന്നതബന്ധങ്ങള്‍, തല്‍വാര്‍ സ്വകാര്യ കമ്പികള്‍ക്കായി ഉപയോഗിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തല്‍വറില്‍ നിന്നും പിടിച്ചെടുത്ത രേഖകളില്‍ ഉന്നത രാഷ്ട്രീയ സ്വാധീനത്തിനുളള തെളിവുകളുണ്ട്.

കോടതിയില്‍ അന്വഷണസംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ വസ്തുതകളും ദുബായ് എയ്‌റോസ്‌പേസ് എന്റര്‍പ്രൈസിനും എമിറേറ്റ്‌സിനും വേണ്ടി കാര്യങ്ങള്‍ സുഗമമാക്കാനായി പട്ടേലുമായി തല്‍വാര്‍ ആശയവിനിമയം നടത്തിയിരുന്നു. ഈ കണ്ടത്തലുകള്‍ കോടതി പരിഗണിച്ചു. ഇരുവരും അടുപ്പക്കാരായിരുന്നു എന്ന വസ്തുതയും കോടതി കവിമാനക്കമ്പിനികളെ സഹായിക്കാനായി, ലാഭകരമായ വിമാനപാതകളും, സമയവും നല്‍കുകയാണ് ഉണ്ടായത്. ഇതിലൂടെ എയര്‍ഇന്‍ഡ്യയുടെ വിഹിതം കുറഞ്ഞു. ദേശിയ വിമാനക്കമ്പിനി എയര്‍ഇന്‍ഡ്യയെ തകര്‍ക്കുന്ന ഈ പ്രവര്‍ത്തിയിലൂടെ കോടിക്കണക്കിനു രൂപയാണ് രാജ്യത്തിനു നഷ്ടമായത്.

വ്യോമയാന മന്ത്രാലയം, എയര്‍ ഇന്‍ഡ്യ, എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും ഈ ഇടപാടില്‍ ഉള്‍പ്പെട്ടുവെന്നും കണ്ടെത്തിയിട്ടുണ്ട്. മുന്‍ യു.പി. എ സര്‍ക്കാരിന്റെ കാലത്തും ദീപക്ക് തിവാരി നടത്തിയ ഇടപാടുകളും പരിശോധിച്ചു വരികയാണ്. സി. ബി. ഐ ദീപക്കിനെതിരെ അഴിമതിക്കുറ്റം ചുമത്തിയിട്ടുണ്ട്. നികുതിവെട്ടിപ്പിന് ഇന്‍കംടാക്‌സിന്റെ അന്വേഷണവും ദീപക്ക് നേരിടുന്നുണ്ട്.

English summary
Praful Pattel quized by Enforcement directorate on airforce corruption
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X