കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാഥുറാം ഗോഡ്‌സെ യഥാര്‍ത്ഥ ദേശസ്‌നേഹി... കമല്‍ഹാസനെ തള്ളി പ്രഗ്യാ സിംഗ്, വിവാദം കത്തുന്നു!!

Google Oneindia Malayalam News

ഭോപ്പാല്‍: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെ യഥാര്‍ത്ഥ ദേശസ്‌നേഹിയാണെന്ന് ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംഗ് താക്കൂര്‍. കമല്‍ഹാസന്റെ പ്രസ്താവനയെ തള്ളിയായിരുന്നു പ്രഗ്യയുടെ പരാമര്‍ശം. ഗോഡ്‌സെ ദേശ്‌സ്‌നേഹിയാണെന്നും, എക്കാലവും അതങ്ങനെ തന്നെ ആയിരിക്കുമെന്നും പ്രഗ്യ. പറഞ്ഞു. അതേസമയം വന്‍ വിവാദത്തിനാണ് ഇത് തുടക്കമിട്ടിരിക്കുന്നത്.

1

ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവാണെന്ന് കഴിഞ്ഞ ദിവസം കമല്‍ഹാസന്‍ പറഞ്ഞിരുന്നു. സ്വാതന്ത്രത്തിന് ശേഷം നടന്ന ആദ്യ തീവ്രവാദി ആക്രമണമാണിത്. അയാള്‍ നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തി. ഗാന്ധിയുടെ പേരക്കുട്ടിയായിട്ടാണ് ഞാന്‍ ഇക്കാര്യം ചോദിക്കുന്നതെന്നും കമല്‍ഹാസന്‍ പറഞ്ഞു. ഇതിനെയാണ് പ്രഗ്യാ സിംഗ് തള്ളിയത്.

ഗോഡ്‌സെ ദേശഭക്തനാണ്. അദ്ദേഹത്തെ തീവ്രവാദിയെന്ന് വിശേഷിപ്പിക്കുന്നവര്‍ ഇക്കാര്യം മാറ്റി പറയേണ്ടി വരും. ഇത്തരം ആളുകള്‍ക്ക് ഈ തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും പ്രഗ്യാ സിംഗ് പറഞ്ഞു. അതേസമയം പ്രഗ്യാ സിംഗിന്റെ പരാമര്‍ശത്തെ ബിജെപി തള്ളി. മഹാത്മാ ഗാന്ധി രാജ്യം ആദരിക്കുന്നയാളാണ്. ഇത്തരം പരാമര്‍ശങ്ങളെ പാര്‍ട്ടി പ്രോത്സാഹിപ്പിക്കില്ലെന്നും ബിജെപി നേതാവും പ്രഗ്യാ സിംഗിന്റെ പ്രചാരണ തലവനുമായ ഹിതേഷ് വാജ്‌പേയ് പറഞ്ഞു.

പ്രഗ്യാ സിംഗിനോട് വിശദീകരണം തേടുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. ഗോഡ്‌സെയുടെ പിന്തുടര്‍ച്ചക്കാര്‍ ഇന്ത്യയുടെ ആത്മാവിനെ ആക്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു. ബിജെപി നേതാക്കള്‍ രാഷ്ട്രപിതാവിന്റെ ഘാതകനെ ദേശീയവാദിയായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യദ്രോഹ പരാമര്‍ശമാണ് പ്രഗ്യാ സിംഗ് നടത്തിയിരിക്കുന്നതെന്ന് ദിഗ്വിജയ് സിംഗ് പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

മഹാസഖ്യത്തിന്റെ സമുദായ വോട്ടില്‍ വിള്ളല്‍... ബിജെപിയെ പിന്തുണച്ച് ഒബിസി വിഭാഗം!!മഹാസഖ്യത്തിന്റെ സമുദായ വോട്ടില്‍ വിള്ളല്‍... ബിജെപിയെ പിന്തുണച്ച് ഒബിസി വിഭാഗം!!

English summary
pragya singh says nathuram godse a patriot creates controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X