കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെയ്റ്റ്ലിയുടെ മരണത്തിന് കാരണം പ്രതിപക്ഷമെന്ന് പ്രഗ്യ, സിന്ധ്യയുടെ മറുപടി ഇങ്ങനെ

Google Oneindia Malayalam News

ഇന്‍ഡോര്‍: ബിജെപിയുടെ പ്രമുഖ നേതാക്കള്‍ അടുത്തിടെ തുടര്‍ച്ചയായി മരിച്ചത് പ്രതിപക്ഷ പാര്‍ട്ടികള്‍ കാരണമെന്ന് ബിജെപി നേതാവ് പ്രഗ്യാ സിംഗ്. അത് വലിയ വിവാദമായിരിക്കുകയാണ്. പ്രതിപക്ഷം മാരക ശക്തി ഉപയോഗിക്കുന്നത് അരുണ്‍ ജെയ്റ്റ്‌ലി, സുഷമ സ്വരാജ് പോലുള്ള പ്രമുഖര്‍ മരിക്കുകയാണെന്നും ഇവര്‍ പറയുന്നു. ഇത്തരമൊരു നേതാവിനെ രാഷ്ട്രീയത്തില്‍ ഇറക്കിയതിന് ബിജെപിക്ക് നാണക്കേട് തോന്നേണ്ടതാണെന്നും കോണ്‍ഗ്രസ് നേതാവ് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

1

ബിജെപിയുടെ മധ്യപ്രദേശ് ഘടകം അരുണ്‍ ജെയ്്റ്റ്‌ലിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് പ്രഗ്യ വിവാദ പരാമര്‍ശം നടത്തിയത്. പ്രതിപക്ഷത്തിന് നേതാക്കളെ കൊല്ലാനുള്ള മാരക ശക്തിയുണ്ടെന്നായിരുന്നു പ്രഗ്യ പറഞ്ഞത്. അതേസമയം ഇത്തരമൊരു ചടങ്ങില്‍ വെച്ച് പ്രഗ്യ നടത്തിയ പ്രസ്താവന തെറ്റായി പോയെന്ന് ബിജെപിക്കുള്ളിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

അതേസമയം ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാള്‍ ഇത്തരമൊരു പ്രസ്താവന നടത്തിയതില്‍ നിരാശയുണ്ടെന്ന് സിന്ധ്യ പറയുന്നു. ബിജെപി അവരെ എംപിയാക്കിയ നടപടിയില്‍ ആത്മപരിശോധന നടത്തണമെന്ന് സിന്ധ്യ പറഞ്ഞു. എന്തുകൊണ്ടാണ് വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്ന ഒരാള്‍ക്ക് ബിജെപി സീറ്റ് നല്‍കിയത്. ഇത്തരമൊരു അവസ്ഥയില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ മോശമായ രീതിയിലേക്ക് മാറ്റിയിരിക്കുകയാണ് പ്രഗ്യാ സിംഗെന്നും സിന്ധ്യ പറഞ്ഞു.

ഏതൊരു രാഷ്ട്രീയ നേതാവിനും ഒരു നിലവാരമുണ്ട്. ആ നിലവാരം ഒരു നേതാവ് ഇല്ലാതാക്കിയാല്‍ അപലപിക്കേണ്ടതാണഎന്നും സിന്ധ്യ പറഞ്ഞു. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്തും വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്നു പ്രഗ്യാ സിംഗ്. നാഥുറാം ഗോഡ്‌സെ ഇന്ത്യയുടെ വീരപുത്രനാണെന്നായിരുന്നു പ്രഗ്യയുടെ പരാമര്‍ശം. കഴിഞ്ഞ ദിവസം ജവഹര്‍ലാല്‍ നെഹ്‌റു ക്രിമിനലാണെന്നും പറഞ്ഞിരുന്നു.

രാഹുലിന് പിന്നാലെ രാജിവെച്ചവര്‍ ഒഴിഞ്ഞുപോകില്ല....കോണ്‍ഗ്രസില്‍ മാറ്റമില്ലാതെ സ്ഥാനങ്ങള്‍!!രാഹുലിന് പിന്നാലെ രാജിവെച്ചവര്‍ ഒഴിഞ്ഞുപോകില്ല....കോണ്‍ഗ്രസില്‍ മാറ്റമില്ലാതെ സ്ഥാനങ്ങള്‍!!

English summary
pragya singh says opposition poisenous scindia hits
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X