ഗാന്ധിജി രാഷ്ട്രത്തിന്റെ മകനെന്ന് ബിജെപി എംപി പ്രഗ്യ സിങ്; വീണ്ടും വിവാദം
ഭോപ്പാല്‍: മഹാത്മാ ഗാന്ധിജിയെ രാഷ്ട്രത്തിന്റെ മകനെന്ന് വിളിച്ച് ബിജെപി ഭോപ്പാല്‍ എംപി പ്രഗ്യ സിങ് താക്കൂര്‍. രാഷ്ട്രപിതാവിനെ അവഹേളിക്കുകയാണ് ബിജെപി എംപി ചെയ്തതെന്ന് പ്രതിപക്ഷം ആരോപിച്ചു. നേരത്തെ ഒട്ടേറെ വിവാദ പ്രസ്താവനകള്‍ നടത്തിയ ബിജെപി നേതാവാണ് പ്രഗ്യ. മലേഗാവ് സ്ഫോടന കേസില്‍ പ്രതിയായ ഇവര്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഔദ്യോഗികമായി ബിജെപി അംഗത്വം എടുത്തത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങിനെ വന്‍ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് പ്രഗ്യ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്സെയെ പുകഴ്ത്തി പ്രഗ്യ സംസാരിച്ചതും വിവാദമായിരുന്നു. ഗോഡ്സെ രാജ്യസ്നേഹിയാണെന്നാണ് പ്രഗ്യ പറഞ്ഞത്. ഗാന്ധിജിയുടെ 150ാം ജന്മ വാര്‍ഷികവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ സങ്കല്പ്പ യാത്രയില്‍ നിന്ന് പ്രഗ്യ വിട്ടുനിന്നിരുന്നു.
രാമനെയും കൃഷ്ണനെയും പോലെ, മഹാറാണ പ്രതാപിനെ പോലെ, മഹാത്മാ ഗാന്ധിയെയും രാഷ്ട്രത്തിന്റെ മകനായിട്ടാണ് താന്‍ കാണുന്നതെന്ന് പ്രഗ്യ പറഞ്ഞു. അദ്ദേഹത്തിന്റെ വഴി നമ്മള് പിന്തുടരുന്നുവെന്നും പ്രഗ്യ പറഞ്ഞു. ആര്‍ക്കെങ്കിലും വേണ്ടി താന്‍ തന്റെ ആദര്‍ശങ്ങള്‍ മാറ്റില്ലെന്ന് സങ്കല്‍പ്പ് യാത്രയില്‍ നിന്ന് വിട്ടുനിന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അവര്‍ മറുപടി നല്കി.
ഗോഡ്സെയെ പുകഴ്ത്തി സംസാരിച്ച പ്രഗ്യയുടെ നടപടി ഏറെ വിവാദമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തില്‍ ഇടപെടുകയും പ്രഗ്യയെ പാര്‍ട്ടി താക്കീത് നല്‍കുകയും ചെയ്തിരുന്നു. മധ്യപ്രദേശിലെ ജാബുവ നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ പ്രചാരണത്തില്‍ അവരെ ബിജെപി പങ്കെടുപ്പിക്കാത്തതും ശ്രദ്ധിക്കപ്പെട്ടിരുന്നു.
-
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
തലസ്ഥാനത്തിന്റെ ഹൃദയം ആർക്കൊപ്പം? സെൻട്രൽ മണ്ഡലത്തിൽ ത്രികോണ പോരാട്ടം മുറുകുന്നു -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും!












Click it and Unblock the Notifications