കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധിജി രാഷ്ട്രത്തിന്റെ മകനെന്ന് ബിജെപി എംപി പ്രഗ്യ സിങ്; വീണ്ടും വിവാദം

Google Oneindia Malayalam News

ഭോപ്പാല്‍: മഹാത്മാ ഗാന്ധിജിയെ രാഷ്ട്രത്തിന്റെ മകനെന്ന് വിളിച്ച് ബിജെപി ഭോപ്പാല്‍ എംപി പ്രഗ്യ സിങ് താക്കൂര്‍. രാഷ്ട്രപിതാവിനെ അവഹേളിക്കുകയാണ് ബിജെപി എംപി ചെയ്തതെന്ന് പ്രതിപക്ഷം ആരോപിച്ചു. നേരത്തെ ഒട്ടേറെ വിവാദ പ്രസ്താവനകള്‍ നടത്തിയ ബിജെപി നേതാവാണ് പ്രഗ്യ. മലേഗാവ് സ്‌ഫോടന കേസില്‍ പ്രതിയായ ഇവര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഔദ്യോഗികമായി ബിജെപി അംഗത്വം എടുത്തത്.

Sadhvi

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങിനെ വന്‍ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് പ്രഗ്യ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്‌സെയെ പുകഴ്ത്തി പ്രഗ്യ സംസാരിച്ചതും വിവാദമായിരുന്നു. ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്നാണ് പ്രഗ്യ പറഞ്ഞത്. ഗാന്ധിജിയുടെ 150ാം ജന്മ വാര്‍ഷികവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ സങ്കല്‍പ്പ യാത്രയില്‍ നിന്ന് പ്രഗ്യ വിട്ടുനിന്നിരുന്നു.

കനത്ത മഴ; ജനശതാബ്ദിയടക്കം എട്ട് ട്രെയ്‌നുകള്‍ റദ്ദാക്കി, ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്കനത്ത മഴ; ജനശതാബ്ദിയടക്കം എട്ട് ട്രെയ്‌നുകള്‍ റദ്ദാക്കി, ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്

രാമനെയും കൃഷ്ണനെയും പോലെ, മഹാറാണ പ്രതാപിനെ പോലെ, മഹാത്മാ ഗാന്ധിയെയും രാഷ്ട്രത്തിന്റെ മകനായിട്ടാണ് താന്‍ കാണുന്നതെന്ന് പ്രഗ്യ പറഞ്ഞു. അദ്ദേഹത്തിന്റെ വഴി നമ്മള്‍ പിന്തുടരുന്നുവെന്നും പ്രഗ്യ പറഞ്ഞു. ആര്‍ക്കെങ്കിലും വേണ്ടി താന്‍ തന്റെ ആദര്‍ശങ്ങള്‍ മാറ്റില്ലെന്ന് സങ്കല്‍പ്പ് യാത്രയില്‍ നിന്ന് വിട്ടുനിന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അവര്‍ മറുപടി നല്‍കി.

അമേരിക്കന്‍ ചാരവല പൊട്ടിച്ച് ഇറാനും ചൈനയും; മധ്യധരണ്യാഴിയില്‍ കപ്പലോട്ടം, വിടില്ലെന്ന് അമേരിക്കഅമേരിക്കന്‍ ചാരവല പൊട്ടിച്ച് ഇറാനും ചൈനയും; മധ്യധരണ്യാഴിയില്‍ കപ്പലോട്ടം, വിടില്ലെന്ന് അമേരിക്ക

ഗോഡ്‌സെയെ പുകഴ്ത്തി സംസാരിച്ച പ്രഗ്യയുടെ നടപടി ഏറെ വിവാദമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തില്‍ ഇടപെടുകയും പ്രഗ്യയെ പാര്‍ട്ടി താക്കീത് നല്‍കുകയും ചെയ്തിരുന്നു. മധ്യപ്രദേശിലെ ജാബുവ നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ പ്രചാരണത്തില്‍ അവരെ ബിജെപി പങ്കെടുപ്പിക്കാത്തതും ശ്രദ്ധിക്കപ്പെട്ടിരുന്നു.

English summary
Pragya Singh Thakur Calls Gandhi 'Son of Nation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X