കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രഗ്യാ സിംഗിനെ കാണാനില്ല'; കാൻസർ ചികിത്സയിലെന്ന് ബിജെപി! എടുത്ത് കുടഞ്ഞ് കോൺഗ്രസ്

Google Oneindia Malayalam News

ഭോപ്പാൽ; രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിൽ ഒന്നാണ് മധ്യപ്രദേശ്. 7400 ൽ അധികം പേർക്കാണ് വൈറസ് ബാധ പിടിപെട്ടത്. 321 പേർക്ക് ഇതുവരെ ജീവഹാനി സംഭവിട്ടുണ്ട്. കൊവിഡ് നേരിടുന്നതിൽ ബിജെപി സർക്കാർ വലിയ പരാജയമാണെന്ന വിമർനമാണ് കോൺഗ്രസ് ഉയർത്തുന്നത്.

സൂരജിന്റേയും കുടുംബത്തിന്റേയും വാദങ്ങൾ പൊളിച്ചടുക്കി വാവ സുരേഷ്; ഒരുങ്ങിയത് ഞെട്ടിക്കും തിരക്കഥസൂരജിന്റേയും കുടുംബത്തിന്റേയും വാദങ്ങൾ പൊളിച്ചടുക്കി വാവ സുരേഷ്; ഒരുങ്ങിയത് ഞെട്ടിക്കും തിരക്കഥ

അതിനിടെ ബിജെപി നേതാക്കളുടെ കൊവിഡ് കാലത്തെ ഇടപെടലുകൾക്കെതിരെ വിമർശനം ഉയർന്നിരിക്കുകയാണ്. ഭോപ്പാലിൽ നിന്നുള്ള ലോക്സഭ എംപിയായ പ്രഗ്യാ സിംഗ് താക്കൂറിനേയും മണ്ഡലത്തിൽ 'കാണാനില്ലാതായിരിക്കുകയാണ്'.

 കാണിനില്ലെന്ന്

കാണിനില്ലെന്ന്

പ്രഗ്യാ സിംഗിനെ മണ്ഡലത്തിൽ കാണാനില്ലെന്നുള്ള പോസ്റ്ററുകളാണ് നഗരത്തിൽ പലയിടങ്ങളിലായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 1400 പേർ രോഗബാധിതരായ മണ്ഡലത്തെ തിരഞ്ഞുനോക്കാൻ അവിടുത്ത സ്വന്തം എംപിക്ക് കഴിയില്ലെന്നാണ് വിമർശനം. എംപിയെ കണ്ടെത്തൂവെന്നും പോസ്റ്ററിൽ പറയുന്നു.

 പരിഹസിച്ച് കോൺഗ്രസ്

പരിഹസിച്ച് കോൺഗ്രസ്

പോസ്റ്ററിൽ ബിജെപിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്. വോട്ട് ചെയ്യുന്നതിന് മുൻപ് ജനങ്ങൾ രണ്ട് വട്ടം ആലോചിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കമലേശ്വർ പട്ടേൽ പറഞ്ഞു. മണ്ഡലത്തിൽ പരാജയപ്പെട്ടിട്ടും മുതിർന്ന നേതാവായ ദിഗ്വിജയ് സിംഗ് മണ്ഡലത്തിൽ ഓടി നടക്കുകയാണെന്ന് കമലേശ്വർ പറഞ്ഞു.

 ഓടി നടന്ന് ദിഗ് വിജയ് സിംഗ്

ഓടി നടന്ന് ദിഗ് വിജയ് സിംഗ്

സിംഗ് മുഴുവൻ സമയം മണ്ഡലത്തിൽ ഉണ്ട്. അടിയന്തര ഘട്ടത്തിൽ പോലും ജനങ്ങൾക്കൊപ്പം നിൽക്കാൻ കഴിയാത്തവരെ ജനപ്രതിനിധിയായി തെരഞ്ഞെടുക്കരുതെന്ന് കമലേശ്വർ പറഞ്ഞു.ബിജെപിയുടെ ഉറച്ച കോട്ടയായ ഭോപ്പാലിൽ ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രഗ്യാ സിംഗ് താക്കൂറിനോട് ഒന്നരലക്ഷത്തിലധികം വോട്ടുകൾക്കായിരുന്നു ദിഗ് വിജയ് സിംഗ് പരാജയപ്പെട്ടത്.

 പേടിക്കേണ്ടതില്ല

പേടിക്കേണ്ടതില്ല

പ്രഗ്യാ സിംഗിനോട് വരാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്. അവര്‍ക്ക് ഇപ്പോള്‍ സ്വന്തം സര്‍ക്കാരുണ്ട്.വിഷമിക്കേണ്ട യാതൊരു സാഹര്യവമില്ല,കമലേശ്വർ പറഞ്ഞു. അതേസമയെ കോൺഗ്രസ് പ്രചരണത്തിന് മറുപടിയുമായി ബിജെപി രംഗത്തെത്തി.

 കാൻസർ ചികിത്സയിലെന്ന്

കാൻസർ ചികിത്സയിലെന്ന്

പ്രഗ്യാ സിംഗ് എയിംസിൽ ചികിത്സ തേടിയിരിക്കുകയാണെന്ന് ബിജെപി വക്താവ് രാഹുൽ കോതാരി പറഞ്ഞു. അവർ കണ്ണിനും കാൻസറിനും ചികിത്സ തേടുകയാണ്. പലചരക്ക് സാധനങ്ങളും സാമൂഹിക അടുക്കളയിലൂടെയുള്ള ഭക്ഷണ വിതരണവും അവർ തന്റെ മണ്ഡലത്തിൽ നടത്തുന്നുണ്ടെന്നും രാഹുൽ പറഞ്ഞു.

 സിന്ധ്യയ്ക്കെതിരേയും

സിന്ധ്യയ്ക്കെതിരേയും

നേരത്തേ കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ ജ്യോതിരാദിത്യ സിന്ധ്യയ്ക്കെതിരേയും ഗുണ മണ്ഡലത്തിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. സിന്ധ്യയെ കാണാനില്ലെന്നും കണ്ടെത്തുന്നവർക്ക് 5100 രൂപ പാരിതോഷികം നൽകുമെന്നുമായിരന്നു പോസ്റ്റർ. സിന്ധ്യയുടെ വീടിന്റെ ഗേയ്റ്റിന് മുന്നിലായിരുന്നു പോസ്റ്റർ പതിപ്പിച്ചത്.

 പോസ്റ്റർ വാർ

പോസ്റ്റർ വാർ

സംഭവത്തിൽ രണ്ട് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സിന്ധ്യയെ കൂടാതെ മുന്‍ മന്ത്രിമാരായ ഇമർതി ദേവി, ലഖാന്‍ സിംഗ് യാദവ് എന്നിവരെ കാണാനില്ലെന്ന് കാണിച്ചുള്ള പോസ്റ്ററുകളും മുൻ മുഖ്യൻ കമൽനാഥിനെ കാണാനില്ലെന്ന് കാണിച്ചുള്ള പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

വൻ ട്വിസ്റ്റ്; ബിജെപിയെ ഒതുക്കാൻ സോണിയയുടെ നീക്കം!! എച്ച്ഡി ദേവഗൗഡയെ ഇറക്കും, ഒപ്പം ഖാർഗെയുംവൻ ട്വിസ്റ്റ്; ബിജെപിയെ ഒതുക്കാൻ സോണിയയുടെ നീക്കം!! എച്ച്ഡി ദേവഗൗഡയെ ഇറക്കും, ഒപ്പം ഖാർഗെയും

English summary
Pragya singh Thakur In AIIMS, taking treatment for eye says BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X