കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ വിഭജിക്കുന്നവര്‍ ക്രിമിനലുകളാണ്.... നെഹ്‌റുവും അങ്ങനെ തന്നെ, വിവാദവുമായി പ്രഗ്യാ സിംഗ്!!

Google Oneindia Malayalam News

ഭോപ്പാല്‍: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ക്രിമിനലാണെന്ന് ബിജെപി എംപി പ്രഗ്യാ സിംഗ് താക്കൂര്‍. മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ പ്രസ്താവനയെ പിന്തുണച്ച് കൊണ്ടായിരുന്നു പ്രഗ്യയുടെ പ്രസ്താവന. കശ്മീരിന് പ്രത്യേക പദവി നല്‍കിയത് നെഹ്‌റുവാണെന്നും, അതുകൊണ്ട് അദ്ദേഹം ക്രിമിനലാണെന്നും പ്രഗ്യ പറഞ്ഞു. നമ്മുടെ ജന്മഭൂമിയെ വേദനിപ്പിക്കുകയോ, രാജ്യത്തെ പിളര്‍ക്കാന്‍ ശ്രമിക്കുന്നവരോ ശരിക്കും ക്രിമിനലുകള്‍ തന്നെയാണെന്നും പ്രഗ്യ വ്യക്തമാക്കി.

1

അതേസമയം വന്‍ വിവാദം ഈ വിഷയത്തില്‍ ഉയര്‍ന്നിട്ടുണ്ട്. മോദി സര്‍ക്കാരിന്റെ കശ്മീര്‍ ബില്ലിനെ എതിര്‍ക്കുന്നത് രാജ്യസ്‌നേഹമല്ലെന്നും പ്രഗ്യാ സിംഗ് പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും, രണ്ടായി വിഭജിക്കുകയും ചെയ്ത നടപടിയില്‍ സന്തോഷിക്കുന്നവര്‍ യഥാര്‍ത്ഥ രാജ്യസ്‌നേഹികളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കുറിച്ച് അഭിമാനം കൊള്ളുന്നവര്‍ രാജ്യസ്‌നേഹികള്‍ തന്നെയാണെന്നും പ്രഗ്യാ സിംഗ് പറഞ്ഞു.

നേരത്തെ ശിവരാജ് സിംഗ് ചൗഹാനും കശ്മീരിന് പ്രത്യേക പദവി നല്‍കിയത് കുറ്റകൃത്യമാണെന്ന് പ റഞ്ഞിരുന്നു. ഷെയ്ഖ് അബ്ദുള്ളയുടെ കുടുംബത്തിന്റെ നേതൃത്വത്തിലുള്ള തീവ്രവാദത്തിലേക്കാണ് ഇത് നയിച്ചത്. കശ്മീരിലെ ജനങ്ങള്‍ നിത്യവും ദാരിദ്ര്യത്തിലാണ് കഴിഞ്ഞത്. നെഹ്‌റു പാകിസ്താനുമായുള്ള യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് വലിയ കുറ്റമാണ്. ആ സമയം ഇന്ത്യന്‍ സേന പാകിസ്താന്‍ തീവ്രവാദികളെ കശ്മീരില്‍ നിന്ന് തുരത്തിയോടിക്കുകയായിരുന്നു.

അതേസമയം നെഹ്‌റുവിന്റെ ആ തീരുമാനം കാരണമാണ് പാകധീന കശ്മീര്‍ ഉണ്ടായതെന്നും ചൗഹാന്‍ പറഞ്ഞിരുന്നു. ശിവരാജ് സിംഗിന് നെഹ്‌റുവിന്റെ കാലിനടിയിലെ പൊടിയാവാന്‍ പോലുമില്ല യോഗ്യതയില്ലെന്നും, പറഞ്ഞ കാര്യങ്ങളില്‍ അദ്ദേഹത്തിന് മാനക്കേട് തോന്നേണ്ടതാണെന്നും ദിഗ്വിജയ് സിംഗ് തിരിച്ചടിച്ചിരുന്നു. പ്രഗ്യാ താക്കൂറിനെതിരെയും കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. പ്രഗ്യയുടെ ചരിത്രം എല്ലാവര്‍ക്കുമറിയാം. അവരുടെ ഉള്ളില്‍ നിന്ന് ഗോഡ്‌സെയാണ് സംസാരിക്കുന്നത്. ഇവര്‍ ഗോഡ്‌സെയുടെ അനുയായികളാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ സിദ്ധരാമയ്യയുടെ നീക്കം.... ഇടഞ്ഞ എംഎല്‍എമാര്‍ക്ക് ഓഫര്‍!!കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ സിദ്ധരാമയ്യയുടെ നീക്കം.... ഇടഞ്ഞ എംഎല്‍എമാര്‍ക്ക് ഓഫര്‍!!

English summary
pragya thakur says nehru is criminal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X