തിരഞ്ഞെടുപ്പ് കമ്മീഷന് പുല്ലുവില; നിരോധനം ലംഘിച്ച് പ്രഗ്യ പ്രചാരണം നടത്തി, വീണ്ടും നോട്ടീസ്
ദില്ലി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിര്‍ദേശം ലംഘിച്ച് ഭോപ്പാലിലെ വിവാദ ബിജെപി സ്ഥാനാര്‍ഥി പ്രഗ്യസിങ് താക്കൂര്‍. വിവാദ പ്രസ്താവന നടത്തിയതിനെ തുടര്‍ന്ന് മൂന്ന് ദിവസം പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കമ്മീഷന് പ്രഗ്യയോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം അവഗണിച്ച് അവര്‍ പ്രചാരണത്തില്‍ പങ്കെടുത്തുവെന്നാണ് ആരോപണം. തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടും പ്രഗ്യക്ക് നോട്ടീസ് അയച്ചു.

ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് പ്രഗ്യ നടത്തിയ വിവാദ പ്രസ്താവനയെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വര്‍ഗീയ വിദ്വേഷം പരത്തിയെന്ന് കമ്മീഷന് കണ്ടെത്തിയുരുന്നു. 72 മണിക്കൂര്‍ പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിര്‍ദേശം നല്കി. എന്നാല്‍ ഈ സമയപരിധിക്കിടെയും പ്രഗ്യ വോട്ട് ചോദിച്ചുവെന്നാണ് പുതിയ ആരോപണം.
2008ല്‍ മഹാരാഷ്ട്രയിലെ മലേഗാവില്‍ നടന്ന സ്ഫോടനക്കേസില്‍ പ്രതിയാണ് പ്രഗ്യ. ഭോപ്പാലില്‍ ബിജെപി സ്ഥാനാര്‍ഥിയായ ശേഷം പ്രഗ്യ നടത്തുന്ന ഓരോ പ്രസ്താവനകളും വിവാദമായിരുന്നു. അതിനിടെയാണ് മല്‍സരിക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. ഈ ആവശ്യം കോടതി തള്ളി. ബാബറി മസ്ജിദ് തകര്‍ത്തതില്‍ അഭിമാനമുണ്ടെന്ന് പ്രഗ്യ സിങ് താക്കൂര്‍ പറഞ്ഞതും വിവാദമായിരുന്നു.
ബാബറി മസ്ജിദ് തകര്‍ത്തതില്‍ ദുഖമില്ല. താനും പോയിരുന്നു. അതില്‍ പങ്കാളിയായതില്‍ അഭിമാനമുണ്ട്. പള്ളി പൊളിച്ചതില്‍ എന്തിന് ഖേദം പ്രകടിപ്പിക്കണം. സത്യത്തില്‍ എനിക്ക് അഭിമാനമാണ്. രാമക്ഷേത്രം നിന്ന സ്ഥലത്ത് ചില മാലിന്യങ്ങള്‍ ഉണ്ടായിരുന്നു. അത് നീക്കുകയാണ് തങ്ങള്‍ ചെയ്തത്. ഹിന്ദുക്കളുടെ ഉയര്‍ത്തെഴുന്നേല്‍പ്പാണിത്. രാമക്ഷേത്രം അവിടെ പണിയുമെന്നും പ്രഗ്യ ആജ് തക്കിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. മുംബൈ ഭീകരാക്രമണ വേളയില്‍ രക്തസാക്ഷിയായ എടിഎസ് ഓഫീസര്‍ ഹേമന്ത് കര്‍ക്കരെക്കെതിരെ സംസാരിച്ചതിനും പ്രഗ്യക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരുന്നു.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications