കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് കമ്മീഷന് പുല്ലുവില; നിരോധനം ലംഘിച്ച് പ്രഗ്യ പ്രചാരണം നടത്തി, വീണ്ടും നോട്ടീസ്

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിര്‍ദേശം ലംഘിച്ച് ഭോപ്പാലിലെ വിവാദ ബിജെപി സ്ഥാനാര്‍ഥി പ്രഗ്യസിങ് താക്കൂര്‍. വിവാദ പ്രസ്താവന നടത്തിയതിനെ തുടര്‍ന്ന് മൂന്ന് ദിവസം പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കമ്മീഷന്‍ പ്രഗ്യയോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം അവഗണിച്ച് അവര്‍ പ്രചാരണത്തില്‍ പങ്കെടുത്തുവെന്നാണ് ആരോപണം. തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വീണ്ടും പ്രഗ്യക്ക് നോട്ടീസ് അയച്ചു.

Yyy

ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് പ്രഗ്യ നടത്തിയ വിവാദ പ്രസ്താവനയെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വര്‍ഗീയ വിദ്വേഷം പരത്തിയെന്ന് കമ്മീഷന്‍ കണ്ടെത്തിയുരുന്നു. 72 മണിക്കൂര്‍ പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിര്‍ദേശം നല്‍കി. എന്നാല്‍ ഈ സമയപരിധിക്കിടെയും പ്രഗ്യ വോട്ട് ചോദിച്ചുവെന്നാണ് പുതിയ ആരോപണം.

2008ല്‍ മഹാരാഷ്ട്രയിലെ മലേഗാവില്‍ നടന്ന സ്‌ഫോടനക്കേസില്‍ പ്രതിയാണ് പ്രഗ്യ. ഭോപ്പാലില്‍ ബിജെപി സ്ഥാനാര്‍ഥിയായ ശേഷം പ്രഗ്യ നടത്തുന്ന ഓരോ പ്രസ്താവനകളും വിവാദമായിരുന്നു. അതിനിടെയാണ് മല്‍സരിക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. ഈ ആവശ്യം കോടതി തള്ളി. ബാബറി മസ്ജിദ് തകര്‍ത്തതില്‍ അഭിമാനമുണ്ടെന്ന് പ്രഗ്യ സിങ് താക്കൂര്‍ പറഞ്ഞതും വിവാദമായിരുന്നു.

യുപിയില്‍ വന്‍ ട്വിസ്റ്റ്; കോണ്‍ഗ്രസിന് വോട്ട് ചോദിച്ച് മായാവതി, നിലപാട് വ്യക്തം, അന്തംവിട്ട് ബിജെപിയുപിയില്‍ വന്‍ ട്വിസ്റ്റ്; കോണ്‍ഗ്രസിന് വോട്ട് ചോദിച്ച് മായാവതി, നിലപാട് വ്യക്തം, അന്തംവിട്ട് ബിജെപി

ബാബറി മസ്ജിദ് തകര്‍ത്തതില്‍ ദുഖമില്ല. താനും പോയിരുന്നു. അതില്‍ പങ്കാളിയായതില്‍ അഭിമാനമുണ്ട്. പള്ളി പൊളിച്ചതില്‍ എന്തിന് ഖേദം പ്രകടിപ്പിക്കണം. സത്യത്തില്‍ എനിക്ക് അഭിമാനമാണ്. രാമക്ഷേത്രം നിന്ന സ്ഥലത്ത് ചില മാലിന്യങ്ങള്‍ ഉണ്ടായിരുന്നു. അത് നീക്കുകയാണ് തങ്ങള്‍ ചെയ്തത്. ഹിന്ദുക്കളുടെ ഉയര്‍ത്തെഴുന്നേല്‍പ്പാണിത്. രാമക്ഷേത്രം അവിടെ പണിയുമെന്നും പ്രഗ്യ ആജ് തക്കിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മുംബൈ ഭീകരാക്രമണ വേളയില്‍ രക്തസാക്ഷിയായ എടിഎസ് ഓഫീസര്‍ ഹേമന്ത് കര്‍ക്കരെക്കെതിരെ സംസാരിച്ചതിനും പ്രഗ്യക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു.

English summary
Pragya Thakur Faces Notice For Alleged Violation Of 3-Day Campaign Ban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X