കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹേമന്ദ് കര്‍ക്കറെ ധീരരക്തസാക്ഷി, പ്രഗ്യാ സിംഗ് വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ഫട്‌നാവിസ്

Google Oneindia Malayalam News

Recommended Video

cmsvideo
ഹേമന്ദ് കര്‍ക്കറെ ധീരരക്തസാക്ഷിയെന്ന് ഫട്‌നാവിസ്

മുംബൈ: ഹേമന്ദ് കര്‍ക്കറെയെ ശപിച്ച് കൊന്നെന്ന പ്രഗ്യാ സിംഗിന്റെ പ്രസ്താവനയെ തള്ളി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. പ്രഗ്യാ സിംഗിന്റെ പ്രസ്താവന തീര്‍ത്തും തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. പ്രഗ്യാ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. മലേഗാവ് സ്‌ഫോടന കേസില്‍ അറസ്റ്റിലായ തന്നെ ഹേമന്ദ് കര്‍ക്കറെ പരമാവധി ദ്രോഹിച്ചെന്നും, തുടര്‍ന്ന് അദ്ദേഹത്തെ ശപിച്ചെന്നുമായിരുന്നു പ്രഗ്യാ സിംഗിന്റെ വിവാദ പരാമര്‍ശം.

1

കര്‍ക്കറെ ധീരനായ പോലീസ് ഓഫീസറായിരുന്നെന്ന് ഫട്‌നാവിസ് പറഞ്ഞു. രാജ്യത്തിന് വേണ്ടി പോരാടി കൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹത്തിന് ജീവന്‍ നഷ്ടമായത്. രാജ്യം അദ്ദേഹത്തെ ധീര രക്തസാക്ഷിയായിട്ടാണ് കാണുന്നത്. പ്രഗ്യയുടെ പരാമര്‍ശം അദ്ദേഹത്തെ അപമാനിക്കുന്നതാണ്. അവര്‍ക്ക് ചില പ്രശ്‌നങ്ങള്‍ കര്‍ക്കറെയുമായി ഉണ്ടാവും. അതായിരിക്കാം ഇത്തരം പരാമര്‍ശങ്ങള്‍ പരസ്യമായി നടത്തിയതിന് പിന്നിലെന്നും ഫട്‌നാവിസ് പറഞ്ഞു.

അതേസമയം പ്രഗ്യാ സിംഗ് പറയുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. കാരണം അവര്‍ എല്ലാ നിമിഷവും മാധ്യമശ്രദ്ധയിലാണ്. പറയുന്ന കാര്യങ്ങള്‍ നല്ലതല്ലെങ്കില്‍ അവര്‍ക്ക് വലിയ തിരിച്ചടിയുണ്ടാവുമെന്നും ഫട്‌നാവിസ് പറഞ്ഞു. ഹിന്ദു തീവ്രവാദം എന്ന ഇല്ലാത്ത കഥയുടെ പേരില്‍ ദ്രോഹിക്കപ്പെട്ട പ്രഗ്യ പറയുന്ന കാര്യങ്ങള്‍ വാസ്തവമുണ്ടെന്നായിരുന്നു നേരത്തെ ബിജെപി നേതാക്കള്‍ ഈ പ്രസ്താവനയെ കുറിച്ച് പറഞ്ഞത്.

എന്നാല്‍ പ്രഗ്യയുടെ പ്രസ്താവന ഒരു തിരഞ്ഞെടുപ്പ് വിഷയമല്ലെന്നും, ഒരാളും ഇത് തിരഞ്ഞെടുപ്പ് വിഷയമാക്കില്ലെന്നും ഫട്‌നാവിസ് പറഞ്ഞു. രക്തസാക്ഷിത്വം ഒരിക്കലും തിരഞ്ഞെടുപ്പില്‍ വരാന്‍ പാടില്ല. ബിജെപിയെ ഇത് ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഹിന്ദു തീവ്രവാദം എന്ന വാക്ക് ബിജെപി എന്‍സിപി സഖ്യം ന്യൂനപക്ഷ പ്രീണനത്തിനായി കൊണ്ടുവന്നതാണെന്നും ഫട്‌നാവിസ് പറഞ്ഞു.

മഹാരാഷ്ട്ര ലോക്സഭ തിരഞ്ഞെടുപ്പ് 2019

2 സംസ്ഥാനങ്ങള്‍ 42 സീറ്റുകള്‍, കോണ്‍ഗ്രസിന്റെ ലക്ഷ്യം ഇങ്ങനെ, മധ്യപ്രദേശും രാജസ്ഥാനും കെെവിടില്ല2 സംസ്ഥാനങ്ങള്‍ 42 സീറ്റുകള്‍, കോണ്‍ഗ്രസിന്റെ ലക്ഷ്യം ഇങ്ങനെ, മധ്യപ്രദേശും രാജസ്ഥാനും കെെവിടില്ല

English summary
pragya thakurs hemand karkare comment wrong devendra fadnavis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X