കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രജ്ഞാസിങ് വെല്ലുവിളിച്ചത് നരേന്ദ്ര മോദിയെ; അവര്‍ ഉയര്‍ന്ന ജാതിക്കാരിയെന്ന് ഒവൈസി

Google Oneindia Malayalam News

ദില്ലി: ബിജെപിയിലെ കക്കൂസ് ശുചിത്വ വിവാദത്തില്‍ കടുത്ത പരിഹാസവുമായി എംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. തന്നെ തിരഞ്ഞെടുത്തത് കക്കൂസ് വൃത്തിയാക്കനല്ല എന്ന ബിജെപി എംപി പ്രജ്ഞാസിങ് താക്കൂറിന്റെ പരാമര്‍ശമാണ് വിവാദമായത്. ശുചിത്വത്തിനും ശൗചാലയത്തിനും വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി തുടര്‍ച്ചയായ ബോധവല്‍ക്കരണം നടത്തവെയാണ് പ്രജ്ഞാസിങ് താക്കൂര്‍ വിവാദ പരാമര്‍ശം നടത്തിയത്.

Owaisi

പ്രധാനമന്ത്രിയെ ആണ് പ്രജ്ഞസിങ് വെല്ലുവിളിച്ചിരിക്കുന്നതെന്ന് ഒവൈസി പറഞ്ഞു. പ്രജ്ഞസിങ് ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരാണ്. അവരും കക്കൂസ് വൃത്തിയാക്കുന്നവരും തുല്യരല്ല എന്നാണ് പ്രജ്ഞ കരുതുന്നതെന്നും ഒവൈസി പറഞ്ഞു. ഇങ്ങനെയാണെങ്കില്‍ എങ്ങനെയാണ് മോദി പുതിയ ഇന്ത്യ നിര്‍മിക്കുകയെന്ന് ഒവൈസി ചോദിച്ചു.

അറ്റകൈ പ്രയോഗത്തിന് കര്‍ണാടക സ്പീക്കര്‍; വിമതരെ വിളിപ്പിച്ചു, ഒരുക്കുന്നത് വന്‍ കെണിഅറ്റകൈ പ്രയോഗത്തിന് കര്‍ണാടക സ്പീക്കര്‍; വിമതരെ വിളിപ്പിച്ചു, ഒരുക്കുന്നത് വന്‍ കെണി

ഞായറാഴ്ചയാണ് പ്രജ്ഞ വിവാദ പരാമര്‍ശം നടത്തിയത്. മധ്യപ്രദേശിലെ ഭോപ്പാല്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് പ്രജ്ഞ സിങ്. മലേഗാവില്‍ സ്‌ഫോടനം നടത്തിയ കേസില്‍ പ്രതിയായ ഇവരെ ബിജെപി സ്ഥാനാര്‍ഥിയാക്കിയത് ഏറെ വിവാദമായിരുന്നു. പ്രചാരണ വേളയിലും ഒട്ടേറെ വിവാദ പരാമര്‍ശങ്ങളില്‍ പെട്ടു അവര്‍. ഗാന്ധിജിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയെ പിന്തുണച്ച് പ്രജ്ഞ രംഗത്തുവന്നതും വിവാദമായിരുന്നു.

ഇറാന്‍ രണ്ടുംകല്‍പ്പിച്ച്; യുഎസ് ചാരന്‍മാരെ തൂക്കിലേറ്റും; തന്ത്രമേഖലകളില്‍ നിന്ന് കൂട്ട അറസ്റ്റ്ഇറാന്‍ രണ്ടുംകല്‍പ്പിച്ച്; യുഎസ് ചാരന്‍മാരെ തൂക്കിലേറ്റും; തന്ത്രമേഖലകളില്‍ നിന്ന് കൂട്ട അറസ്റ്റ്

ഞായറാഴ്ച ഭോപ്പാലിലെ ബിജെപി പ്രവര്‍ത്തകരുമായുള്ള യോഗത്തിലാണ് പ്രജ്ഞ വിവാദ പരാമര്‍ശം നടത്തിയത്. എംപിയുടെ ജോലി എംഎല്‍എമാരുമായും കൗണ്‍സിലര്‍മാരുമായും ജനപ്രതിനിധികളുമായും ചേര്‍ന്ന് വികസനം ഉറപ്പാക്കുകയാണ്. അല്ലാതെ കക്കൂസും തോടുകളും വൃത്തിയാക്കുകയല്ല. ഇക്കാര്യം നിങ്ങള്‍ പ്രത്യേകം മനസിലാക്കണം. നിങ്ങളുടെ കക്കൂസ് വൃത്തിയാക്കാന്‍ വേണ്ടിയല്ല ഞാന്‍ എംപിയായതെന്നും പ്രജ്ഞാസിങ് പറഞ്ഞു.

English summary
Pragya working against PM Modi: Owaisi on toilet remark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X