ചന്ദ്രന്റെ രഹസ്യം തേടി യാത്ര തുടര്‍ന്ന് പ്രഗ്യാന്‍ റോവര്‍; വിവരങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ
ന്യൂഡല്‍ഹി: ചന്ദ്രയാനിലെ പ്രഗ്യാന്‍ റോവറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ചന്ദ്രനിലെ രഹസ്യങ്ങള്‍ തേടിയുള്ള പര്യവേഷണമാണ് റോവര്‍ ആരംഭിച്ചിരിക്കുന്നത്. ചന്ദ്രയാന്‍ മൂന്നിന്റെ ഔദ്യോഗിക ട്വിറ്റര്‍ എക്‌സ് പേജില്‍ പങ്കുവെച്ച കുറിപ്പില്‍ ഇക്കാര്യം പറയുന്നുണ്ട്. ഭൂമിയിലുള്ളവരെ, ഞാന്‍ പ്രഗ്യാന്‍ റോവര്‍. എല്ലാവര്‍ക്കും സുഖമെന്ന് കരുതുന്നു.
ചന്ദ്രനിലെ രഹസ്യങ്ങള്‍ അന്വേഷിച്ച് കണ്ടെത്താനുള്ള യാത്ര ആരംഭിച്ചിരിക്കുകയാണ്. എന്റെ സുഹൃത്തായ വിക്രം ലാന്‍ഡറുമായി ബന്ധപ്പെടുന്നുണ്ട്. മികച്ചത് വരാനിരിക്കുന്നു എന്നും കുറിപ്പില്‍ ഉണ്ട്. കഴിഞ്ഞ ദിവസം പ്രഗ്യാന്‍ റോവറില്‍ നിന്നുള്ള ആദ്യ ചിത്രങ്ങള്‍ ഇസ്രൊ പുറത്തുവിട്ടിരുന്നു. അതോടൊപ്പം മറ്റൊരു നിര്‍ണായ വിവരവും വെളിപ്പെടുത്തിയിരുന്നു. നാല് മീറ്റര്‍ വ്യാസമുള്ള വലിയ ഗര്‍ത്തത്തിന് മുന്നില്‍പ്പെട്ട റോവറിന്റെ സഞ്ചാരപാത തിരിച്ചുവിട്ടതായി ഇസ്രൊ അറിയിച്ചു.

മൂന്ന് മീറ്റര്‍ ദൂരത്തായി ഗര്‍ത്തം കണ്ടതിനെ തുടര്‍ന്ന് റോവറിനെ മറ്റൊരു വഴിയിലൂടെ തിരിച്ചുവിട്ടതായും റോര്‍ പുതുവഴിയിലൂടെ നീങ്ങി കൊണ്ടിരിക്കുകയാണെന്നും ഇസ്രൊ എക്‌സ് പ്ലാറ്റ്‌ഫോമില്‍ അറിയിച്ചു. ചാന്ദ്ര ദിനം പൂര്‍ത്തീകരിക്കുന്നതിനായി ഇനി പത്ത് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. കുഞ്ഞ സമയതത്തിനുള്ളില്‍ ദക്ഷിണ ധ്രുവത്തില്‍ കൂടുതല്‍ ദൂരം യാത്ര ചെയ്യാനാണ് റോവര്‍ ശ്രമിക്കുന്നതെന്ന് സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ നിലേഷ് ദേശായ് അറിയിച്ചു.
വിക്രം ലാന്‍ഡറില്‍ നിന്ന് ചന്ദ്രന്റെ മണ്ണിലേക്ക് ഇറങ്ങിയ പ്രഗ്യാന്‍ റോവര്‍ എട്ട് മീറ്റര്‍ സഞ്ചരിച്ചതായി ഇസ്രൊ വെളിപ്പെടുത്തിയിരുന്നു. കുഴികളും പാറക്കെട്ടുകളും, നിറഞ്ഞ ചന്ദ്രന്റെ ഉപരിതലത്തില്‍ വളരെ കുറഞ്ഞ വേഗത്തിലാണ് റോവര്‍ സഞ്ചരിക്കുന്നത്. പ്രഗ്യാന്‍ ലാന്‍ഡറില്‍ നിന്ന് ഒരു കിലോമീറ്റര്‍ വരെ ചുറ്റളവിലാണ് റോവര്‍ സഞ്ചരിക്കുക. ചന്ദ്രനിലെ ശിവശക്തി പയിന്റിന് ചുറ്റും കറങ്ങി കൊണ്ടിരിക്കുകയാണ് പ്രഗ്യാന്‍ റോവറെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഐഎസ്ആര്‍ഒ പറഞ്ഞിരുന്നു.
ദക്ഷിണ ധ്രുവത്തിലെ രഹസ്യങ്ങളാണ് ഇന്ത്യക്ക് അറിയാനുള്ളത്. അതേസമയം ഇതില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ലോകത്തിന് തന്നെ വലിയ ആവശ്യമായി വരുമെന്നാണ് വിലയിരുത്തല്‍. അത്യാധുനികമായ കാര്യങ്ങള്‍ റോവറിലുണ്ട്. ആല്‍ഫ പാര്‍ട്ടിക്കിള്‍ എക്‌സറേ സ്‌പെക്ട്രോമീറ്റര്‍, ലേസര്‍ ഇന്‍ഡ്യൂസ്ഡ് ബ്രേക്ഡൗണ്‍ സ്‌പെക്ട്രോസ്‌കോപ്പ് എന്ന് അറിയപ്പെടുന്ന ലിബ്‌സ് എന്നിങ്ങനെയുള്ള ശാസ്ത്രീയ ഉപകരണങ്ങളാണിത്.
ഇവയുടെ പ്രവര്‍ത്തനം കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. എപിഎക്‌സ്എസ് ചന്ദ്രോപരിതലത്തിലെ ധാതുക്കളുടെ ഘടനയും രാസഘടനയും പരിശോധിക്കും. ലിബ്‌സ് പഠിക്കുക, ചന്ദ്രനിലെ മണ്ണിലും പാറകളിലും അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, അലൂമിനിയം, സിലിക്കണ്‍, പൊട്ടാസ്യം, കാല്‍സ്യം, ടൈറ്റാനിയം, ഇരുമ്പ് തുടങ്ങിയ മൂലകങ്ങളുടെ തന്മാത്രാ ഘടനയെകുറിച്ചാണ്.












Click it and Unblock the Notifications