കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്നെപുകഴ്ത്തിയതുകൊണ്ട് രാജ്യത്തിന്കാര്യമില്ല:മോദി

  • By Aswathi
Google Oneindia Malayalam News

പനാജി: രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ എന്നെ പുകഴ്ത്തിയതുകൊണ്ട് കാര്യമില്ല, കടുത്ത സാമ്പത്തിക നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുന്‍ സര്‍ക്കാര്‍ ഖജനാവ് കാലിയാക്കിയാണ് പോയതെന്നും അതില്‍ നിന്ന് രക്ഷിക്കാന്‍ അടുത്ത രണ്ട് വര്‍ഷം കടുത്ത സാമ്പത്തിക നടപടികള്‍ സ്വീകരിക്കേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അധികാരത്തിലേറി മൂന്നാഴ്ച കഴിഞ്ഞതിന് ശേഷമാണ് മോദി കഴിഞ്ഞ സര്‍ക്കാറിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തുന്നത്. കഴിഞ്ഞ സര്‍ക്കാറിന് ശേഷം രാജ്യത്തിന്റെ സാമ്പത്തിക ശേഷി അതിന്റെ അടിത്തട്ടിലെത്തിയിരു. രോഗം ബാധിച്ച കുട്ടിയ്ക്ക് അമ്മ കയ്പ്പുള്ള മരുന്ന് കൊടുക്കുമ്പോലെ കടുത്ത നടപടികള്‍ സ്വീകരിച്ചാലെ സാമ്പത്തിക വ്യവസ്തയ്ക്ക് പൊതുജീവനുണ്ടകൂ. ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രം ബാധിക്കുന്ന തരത്തിലായിരിക്കില്ല നടപടികളെന്നും പ്രധാനമന്ത്രി പറഞ്ഞു.

Narendra Modi

മോദിയെ കുറിച്ച് പുകഴ്ത്തിപ്പാടിയതുകൊണ്ട് സമൂഹ്യസ്ഥിതി മെച്ചപ്പെടുന്നില്ല. അതിന് കടുത്ത നടപടികള്‍ ആവശ്യമാണ്. പ്രതികൂല നടപടികള്‍ ജനങ്ങള്‍ക്ക് തന്നോടുള്ള സ്‌നേഹം കുറയാന്‍ കാരണമായേക്കും. ദേശീയ താത്പര്യങ്ങള്‍ പരിഗണിച്ചായിരിക്കും തീരുമാനങ്ങള്‍. ഡീസല്‍ വിലനിയന്ത്രണം എടുത്തുകളയുന്നതുള്‍പ്പടെ കര്‍ശന നടപടികാളയിരിക്കും സ്വീകരിക്കുകയെന്നും മോദി വിശദീകരിച്ചു.

English summary
Using his significant political capital to send out one of the clearest messages a political leader has done in recent times on the need for fiscal prudence, Prime Minister Narendra Modi on Saturday said some “tough economic decisions” are on the anvil to improve the financial health of the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X