കര്‍ണാടകത്തില്‍ വീണ്ടും നാടകീയ നീക്കങ്ങള്‍!! രാജിവെയ്ക്കാന്‍ ഒരുങ്ങി പ്രജ്വല്‍ രേവണ്ണ
ബെംഗളൂരു: മോദി തരംഗത്തില്‍ കര്‍ണാടകത്തില്‍ പിടിച്ച് നില്ക്കാന് പോലും കോണ്‍ഗ്രസ്-ദള്‍ സഖ്യത്തിന് കഴിഞ്ഞില്ല. ആകെയുള്ള 28 സീറ്റില്‍ 25 ലും ബിജെപി വെന്നിക്കൊടി പാറിച്ചപ്പോള്‍ സഖ്യത്തിന് കിട്ടിയത് വെറും മൂന്ന് സീറ്റാണ്. ജെഡിഎസിന് രണ്ട് സീറ്റ് കിട്ടിയപ്പോള്‍ 1 സീറ്റിലാണ് കോണ്‍ഗ്രസ് വിജയച്ചത്. ജെഡിഎസിന് ലഭിച്ച രണ്ട് സീറ്റുകളില്‍ ഒന്ന് എച്ച്ഡി ദേവഗൗഡയുടെ കൊച്ചുമകന് പ്രജ്വല്‍ രേവണ്ണയ്ക്കായിരുന്നു. എന്നാല്‍ പ്രജ്വല്‍ രാജിയ്ക്കൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.

എച്ച്ഡി ദേവഗൗഡയുടെ സിറ്റിങ്ങ് മണ്ഡലമായ ഹസന് ഇത്തവണ കൊച്ചുമകന് വേണ്ടി വിട്ടുകൊടുക്കുകയായിരുന്നു. പകരം ദേവഗൗഡ തുംകൂരില്‍ മത്സരിച്ചു. എന്നാല്‍ കര്‍ണാടകത്തിലടക്കം വീശിയടിച്ച കാവിക്കാറ്റില്‍ എച്ച്ഡി ദേവഗൗഡയ്ക്ക അടിപതറി. വന്‍ തിരിച്ചടിയാണ് ദേവഗൗഡ മണ്ഡലത്തില്‍ നേരിട്ടത്. ഇതോടെ തനിക്ക് വിട്ട് നല്കിയ സീറ്റില്‍ ദേവഗൗഡയെ വീണ്ടും മത്സരിക്കാന്‍ പ്രജ്വല്‍ രാജിക്കൊരുങ്ങുകയാണെന്നാണ് വിവരം. ഹസനില്‍ 6,755.512 വോട്ടുകളാണ് പ്രജ്വല്‍ നേടിയത്. 1,42,123 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം.
അതേസമയം പ്രജ്വല്‍ രാജിവെയ്ക്കുമോയെന്നത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. ദേവഗൗഡയുടെ മറ്റൊരു കൊച്ചുമകനും എച്ച്ഡി കുമാരസ്വാമിയുടെ മകനുമായ നിഖില്‍ കുമാരസ്വാമിയും മാണ്ഡ്യ ലോക്സഭ മണ്ഡലത്തില്‍ പരാജയപ്പെട്ടിരുന്നു. ജെഡിഎസിന്റെ സിറ്റിങ്ങ് സീറ്റായ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അംബരീഷിന്റെ ഭാര്യയുമായ നടി സുമലതയാണ് വിജയിച്ചത്.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications