കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ വീണ്ടും നാടകീയ നീക്കങ്ങള്‍!! രാജിവെയ്ക്കാന്‍ ഒരുങ്ങി പ്രജ്വല്‍ രേവണ്ണ

  • By
Google Oneindia Malayalam News

ബെംഗളൂരു: മോദി തരംഗത്തില്‍ കര്‍ണാടകത്തില്‍ പിടിച്ച് നില്‍ക്കാന്‍ പോലും കോണ്‍ഗ്രസ്-ദള്‍ സഖ്യത്തിന് കഴിഞ്ഞില്ല. ആകെയുള്ള 28 സീറ്റില്‍ 25 ലും ബിജെപി വെന്നിക്കൊടി പാറിച്ചപ്പോള്‍ സഖ്യത്തിന് കിട്ടിയത് വെറും മൂന്ന് സീറ്റാണ്. ജെഡിഎസിന് രണ്ട് സീറ്റ് കിട്ടിയപ്പോള്‍ 1 സീറ്റിലാണ് കോണ്‍ഗ്രസ് വിജയച്ചത്. ജെഡിഎസിന് ലഭിച്ച രണ്ട് സീറ്റുകളില്‍ ഒന്ന് എച്ച്ഡി ദേവഗൗഡയുടെ കൊച്ചുമകന്‍ പ്രജ്വല്‍ രേവണ്ണയ്ക്കായിരുന്നു. എന്നാല്‍ പ്രജ്വല്‍ രാജിയ്ക്കൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.

prajwalrevanna

എച്ച്ഡി ദേവഗൗഡയുടെ സിറ്റിങ്ങ് മണ്ഡലമായ ഹസന്‍ ഇത്തവണ കൊച്ചുമകന് വേണ്ടി വിട്ടുകൊടുക്കുകയായിരുന്നു. പകരം ദേവഗൗഡ തുംകൂരില്‍ മത്സരിച്ചു. എന്നാല്‍ കര്‍ണാടകത്തിലടക്കം വീശിയടിച്ച കാവിക്കാറ്റില്‍ എച്ച്ഡി ദേവഗൗഡയ്ക്ക അടിപതറി. വന്‍ തിരിച്ചടിയാണ് ദേവഗൗഡ മണ്ഡലത്തില്‍ നേരിട്ടത്. ഇതോടെ തനിക്ക് വിട്ട് നല്‍കിയ സീറ്റില്‍ ദേവഗൗഡയെ വീണ്ടും മത്സരിക്കാന്‍ പ്രജ്വല്‍ രാജിക്കൊരുങ്ങുകയാണെന്നാണ് വിവരം. ഹസനില്‍ 6,755.512 വോട്ടുകളാണ് പ്രജ്വല്‍ നേടിയത്. 1,42,123 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം.

<strong>അമേഠിയില്‍ സ്മൃതി പുറത്തെടുത്തത് 'ചില്ലറ കളിയല്ല'! രാഹുലിന്‍റെ മര്‍മ്മം നോക്കി കൊടുത്തത് ഇങ്ങനെ!</strong>അമേഠിയില്‍ സ്മൃതി പുറത്തെടുത്തത് 'ചില്ലറ കളിയല്ല'! രാഹുലിന്‍റെ മര്‍മ്മം നോക്കി കൊടുത്തത് ഇങ്ങനെ!

അതേസമയം പ്രജ്വല്‍ രാജിവെയ്ക്കുമോയെന്നത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. ദേവഗൗഡയുടെ മറ്റൊരു കൊച്ചുമകനും എച്ച്ഡി കുമാരസ്വാമിയുടെ മകനുമായ നിഖില്‍ കുമാരസ്വാമിയും മാണ്ഡ്യ ലോക്സഭ മണ്ഡലത്തില്‍ പരാജയപ്പെട്ടിരുന്നു. ജെഡിഎസിന്‍റെ സിറ്റിങ്ങ് സീറ്റായ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അംബരീഷിന്‍റെ ഭാര്യയുമായ നടി സുമലതയാണ് വിജയിച്ചത്.

English summary
prajwal revanna likely to resign says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X