Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി വോട്ട് തേടിയത് ഒരു കൂട്ടബലാത്സംഗിക്ക് വേണ്ടി; മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ബെംഗളൂരു: ലൈംഗികാരോപണ കേസില്‍ അന്വേഷണം നേരിടുന്ന ജെഡിഎസ് നേതാവ് പ്രജ്വല് രേവണ്ണയെ പിന്തുണച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ണാടകയിലെ ശിവമോഗയില്‍ നടന്ന പൊതു റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. പ്രജ്വല്‍ രേവണ്ണയുടേത് കൂട്ടബലാത്സംഗമാണെന്നും അദ്ദേഹം ആരോപിച്ചു.

'പ്രജ്വല് രേവണ്ണ 400 സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും വീഡിയോകള്‍ ഉണ്ടാക്കുകയും ചെയ്തു. ഇത് ലൈംഗിക അഴിമതിയല്ല, കൂട്ടബലാത്സംഗമാണ്. കര്‍ണാടകയിലെ ജനങ്ങളുടെ മുന്നില്‍ പ്രധാനമന്ത്രി ഈ കൂട്ടബലാത്സംഗക്കാരനെ പിന്തുണക്കുകയും വോട്ട് ചോദിക്കുകയും ചെയ്യുകയായിരുന്നു. അയാള്‍ക്ക് വേണ്ടി വോട്ട് തേടിയതിന് പ്രധാനമന്ത്രി ഈ രാജ്യത്തെ സ്ത്രീകളോട് മാപ്പ് പറയണം,' രാഹുല്‍ ഗാന്ധി പറഞ്ഞു.

2024 LOKSABHA ELECTION

'ഒരു കൂട്ട ബലാത്സംഗത്തിന്' വേണ്ടിയാണ് പ്രധാനമന്ത്രി വോട്ട് തേടുന്നത് എന്നും പ്രജ്വല് രേവണ്ണ നൂറുകണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും അവരുടെ അശ്ലീല വീഡിയോകള്‍ നിര്‍മ്മിക്കുകയും ചെയ്തു എന്നും രാഹുല്‍ ആരോപിച്ചു. ഈ ബലാത്സംഗിക്ക് നിങ്ങള്‍ വോട്ട് ചെയ്താല്‍, അത് എന്നെ സഹായിക്കും എന്നാണ് മോദി പറയുന്നത് എന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

പ്രജ്വല്‍ രേവണ്ണയെ ഇന്ത്യയില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രധാനമന്ത്രി സഹായിച്ചെന്നും അദ്ദേഹം ആരോപിച്ചു. പ്രജ്വല്‍ നൂറുകണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്തപ്പോഴും പ്രധാനമന്ത്രി അദ്ദേഹം ജര്‍മ്മനിയിലേക്ക് പോകുന്നത് തടഞ്ഞില്ല. എല്ലാ അധികാരങ്ങളും ഉണ്ടായിട്ടും പ്രജ്വല്‍ ജര്‍മ്മനിയിലേക്ക് കടക്കുന്നത് തടയാന്‍ മോദി ഒന്നും ചെയ്തില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അഴിമതിക്കാരനായ നേതാവായാലും കൂട്ടബലാത്സംഗക്കാരനായാലും ബിജെപി അദ്ദേഹത്തെ സംരക്ഷിക്കും എന്നതാണ് മോദിയുടെ ഗ്യാരണ്ടി എന്നും രാഹുല്‍ പരിഹസിച്ചു. കര്‍ണാടകയിലെ ഹാസനില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ പ്രജ്വല് രേവണ്ണ ഈ തിരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് അതികായനുമായ എച്ച്ഡി ദേവഗൗഡയുടെ മകന്‍ രേവണ്ണയുടെ മകനാണ് പ്രജ്വല്‍.

പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ ലൈംഗിക വീഡിയോ ടേപ്പുകളുണ്ടെന്നാണ് ആരോപണം. ഇദ്ദേഹത്തിന്റെ ലൈംഗികാതിക്രമ വീഡിയോകള്‍ അടങ്ങിയ ആയിരക്കണക്കിന് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഭൂരിഭാഗം ടേപ്പുകളും പ്രജ്വല്‍ തന്റെ വീട്ടിലും ഓഫീസിലും വെച്ച് പകര്‍ത്തിയതാണ് എന്നാണ് ആരോപണം. അതിനിടെ പ്രജ്വലിനെ ജെഡിഎസ് സസ്‌പെന്റ് ചെയ്തിരുന്നു.

നയതന്ത്ര പാസ്പോര്‍ട്ടിലാണ് ഇയാള്‍ വിദേശത്തേക്ക് കടന്നത് എന്നാണ് സൂചന. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) രൂപീകരിച്ചിട്ടുണ്ട്. പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ ഇന്ത്യയിലുടനീളമുള്ള എല്ലാ ഇമിഗ്രേഷന്‍ പോയിന്റുകളിലും ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+