ലൈംഗിക വീഡിയോ വിവാദം; പെന്‍ഡ്രൈവിലുള്ളത് 2967 വീഡിയോ! സംഭവത്തിന്റെ ചുരുളഴിഞ്ഞത് എങ്ങനെ?

ബെംഗളൂരു: മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ പേരക്കുട്ടിയും സിറ്റിംഗ് എംപിയും ഹാസനിലെ ജെഡിഎസ് സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരായ ലൈംഗിക വീഡിയോ വിവാദം കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ദിവസമാണ് പ്രജ്വലിനെതിരായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇതിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു.

അതിനിടെ പ്രജ്വല്‍ ജര്‍മ്മനിയിലേക്ക് കടന്നതായുള്ള വാര്‍ത്തകളും പുറത്ത് വന്നു. ഏതായാലും സംഭവം വലിയ രാഷ്ട്രീയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ജെ ഡി എസ് എന്‍ ഡി എയില്‍ സഖ്യകക്ഷിയാകുന്നത്. ഹാസനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പ്രജ്വലിന് വോട്ട് തേടി എത്തുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് ഇത് വീണ് കിട്ടിയ അവസരമായി ഉപയോഗിക്കുന്നുണ്ട്.

2024 LOKSABHA ELECTION

അതേസമയം ബിജെപി ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ പ്രജ്വലിനെതിരെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നാണ് ജെഡിഎസ് പറയുന്നത്. മാത്രമല്ല പ്രാഥമിക നടപടി എന്ന നിലക്ക് പ്രജ്വലിനെ ജെഡിഎസില്‍ നിന്ന് സസ്‌പെന്‍് ചെയ്യുകയും ചെയ്തിട്ടുണ്ട്. കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകും എന്നാണ് എച്ച്ഡി കുമാരസ്വാമി പറയുന്നത്. കുമാരസ്വാമിയുടെ സഹോദരനായ രേവണ്ണയുടെ മകനാണ് പ്രജ്വല്‍.

എന്താണ് പ്രജ്വലിനെതിരായ കേസ്?

പ്രജ്വല്‍ രേവണ്ണ ഒട്ടേറെ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുന്നതിന്റെയും പല സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെയും വീഡിയോകള്‍ പുറത്ത് വന്നതാണ് കേസിനാധാരം. പുറത്ത് വന്ന മിക്ക വീഡിയോകളും പ്രജ്വല്‍ തന്നെ സ്വന്തം മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും പിന്നീട് ലാപ്‌ടോപ്പിലേക്ക് മാറ്റി എന്നുമാണ് ഉയരുന്ന ആരോപണം. എന്നാല്‍ ഈ വീഡിയോ പുറത്ത് വന്നതിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ചുള്ള മറുവാദങ്ങളും ഉയരുന്നുണ്ട്.

വീഡിയോകള്‍ യഥാര്‍ത്ഥമാണെന്നും മോര്‍ഫ് ചെയ്തതല്ലെന്നുമാണ് പ്രജ്വലിന്റെ എതിരാളികള്‍ പറയുന്നത്. എന്നാല്‍ പ്രസ്തുത വീഡിയോ ഇതാദ്യമായല്ല പൊതുമധ്യത്തില്‍ ഉയര്‍ന്ന് വരുന്നത്. പ്രജ്വല്‍ തന്നെയാണ് ഇക്കാര്യം പൊതുമണ്ഡലത്തിലേക്ക് എത്തിക്കുന്നത് എന്നതും വിചിത്രമാണ്. 2023 ജൂണ്‍ ഒന്നിന് മാധ്യമങ്ങളില്‍ മോര്‍ഫ് ചെയ്ത വിഡിയോകള്‍ പ്രചരിക്കുന്നുവെന്നും ഇത് തടയണമെന്നും ആരോപിച്ച് പ്രജ്വല്‍ ബെംഗളൂരു സിവില്‍ കോടതിയെ സമീപിച്ചിരുന്നു.

86 മാധ്യമസ്ഥാപനങ്ങള്‍ക്കും മൂന്ന് വ്യക്തികള്‍ക്കുമെതിരെയായിരുന്നു പ്രജ്വലിന്റെ പരാതി. ജൂണ്‍ രണ്ടിന് കോടതി വീഡിയോകള്‍ സംപ്രേഷണം ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും വിലക്കുകയും ചെയ്തിരുന്നു. ഹര്‍ജിയില്‍ പേരുള്ള മൂന്ന് സ്വകാര്യ വ്യക്തികളില്‍ ഒരാള്‍ പ്രജ്വലിന്റെ മുന്‍ ഡ്രൈവറാണ്. ഏഴ് വര്‍ഷത്തോളം ജോലി ചെയ്ത ഇയാള്‍ 2023 മാര്‍ച്ചില്‍ ആണ് ഡ്രൈവര്‍ ജോലി ഉപേക്ഷിക്കുന്നത്.

രേവണ്ണ കുടുംബത്തിലെ അംഗത്തെ പോലെയായിരുന്ന ഇയാള്‍ പ്രജ്വലിന്റെ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ആക്സസ് ചെയ്യുകയായിരുന്നു എന്നും പിന്നീട് എംപിയുമായി തെറ്റിപ്പിരിഞ്ഞുവെന്നും വീഡിയോകളിലൂടെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയെന്നും ഊഹാപോഹമുണ്ട്. 2023 ഡിസംബറില്‍ 13 ഏക്കര്‍ ഭൂമി കൈമാറാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് തന്നെയും ഭാര്യയെയും പ്രജ്വലും അമ്മയും തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് ഡ്രൈവര്‍ ഹാസനില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഈ വര്‍ഷം ജനുവരിയിലും വീഡിയോ വിവാദം തലപ്പൊക്കിയിരുന്നു. ഹാസനിലെ അഭിഭാഷകനും പ്രാദേശിക ബിജെപി നേതാവുമായ ജി ദേവരാജെ ഗൗഡയാണ് ആരോപണം ഉന്നയിച്ചത്. 2023ലെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേവരാജെ ഹോളനരസിപുരയില്‍ നിന്ന് മത്സരിച്ച് പ്രജ്വലിന്റെ പിതാവ് എച്ച് ഡി രേവണ്ണയോട് പരാജയപ്പെട്ടിരുന്നു. കര്‍ണാടക ഹൈക്കോടതിയില്‍ ഇയാള്‍ സമര്‍പ്പിച്ച ഹര്‍ജി 2023 ല്‍ പ്രജ്വലിനെ എംപിയായി അയോഗ്യനാക്കുന്നതിന് കാരണമായി.

എന്നാല്‍ പിന്നീട് ഇത് സുപ്രീം കോടതി സ്റ്റേ ചെയ്തു. 2023 ഡിസംബറില്‍ രേവണ്ണയ്ക്കെതിരെ ഫയല്‍ ചെയ്ത കേസില്‍ പ്രജ്വലിന്റെ മുന്‍ ഡ്രൈവറെ പ്രതിനിധീകരിക്കാന്‍ തുടങ്ങിയതിന് ശേഷമാണ് തനിക്ക് ഈ വീഡിയോകള്‍ ലഭിച്ചതെന്ന് എന്നാണ് ദേവരാജെ അവകാശപ്പെടുന്നത്. എന്നാല്‍ ഡ്രൈവര്‍ക്ക് എങ്ങനെയാണ് ഈ വീഡിയോകള്‍ ലഭിച്ചത് എന്ന് തനിക്കറിയില്ല എന്നും അദ്ദേഹം ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞിരുന്നു.

ഏപ്രില്‍ 26 ന് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നൂറുകണക്കിന് പെന്‍ഡ്രൈവുകളിലൂടെയാണ് വീഡിയോകള്‍ ഹാസനില്‍ വിതരണം ചെയ്തത്. ഇതില്‍ പ്രജ്വല്‍ തന്നെ റെക്കോര്‍ഡ് ചെയ്തതായി ആരോപിക്കപ്പെടുന്ന 2,900-ലധികം വീഡിയോകള്‍ അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ നാഗലക്ഷ്മി ചൗധരി ഡിജിപിക്കും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും കത്തയച്ചതിനെ തുടര്‍ന്നാണ് പെന്‍ഡ്രൈവുകളെ കുറിച്ച് സര്‍ക്കാര്‍ ശ്രദ്ധിച്ചത്.

ഇതിന് പിന്നാലെ ഏപ്രില്‍ 27 ന് കര്‍ണാടക സര്‍ക്കാര്‍ വീഡിയോകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഉത്തരവിട്ടു. രേവണ്ണയുടെ രണ്ട് മക്കളില്‍ മൂത്തയാളാണ് പ്രജ്വല്‍. 2014 ല്‍ ബാംഗ്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടിയ ശേഷമാണ് പ്രജ്വല്‍ രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. 2029 മേയില്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജെഡിഎസ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ പ്രജ്വല്‍ അവിവാഹിതനാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q