കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് മഹാരാഷ്ട്ര പിടിക്കണോ?.. ഈ വിജയതന്ത്രം നടപ്പിലാക്കുവെന്ന് പ്രകാശ് അംബേദ്കര്‍

Google Oneindia Malayalam News

മുംബൈ: ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യം നേരിട്ടത്. ഈ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ ഈ വര്‍ഷം അവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത്. ലോക്സഭതിരഞ്ഞെടുപ്പിലെ എന്‍സിപി സഖ്യം നിയമസഭ തിരഞ്ഞെടുപ്പിലും തുടരുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.ബിജെപിയാവട്ടെ ഇത്തവണ ശിവസേനയുമായി സഖ്യത്തിലാണ് മത്സരിക്കുന്നത്. കൂടുതല്‍ പ്രാദേശിക കക്ഷികളെ ഒപ്പം കൂട്ടി ബിജെപി-ശിവസേന സഖ്യത്തെ തകര്‍ക്കാമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടല്‍.

മോദിയെ പുകഴ്ത്തല്‍ രാഷ്ട്രീയ മാറ്റത്തിനുള്ള തയ്യാറെടുപ്പോ? അഭ്യൂഹം ശക്തം, തരൂരിന്‍റെ മറുപടിമോദിയെ പുകഴ്ത്തല്‍ രാഷ്ട്രീയ മാറ്റത്തിനുള്ള തയ്യാറെടുപ്പോ? അഭ്യൂഹം ശക്തം, തരൂരിന്‍റെ മറുപടി

എന്നാല്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് തിരിച്ചുവരണമെങ്കില്‍ ചില അറ്റകൈ നീക്കങ്ങള്‍ തന്നെ നടത്തേണ്ടതുണ്ടെന്ന സൂചനയാണ് വിബിഎ നേതാവ് പ്രകാശ് അംബേദ്കര്‍ നല്‍കുന്നത്. തിരിച്ചുവരവിന് തയ്യാറാടെക്കുന്ന കോണ്‍ഗ്രസിന് ചില നിര്‍ദ്ദേശങ്ങള്‍ കൂടി പ്രകാശ് അംബേദ്കര്‍ നല്‍കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ

 ആകെ 288 സീറ്റുകള്‍

ആകെ 288 സീറ്റുകള്‍

മഹാരാഷ്ട്രയില്‍ ആകെ 288 സീറ്റുകളാണ് ഉള്ളത്. ഇതില്‍ മുഴുവന്‍ സീറ്റുകളിലേക്കും മത്സരിക്കാന്‍ അര്‍ഹതയുള്ള സ്ഥാനാര്‍ത്ഥികള്‍ കോണ്‍ഗ്രസിനില്ല. 80 സീറ്റില്‍ പോലും മത്സരിക്കാനുള്ള മികച്ച സ്ഥാനാര്‍ത്ഥികള്‍ പാര്‍ട്ടിക്കില്ല. 40 സീറ്റില്‍ ശക്തമായ മത്സരം നടക്കുമ്പോള്‍ ബാക്കി സീറ്റില്‍ മത്സരിക്കുന്നത് വെറും ഔപചാരികതയുടെ പേരിലാണ്. ഇതേ പ്രശ്നം തന്നെയാണ് എന്‍സിപിയും ശിലസേനയും ബിജെപിയും നേരിടുന്നത്. അതേസമയം ബിജെപിക്ക് ആര്‍എസ്എസിന്‍റെ പിന്തുണ എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.അതേസമയം ശിവസേനയ്ക്കില്ലെന്നതും ഇവിടെ ശ്രദ്ധേയമാണ്, പ്രകാശ് പറയുന്നു

 രാഹുല്‍ ചെയ്യേണ്ടത്

രാഹുല്‍ ചെയ്യേണ്ടത്

എന്‍സിപിയുടേയും കോണ്‍ഗ്രസിന്‍റേയും കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. സംഘടനാപരമായി കോണ്‍ഗ്രസ് ക്ഷയിക്കുകയാണെന്ന വസ്തുത അവര്‍ അംഗീകരിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ അവര്‍ക്ക് മുഴുവന്‍ സീറ്റിലും മത്സരിക്കുമെന്ന് വാശി പിടിക്കാനാവില്ല. കോണ്‍ഗ്രസ് ആദ്യം ചെയ്യേണ്ടത് സേവാ ദളിനെ ശക്തിപ്പെടുത്തുകയാണ്. കോണ്‍ഗ്രസിന്‍റെ നട്ടെല്ലാണ് സേവാ ദള്‍ എന്ന ബോധ്യത്തില്‍ സേവാദളിനെ തിരിച്ചു കൊണ്ടുവരണം, വിപുലപ്പെടുത്തണം. അതിനാല്‍ രാഹുലിന്റെ മുന്നിലുള്ള വെല്ലുവിളി പാര്‍ട്ടി വിടുകയെന്നതല്ല സേവാ ദളിനെ ശക്തിപ്പെടുത്തുകയെന്നതാണ്.

 ഈ സഖ്യം വേണ്ട

ഈ സഖ്യം വേണ്ട

എങ്കില്‍ മാത്രമേ ബിജെപിയോട് മത്സരിച്ച് ജയിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുകയുള്ളൂ. അതേസമയം പ്രധാന പ്രശ്നം സേവാ ദളിന്‍റെ അംഗങ്ങളെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കില്ലെന്നതാണ്. അതുകൊണ്ട് തന്നെ സംഘടന പ്രവര്‍ത്തന രഹിതമായി മാറുകയാണെന്നും പ്രകാശ് പറയുന്നു. എന്‍സിപിയുമായുള്ള കോണ്‍ഗ്രസ് സഖ്യത്തേയും പ്രകാശ് വിമര്‍ശിച്ചു. എന്‍സിപി വോട്ട് മറിക്കില്ലെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. എന്നാല്‍ കോണ്‍ഗ്രസിനേക്കാള്‍ എന്‍സിപി വോട്ടുകള്‍ ബിജെപിയോട് ചേര്‍ന്ന് നില്‍ക്കുന്നവയാണ്.

 മുസ്ലീങ്ങളും ഹിന്ദുക്കളും

മുസ്ലീങ്ങളും ഹിന്ദുക്കളും

മതേതര പാര്‍ട്ടി എന്ന് അവകാശപ്പെടുമ്പോള്‍ തന്നെ മതപരമായ കാര്യങ്ങള്‍ അവര്‍ വിട്ട് വീഴ്ചയ്ക്ക് തയ്യാറാകില്ല. ഈ വസ്തുത നിലനില്‍ക്കെ ഗുണകരമല്ലാത്ത എന്‍സിപി സഖ്യം നീട്ടികൊണ്ടുപോകേണ്ടതുണ്ടോയെന്നും പ്രകാശ് അംബേദ്കര്‍ ചോദിക്കുന്നു. കോണ്‍ഗ്രസിന് ലഭിച്ച ഒരു കോടി വോട്ടുകള്‍ സംബന്ധിച്ച് വിശകലം നടത്തിയാല്‍ അതില്‍ 80 ശതമാനം വോട്ടുകള്‍ മുസ്ലീങ്ങളുടേതും 20 ശതമാനം ഹിന്ദുക്കളുടേതുമാണ്. എന്നാല്‍ മുസ്ലീങ്ങള്‍ അവരുടെ വോട്ടുകള്‍ വിബിഎയ്ക്കാണ് ഇപ്പോള്‍ നല്‍കുന്നത്.

 കനത്ത തിരിച്ചടി

കനത്ത തിരിച്ചടി

കാരണം ഹിന്ദു വോട്ടുകള്‍ ലഭിക്കുന്ന വിബിഎയ്ക്കൊപ്പം തങ്ങളുടെ വോട്ട് കൂടി ലഭിച്ചാല്‍ ബിജെപിയെ പുറത്താക്കാമെന്ന പ്രതീക്ഷയാണ് ഇതിന് പിന്നില്‍, പ്രകാശ് പറഞ്ഞു. മഹാരാഷ്ട്രയില്‍ ദളിത്, ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള പാര്‍ട്ടിയാണ് പ്രാകശ് അംബേദ്കകറുടെ വന്‍ചിത് ബഹുജന്‍ അഗതി. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ അംബേദ്കറുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ സീറ്റ് വിഭജനം കല്ലുകടിയായതോടെ സഖ്യം ഇല്ലാതായി. അതേസമയം വിബിഐ ഉവൈസിയുടെ ഐഐഎമ്മുമായി കൈകോര്‍ത്ത് തിരഞ്ഞെടുപ്പിനെ നേരിട്ടു.ഇത് വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസിന് സമ്മാനിച്ചത്.

 സീറ്റ് ഫോര്‍മുല

സീറ്റ് ഫോര്‍മുല

തിരഞ്ഞെടുപ്പില്‍ വിബിഐ നേടിയത് 41 ലക്ഷം വോട്ടുകളായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 50-50 സീറ്റ് ഫോര്‍മുല കോണ്‍ഗ്രസിന് മുന്നില്‍ പ്രകാശ് അംബേദ്കര്‍ വെച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഇത് അംഗീകരിച്ചില്ലേങ്കില്‍ 288 സീറ്റിലും ഒറ്റക്ക് മത്സരിക്കുമെന്നാണ് പ്രകാശ് അംബേദ്കറിന്‍റെ നിലപാട്. അതേസമയം കോണ്‍ഗ്രസ് ഇതുവരെയും ഇതില്‍ പ്രതികരിച്ചിട്ടില്ല.

യെഡ്ഡിയെ വരിഞ്ഞ് മുറുക്കി വിമതര്‍!! കോര്‍പ്പറേഷന്‍ പദവികള്‍ വേണം: സ്വരം കടുപ്പിച്ചു, മുന്നറിയിപ്പ്യെഡ്ഡിയെ വരിഞ്ഞ് മുറുക്കി വിമതര്‍!! കോര്‍പ്പറേഷന്‍ പദവികള്‍ വേണം: സ്വരം കടുപ്പിച്ചു, മുന്നറിയിപ്പ്

'പ്രളയത്തിന്‍റെ മറവില്‍ നിയമന തട്ടിപ്പ്; എംഎ റഹീമിന്‍റെ സഹോദരി,പികെ ശ്രീമതിയുടെ മുന്‍ പിഎയുടെ ഭാര്യ''പ്രളയത്തിന്‍റെ മറവില്‍ നിയമന തട്ടിപ്പ്; എംഎ റഹീമിന്‍റെ സഹോദരി,പികെ ശ്രീമതിയുടെ മുന്‍ പിഎയുടെ ഭാര്യ'

English summary
Prakash ambedkars suggetion for Congress revamp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X