'2019ലെ ഏറ്റവും വലിയ നുണയൻ രാഹുൽ ഗാന്ധി, രാഹുലിനെ കടന്നാക്രമിച്ച് ബിജെപി
ദില്ലി: നോട്ട് നിരോധനം പോലെ പാവപ്പെട്ടവർക്ക് മേലുള്ള നികുതി ഭാരമാണ് എൻആർസിയും എൻപിആറുമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി. 2019ലെ ഏറ്റവും വലിയ നുണയനാണ് രാഹുൽ ഗാന്ധിയെന്ന് ബിജെപി തിരിച്ചടിച്ചു. പാർട്ടിയേയും കുടുംബത്തേയും ലജ്ജിപ്പിക്കുന്നതാണ് രാഹുലിന്റെ നടപടിയെന്നും കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ വിമർശിച്ചു.
രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിലും എൻസിആറിലും കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും പ്രകാശ് ജാവദേക്കർ ആവശ്യപ്പെട്ടു.

എൻപിആറിന്റെ പേരിൽ ഒരു പണമിടപാടും നടക്കുന്നില്ല. രാജ്യത്തെ ദരിദ്ര ജനങ്ങളെ കണ്ടെത്തുകയും അതു വഴി അവർക്കായി കൂടുതൽ ക്ഷേമപ്രവർത്തനങ്ങൾ തയ്യാറാക്കാനും എൻപിആർ വഴി ശേഖരിക്കുന്ന വിവരങ്ങൾ ഉപയോഗിക്കുകയാണ് ലക്ഷ്യം. ആനുകൂല്യങ്ങൾ അർഹമായവരുടെ കൈകളിൽ എത്തുന്നുണ്ടോയെന്ന് ഇതുവഴി ഉറപ്പുവരുത്താനാകും. 2010ലും സമാനമായ പ്രവർത്തനങ്ങൾ നടന്നിരുന്നുവെന്ന് പ്രകാശ് ജാവദേക്കർ പറയുന്നു.
രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്റായിരുന്നപ്പോൾ എപ്പോഴും നുണകളാണ് പറഞ്ഞുകൊണ്ടിരുന്നത്, അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിട്ടും നുണകൾ പറയുന്ന് തുടരുകയാണ്. ഈ വർഷത്തെ ഏറ്റവും വലിയ നുണയനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് നടന്നാൽ രാഹുൽ ഗാന്ധിയായിരിക്കും വിജയിക്കുക, അദ്ദേഹത്തിന്റെ കുടുംബത്തെ പോലും ലജ്ജിപ്പിക്കുന്നതായിരുന്നു പല പ്രസ്താവനകളും, ഇപ്പോൾ അദ്ദേഹത്തിന്റെ പ്രസ്താവനകൾ പാർട്ടിയേയും രാജ്യത്തേയും അമ്പരിപ്പിക്കുന്നുവെന്നും പ്രകാശ് ജാവദേക്കർ വിമർശിച്ചു.












Click it and Unblock the Notifications