കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഷിക നിയമത്തില്‍ കോണ്‍ഗ്രസിന്റെ കാപട്യം കാണിച്ച് ബിജെപി, തരൂരിന്റെ ട്വീറ്റ് കുത്തിപ്പൊക്കി!!

Google Oneindia Malayalam News

ദില്ലി: കാര്‍ഷിക നിയമത്തില്‍ കോണ്‍ഗ്രസിന്റെ കാപട്യം തുറന്നുകാണിക്കാന്‍ ബിജെപി. ഇപ്പോള്‍ പാസാക്കിയ കാര്‍ഷിക നിയമത്തില്‍ കോണ്‍ഗ്രസ് നിര്‍ദേശിച്ച കാര്യങ്ങളാണ് ഉള്ളതെന്നാണ് ബിജെപി ആരോപിക്കുന്നത്. ശശി തരൂരിന്റെ പഴയ ട്വീറ്റ് കുത്തിപ്പൊക്കിയിരിക്കുകയാണ് ഇപ്പോള്‍ കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍. 2010ല്‍ കാര്‍ഷിക മേഖലയില്‍ സ്വകാര്യവത്കരണം വേണമെന്ന് ആവശ്യപ്പെട്ട് തരൂര്‍ ട്വീറ്റ് ചെയ്തതാണ് ഇപ്പോള്‍ ബിജെപി ഉയര്‍ത്തി കാണിക്കുന്നത്. കോണ്‍ഗ്രസിന്റെ കാപട്യത്തിന്റെ മറ്റൊരു തുറന്നുകാണിക്കലാണ് ഇത്. തരൂര്‍ പറഞ്ഞ കാര്യത്തില്‍ നിന്ന് നേരെ വിപരീതമായ കാര്യമാണ് കോണ്‍ഗ്രസ് ചിന്തിക്കുന്നതെന്നും ജാവദേക്കര്‍ പറഞ്ഞു.

1

ഓസ്‌ട്രേലിയയിലെ ഉല്‍പ്പാദിപ്പിക്കുന്നതിനേക്കാള്‍ ഗോതമ്പ് നാം ശേഖരണത്തിനും വിതരണത്തിനുമായി പാഴാക്കി കളയുന്നുണ്ട്. സ്വകാര്യ മേഖല ധാന്യ ശേഖരണത്തിലേക്ക് വരേണ്ട സമയം അതിക്രമിച്ചെന്നും തരൂര്‍ ട്വീറ്റില്‍ പറയുന്നു. തരൂര്‍ പരോക്ഷമായി ഇടനിലക്കാരെ ഒഴിവാക്കിയുള്ള രീതി കര്‍ഷകര്‍ക്ക് വേണമെന്നാണ് വാദിക്കുന്നത്. അതേസമയം കോണ്‍ഗ്രസ് ഇപ്പോള്‍ പ്രതിഷേധം സംഘടിപ്പിക്കുന്നതും കാര്‍ഷിക മേഖലയിലെ സ്വകാര്യവത്കരണത്തിനെതിരെയാണ്. എന്നാല്‍ ബിജെപി ആരോടും ഒന്നും ചോദിക്കാതെയാണ് ഈ നിയമം പാസാക്കിയതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

അതേസമയം പൊതുമധ്യത്തില്‍ കോണ്‍ഗ്രസിനെ തുറന്നുകാണിക്കാനും കര്‍ഷക നിയമത്തില്‍ ബിജെപിയുടെ നിലപാട് ശരിയാണെന്നും തെളിയിക്കാനുള്ള നീക്കമാണ് നടക്കുന്നത്. നേരത്തെ രാഹുല്‍ ഗാന്ധി കര്‍ഷക നിയമത്തെ പിന്തുണയ്ക്കുന്ന പ്രസംഗം നടത്തിയതിന്റെ വീഡിയോ ജെപി നദ്ദ പങ്കുവെച്ചിരുന്നു. രാഹുല്‍ കര്‍ഷക പ്രക്ഷോഭത്തില്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് കുറ്റപ്പെടുത്തി. നേരത്തെ പിന്തുണച്ചതിനെ നിങ്ങളിപ്പോള്‍ എതിര്‍ക്കുന്നു. എന്ത് മാജിക്കാണിത് രാഹുല്‍ ജി എന്ന് നദ്ദ ചോദിച്ചു.

Recommended Video

cmsvideo
Farmers' Protest: UN Human Rights calls for 'maximum restraint' by govt, protesters

നിങ്ങള്‍ ഒരിക്കലും ഈ രാജ്യത്തിന്റെയോ കര്‍ഷകരുടെയോ താല്‍പര്യങ്ങള്‍ക്ക് ഒപ്പം നില്‍ക്കില്ല. നിങ്ങള്‍ക്ക് രാഷ്ട്രീയം കളിക്കാന്‍ മാത്രമേ അറിയൂ. എന്നാല്‍ നിങ്ങളുടെ കാപട്യം ഒരിക്കലും ഇവിടെ നടക്കില്ല. രാജ്യത്തെ കര്‍ഷകരും ജനങ്ങളും നിങ്ങളുടെ ഇരട്ടത്താപ്പ് തിരിച്ചറിഞ്ഞുവെന്നും നദ്ദ ട്വീറ്റ് ചെയ്തു. അതേസമയം സര്‍ക്കാര്‍ കാര്‍ഷിക നിയമത്തെ ന്യായീകരിക്കുന്നുണ്ടെങ്കിലും കര്‍ഷകര്‍ സമരത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ തയ്യാറല്ല. കഴിഞ്ഞ ദിവസം കാര്‍ഷിക നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ നിയമത്തില്‍ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

English summary
prakash javadekar exposes shashi tharoor says he supported farm reforms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X