കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയോട് ചിദംബരത്തിന്റെയടുത്ത് ട്യൂഷന് പോകാന്‍ നിര്‍ദേശിച്ച് ബിജെപി;വ്യത്യാസമറിയാം

  • By News Desk
Google Oneindia Malayalam News

ദില്ലി: വജ്രവ്യാപാരിയായ മെഹുല്‍ ചോക്‌സി അടക്കമുള്ള 50 പേരുടെ 68,607 കോടി രൂപയുടെ വായ്പ മോദി സര്‍ക്കാര്‍ എഴുതി തള്ളിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. വിവരാവകാശം പ്രകാരം നല്‍കിയ ചോദ്യത്തിനായിരുന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്രകാരം മറുപടി നല്‍കിയത്. പ്രമുഖ
വിവരാവകാശ പ്രവര്‍ത്തകനമായ സാകേത് ഗോഖലെ 50 പേരുടെ വായ്പയെക്കുറിച്ച് അറിയുന്നതിനായി വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കിയിരുന്നു.

റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ഇതേ ചോദ്യം താന്‍ പാര്‍ലമെന്റില്‍ ചോദിച്ചപ്പോള്‍ തനിക്ക് ഉത്തരം ലഭിച്ചില്ലെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. എന്നാല്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബിജെപി.

നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു; മാതാവ് മരിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍...നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു; മാതാവ് മരിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍...

രാഹുല്‍ ട്യൂഷന് പോകണം

രാഹുല്‍ ട്യൂഷന് പോകണം

രാഹുല്‍ ഗാന്ധി തന്റെ സഹപ്രവര്‍ത്തകനും മുന്‍ കേന്ദ്ര ധനമന്ത്രിയുമായിരുന്നു പി. ചിദംബരത്തിന്റെ അടുത്ത് ട്യൂഷന് പോകണമെന്നാണ് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞത്. അദ്ദേഹം 'റൈറ്റ് ഓഫ്'(എഴുതി തള്ളുക), വെയ്‌വ് ഓഫ്(ഒഴിവാക്കുക) എന്നിവയുടെ അര്‍ത്ഥം മനസിലാക്കിത്തരുമെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

അക്കൗണ്ടിംഗ് പ്രക്രിയ

അക്കൗണ്ടിംഗ് പ്രക്രിയ

'റൈറ്റ് ഓഫ്'(എഴുതി തള്ളുക), വെയ്‌വ് ഓഫ്(ഒഴിവാക്കുക) എന്നിവയുടെ വ്യത്യാസം മനസിലാക്കുന്നതിനായി രാഹുല്‍ ഗാന്ധി പി.ചിദംബരത്തിന്റെ അടുത്ത് ട്യൂഷന് പോകണം. നരേന്ദ്രമോദി സര്‍ക്കാര്‍ വായ്പ ഒഴിവാക്കുകയല്ല ചെയ്തത്. എഴുതി തള്ളുകയെന്നത് സാധരണമായ ഒരു അക്കൗണ്ടിംഗ് പ്രക്രിയയാണ്. ഇത് തുക വീണ്ടെടുക്കുന്നതോ തിരിച്ചടക്കാത്തതിനുള്ള നടപടികള്‍ അവസാനിപ്പിക്കുകയോ ചെയ്യുന്നില്ല.' പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

നീരവ് മോദിയുടെ സ്വത്തുക്കള്‍

നീരവ് മോദിയുടെ സ്വത്തുക്കള്‍

നിക്ഷേപകര്‍ക്ക് ബാങ്കിന്റെ കൃത്യമായ നടപടികളെക്കുറിച്ചുള്ള ചിത്രം നല്‍കുന്നതിന് വേണ്ടിയാണ് എഴുതി തള്ളുകയെന്ന നടപടി. ഇത് നടപടികള്‍ എടുക്കുന്നതില്‍ നിന്നോ വീണ്ടെടുക്കലില്‍ നിന്നോ ബാങ്കുകളെ തടയില്ല. നീരവ് മോദിയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്ത് ലേലം ചെയ്തത് നമ്മള്‍ കണ്ടതാണ്. വിജയ് മല്ല്യയുടെ അപ്പീല്‍ ഹൈക്കോടതി നിരസിച്ചാല്‍ മടങ്ങി വരാതെ മല്ല്യക്ക് മറ്റ് മാര്‍ഗങ്ങളൊന്നുമില്ലെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

ബജറ്റ് സെഷന്‍

ബജറ്റ് സെഷന്‍

നേരത്തെ ഫെബ്രുവരി 16 ന് അവസാനത്തെ ബഡ്ജറ്റ് സെഷനില്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി ഇതേ ചോദ്യം ഉയര്‍ത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനും അനുരാഗ് ഠാക്കൂറും ഇതിന് വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. പിന്നാലെയാണ് സാകേത് ഗോഖലെ വിവരാവകാശ അപേക്ഷയുമായി മുന്നോട്ട് പോകുന്നത്.

Recommended Video

cmsvideo
കൊവിഡ് കാലത്ത് വന്‍ അഴിമതിയുമായി മോദി | Oneindia Malayalam
രണ്‍ദീപ് സുര്‍ജേവാല

രണ്‍ദീപ് സുര്‍ജേവാല

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മറുപടിയില്‍ 2019 സെപ്തംബര്‍ മുപ്പത് വരെയുള്ള കണക്കുകള്‍ പ്രകാരം വായ്പ തിരികെ അടക്കാത്ത അമ്പത് പേരുടെ കുടിശിക ഉള്‍പ്പെടെയുള്ള 68607 കോടി രൂപയാണ് ബാങ്കുകള്‍ എഴുതി തള്ളിയത്. രാഹുല്‍ ഗാന്ധിക്ക് പുറമേ കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയും വിവരാവകാശ മറുപടി പ്രകാരം വായ്പ തിരിച്ചടക്കാത്തവരുടെ പട്ടിക പുറത്ത് വിട്ടിരുന്നു. എന്തുകൊണ്ടാ്ണ് വായപ എഴുതി തള്ളിയതെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

English summary
Prakash Javadekar Mocks Rahul Gandhi Should Take Tution From Chidambaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X