കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കൈകളിൽ സിഖ് രക്തം പുരണ്ടവരാണ് കോൺഗ്രസ്', ചോദ്യം ചെയ്യാൻ അവകാശമില്ലെന്ന് കേന്ദ്രമന്ത്രി

Google Oneindia Malayalam News

ദില്ലി: ബിജെപി നേതാവ് കപിൽ മിശ്രയുടെ വിവാദ പരാമർശത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. ബിജെപി നേതാക്കളുടെ വിദ്വേഷ പരാമർശങ്ങളിൽ നടപടി സ്വീകരിക്കാത്ത പോലീസിനെതിരെ ദില്ലി ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഷഹീൻബാഗിൽ കലാപത്തിന് ആഹ്വാനം ചെയ്യുന്ന കപിൽ മിശ്രയുടെ വിവാദ വീഡിയോ കോടതി മുറിയിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.

 ദില്ലി കലാപം; ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങൾ പ്രദർശിപ്പിച്ച് കോടതി, പരാമർശങ്ങൾ ഇങ്ങനെ ദില്ലി കലാപം; ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങൾ പ്രദർശിപ്പിച്ച് കോടതി, പരാമർശങ്ങൾ ഇങ്ങനെ

കോടതിയിൽ വിചാരണ നടക്കുകയാണ്. കൂടുതൽ ചോദ്യങ്ങൾ ചോദിക്കേണ്ടതില്ല എന്നായിരുന്നു കപിൽ മിശ്രയുടെ വിവാദ പരാമർശത്തെക്കുറിച്ചുളള ചോദ്യങ്ങളോട് പ്രകാശ് ജാവദേക്കറുടെ പ്രതികരണം. പറയേണ്ടതെല്ലാം പറഞ്ഞു കഴിഞ്ഞുവെന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യങ്ങളോട് അദ്ദേഹം പറഞ്ഞത്.

praaksh

അതേ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ പ്രകാശ് ജാവദേക്കർ രൂക്ഷ വിമർശനം ഉന്നയിച്ചു. ദില്ലിയിലെ സംഘർഷത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അമിത് ഷാ രാജി വയ്ക്കണമെന്ന് സോണിയാ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.കോൺഗ്രസിന്റെ കൈകകളിൽ സിഖ് രക്തം പുരണ്ടിട്ടുണ്ടെന്നും ചോദ്യം ചെയ്യാൻ അവർ ആരാണെന്നും പ്രകാശ് ജാവദേക്കർ ചോദിച്ചു.

English summary
Prakash Javadekkar skipped questions about Kapil Mishra's speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X