സ്വാതന്ത്ര്യ ദിനാഘോഷം: മമതയ്ക്കെതിരെ വാളെടുത്ത് ജാവ്ദേക്കര്‍,ആഘോഷത്തില്‍ മമതയ്ക്ക് വിയോജിപ്പ്!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: കേന്ദ്രനിര്‍ദേശ പ്രകാരം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ മമതാ ബാനര്‍ജിയുടെ പ്രതികരണത്തെ വിമര്‍ശിച്ച് പ്രകാശ് ജാവ്ദേക്കര്‍. സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ച് ദേശ ഭക്തി പ്രകടിപ്പിക്കുന്ന തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ പുതിയ ഇന്ത്യ എന്ന കാഴ്ചപ്പാടിന് പൊതുജനപിന്തുണ പ്രഖ്യാപിക്കുന്നതിന് വേണ്ടിയായിരുന്നു എച്ച്ആര്‍ഡി മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.

എന്നാല്‍ നിര്‍ദേശം പാലിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് ​എച്ച്ആര്‍ഡി മന്ത്രാലയത്തിന് കത്തയച്ചത്. ഇതിനെ വിമര്‍ശിച്ചാണ് എച്ച്ആര്‍ഡ‍ി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ രംഗത്തെത്തിയത്. സെക്കുലര്‍ അജന്‍ഡയുടെയും രാജ്യത്തിന് വീരമൃത്യു വരിച്ച സൈനികരെ അനുസ്മരിക്കാനുള്ള പ്രധാനമന്ത്രിയുടെ സങ്കല്‍പ് സിദ്ധി പദ്ധതിയുടെ ഭാഗമായാണ് കേന്ദ്ര നിര്‍ദേശം. നേരത്തെ ഉത്തര്‍പ്രദേശിലെ മദ്രസകള്‍ക്കും സ്വാതന്ത്ര്യ ദിനാഘോഷം സംബന്ധിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സര്‍ക്കുലര്‍ അയച്ചിരുന്നു.

പുതിയ ഇന്ത്യ മോദിയുടെ സ്വപ്നം

പുതിയ ഇന്ത്യ മോദിയുടെ സ്വപ്നം

രാജ്യത്തിന്‍റെ 70ാം സ്വാതന്ത്ര്യദിനം രാജ്യത്തെ എല്ലാ പൗരന്മാരുടേയും പങ്കാളിത്തത്തോടെ ആഘോഷിക്കാനും ദാരിദ്ര്യം, അഴിമതി, ഭീകരവാദം, വര്‍ഗീയത, ജാതീയത എന്നിവയില്‍ നിന്ന് മുക്തമായ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനും വേണ്ടിയുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് സംസ്ഥാനങ്ങള്‍ക്ക് സ്വാതന്ത്ര്യ ദിനാഘോഷം സംബന്ധിച്ച് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുള്ളതെന്ന് എച്ച്ആര്‍ഡ‍ി ജോയിന്‍റ് സെക്രട്ടറി മനീഷ് ഗാര്‍ഗ് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിട്ടുള്ളത്. ആഗസ്റ്റ് ഒമ്പത് മുതല്‍ 30 വരെയുള്ള കാലയളവിനുള്ളില്‍ പരിപാടികള്‍ സംഘടിപ്പിക്കാനായിരുന്നു സര്‍ക്കുലറിലെ നിര്‍ദേശം.

ആഘോഷങ്ങള്‍ക്ക് നിര്‍ദേശം

ആഘോഷങ്ങള്‍ക്ക് നിര്‍ദേശം

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ രാജ്യത്തെ സിബിഎസ് സി ഉള്‍പ്പരെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രൗഢഗംഭീരമായി നടത്തണ​മെന്നും സ്വാതന്ത്ര്യ സമരം, രാജ്യത്തിന്‍റെ വികസനം എന്നീ വിഷയങ്ങളിലൂന്നി ചോദ്യോത്തര മത്സരങ്ങള്‍, ചിത്രരചനാ മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കണമെന്നും എച്ച് ആര്‍ഡി മന്ത്രാലയത്തിന്‍റെ സംസ്ഥാനങ്ങള്‍ക്കുള്ള കത്തില്‍ പറയുന്നു. ചോദ്യങ്ങള്‍ നരേന്ദ്ര മോദി ആപ്പില്‍ നിന്നോ സര്‍ക്കൈരിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാമെന്നും കത്തില്‍ പറയുന്നു.

ബംഗാള്‍ അനുസരിക്കില്ല!!

ബംഗാള്‍ അനുസരിക്കില്ല!!

പശ്ചിമ ബംഗാള്‍ സര്‍വ്വ ശിക്ഷ മിഷന്‍ പ്രൊജക്ട് ഡയറക്ടര്‍ക്ക് പ്രകാശ് ജാവ്ദേക്കര്‍ കത്തിന്‍റെ പകര്‍പ്പ് അയച്ചുനല്‍കിയിരുന്നു. എന്നാല്‍ കേന്ദ്രത്തിന്‍റെ സര്‍ക്കുലര്‍ പ്രകാരം സ്വാതന്ത്ര്യദിനം ആഘോഷിക്കേണ്ടെന്ന് പശ്ചിമ ബംഗാള്‍ സര്‍വ്വ ശിക്ഷ മിഷന്‍ പ്രൊജക്ട് ഡയറക്ടര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. സര്‍ക്കുലര്‍ പ്രകാരം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്രത്തെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ഇതിനെല്ലാം പുറമേ തയ്യാറെടുപ്പുകള്‍ അവസാനിപ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇത് സ്കൂള്‍ എഡ്യൂക്കേഷന്‍ വിഭാഗം തീരുമാനിച്ചുവെന്നും പ്രതികരണത്തില്‍ മമതാ ബാനര്‍ജി വ്യക്തമാക്കിയിരുന്നു.

പാര്‍ട്ടി അജന്‍ഡ‍യല്ലെന്ന് ജാവ്ദേക്കര്‍

പാര്‍ട്ടി അജന്‍ഡ‍യല്ലെന്ന് ജാവ്ദേക്കര്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് അയച്ച കത്തിലെ ബംഗാള്‍ മുഖ്യമന്ത്രിയുടെ ഭാഷ അപ്രതീക്ഷിതമാണെന്ന് ചൂണ്ടിക്കാണിച്ച ജാവ്ദേക്കര്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ അജന്‍ഡയല്ല നടപ്പാക്കാന്‍ ശ്രമിക്കുമെന്നും ഇതു സംബന്ധിച്ച് മമതയോട് സംസാരിക്കുമെന്നും ജാവ്ദേക്കര്‍ പ്രകരിച്ചു. ജൂലൈ 25നാണ് എച്ച് ആര്‍ഡി മന്ത്രാലയത്തിന്‍റെ ജോയിന്‍റ് സെക്രട്ടറി മനീഷ് ഗാര്‍ഗ് സര്‍ക്കുലര്‍ അയച്ചിട്ടുള്ളത്.

യോഗിയുടെ നിര്‍ദേശം മദ്രസകള്‍ക്ക്

യോഗിയുടെ നിര്‍ദേശം മദ്രസകള്‍ക്ക്

സ്വാതന്ത്ര്യ ദിനത്തില്‍ സംസ്ഥാനത്തെ മദ്രസകള്‍ക്ക് നിര്‍ദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. ദേശീയ പതാക ഉയര്‍ത്താന്‍ ആവശ്യപ്പെട്ട യോഗി ദേശീയ ഗാനവും ദേശഭക്തി ഗാനങ്ങളും ആലപിക്കാനും സാസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കാനും സംസ്ഥാനത്തെ മദ്രസകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനെല്ലാം പുറമേ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും മുഴുവന്‍ പരിപാടികളും വീഡിയോയില്‍ പകര്‍ത്തി സൂക്ഷിക്കാനും മദ്രസകള്‍ക്ക് നല്‍കിയി നിര്‍ദേശത്തില്‍ ആവശ്യപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് യുപി മദ്രസ ശിക്ഷണ പരിഷത് സംസ്ഥാനത്തെ 8000 ഓളം മദ്രസകള്‍ക്ക് രജിസ്ട്രാര്‍ രാഹുല്‍ ഗുപ്ത സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. 8000 മദ്രസകളില്‍ 560 എണ്ണത്തോളം സര്‍ക്കാര്‍ എയ്ഡഡ് മദ്രസകളാണ്. സ്വാതന്ത്ര്യ ദിനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുന്നതിനായി സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാണിക്കുന്നു.

വീഡിയോയില്‍ പകര്‍ത്താന്‍ നിര്‍ദേശം

വീഡിയോയില്‍ പകര്‍ത്താന്‍ നിര്‍ദേശം

സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയതയുമായി ബന്ധപ്പെട്ട ഗാനങ്ങള്‍ ആലപിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും യുപി സര്‍ക്കാര്‍ മദ്രസകള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ ചൂണ്ടിക്കാണിക്കുന്നു. സാംസ്കാരിക പരിപാടികള്‍, കായിക വിനോദങ്ങള്‍, പരിപാടികളുടെ അവസാനം മധുരം വിതരണം ചെയ്യണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് സ്വാതന്ത്ര്യദിനാഘോഷം സംബന്ധിച്ച് മദ്രസകള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ട് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കുന്നത്. നിര്‍ദേശം മദ്രസകള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് പരിപാടികള്‍ പൂര്‍ണ്ണമായും വീഡിയോയില്‍ പകര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ മദ്രസകള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന ഗ്രാന്‍റുകള്‍ പിന്‍വലിക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എല്ലാം ഹറാം, പാലിക്കില്ല!!!

എല്ലാം ഹറാം, പാലിക്കില്ല!!!

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ദേശീയ ഗാനം ആലപിക്കാനോ അത് വീഡിയോയില്‍ പകര്‍ത്താനോ സാധ്യമല്ലെന്ന വാദവുമായി മുസ്ലിം പണ്ഡിതന്‍മാര്‍ രംഗത്ത്. യുപിയിലെ ബിജെപി സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഉത്തരവിറക്കിയതിനു പിന്നാലെയാണ് ബറേലിയിലെയും പിലിഭിത്തിലെയും മുഫ്ത്തിമാര്‍ ഇതിനെതിരെ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. 'സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യസ്‌നേഹം പ്രകടിപ്പിക്കണം. പക്ഷെ, ദേശീയഗാനം പാടുന്നതില്‍ നിന്നും വീഡിയോ റെക്കോര്‍ഡിങ്ങില്‍ നിന്നും മുസ്ലിങ്ങള്‍ വിട്ടു നില്‍ക്കണമെന്നും ഇവ രണ്ടും രണ്ടും ഇസ്ലാമിനെതിരാണെന്നും മുസ്ലിം പണ്ഡിതന്‍ - ബറേലിയിലെ ഖാസി മൗലാനാ അസ്ജദ് റസാ ഖാന്‍ ചൂ​ണ്ടിക്കാണിക്കുന്നു. 'രവീന്ദ്രനാഥ ടാഗോര്‍ ദേശീയഗാനം രചിച്ചത് അന്നത്തെ ബ്രിട്ടീഷ് ഭരണാധികായിരുന്ന ജോര്‍ജ് അഞ്ചാമന്‍ ചക്രവര്‍ത്തിയെ പുകഴ്ത്തിക്കൊണ്ടാണ്. എന്നാല്‍ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെ അധിനായകന്‍ ദൈവമാണ്, ജോര്‍ജല്ലെന്നും - മൗലാനാ ചൂണ്ടിക്കാണിക്കുന്നു.

English summary
Union HRD Minister Prakash Javadekar today slammed West Bengal Chief Minister Prakash Javadekar for refusing to organise events in schools to "create fervour" around Prime Minister Narendra Modi's New India vision.
Please Wait while comments are loading...