കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ട്വീറ്റുകളുടെ പാര്‍ട്ടി'; ഒടുവില്‍ കോണ്‍ഗ്രസ് രാജസ്ഥാനില്‍; പരിഹസിച്ച് പ്രകാശ് ജാവദേക്കര്‍

Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാരിനെ നിരന്തരം ട്വീറ്റുകളിലൂടെ ആക്രമിക്കുന്ന രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവേദ്ക്കര്‍. ഓരോ ദിവസം കഴിയുന്താറും കോണ്‍ഗ്രസ് ട്വീറ്റുകളുടെ പാര്‍ട്ടിയായി മാറികൊണ്ടിരിക്കുകയാണെന്ന് പ്രകാശ് ജാവേദ്ക്കര്‍ പറഞ്ഞു. ഇക്കാരണം കൊണ്ട് കോണ്‍ഗ്രസിന് അനുദിനം നഷ്ടമാണ് സംഭവിക്കുന്നതെന്നും ഓരോ നേതാക്കളെയായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും പ്രകാശം ജാവദേക്കര്‍ പറഞ്ഞു.

 ഒരിഞ്ച് പോലും വഴങ്ങില്ല, പൈലറ്റിനെക്കാൾ ഒരുപടി മുന്നിൽ കയറി കോൺഗ്രസ്, ഇനി സുപ്രീം കോടതിയിൽ! ഒരിഞ്ച് പോലും വഴങ്ങില്ല, പൈലറ്റിനെക്കാൾ ഒരുപടി മുന്നിൽ കയറി കോൺഗ്രസ്, ഇനി സുപ്രീം കോടതിയിൽ!

പരിഹസിച്ച് ജാവദേക്കര്‍

പരിഹസിച്ച് ജാവദേക്കര്‍

ദില്ലി കലാപം, സിഎഎ വിരുദ്ധ ഷാഹിന്‍ബാഗ് പ്രതിഷേധം, മധ്യപ്രദേശ് സര്‍ക്കാരിന്റെ വീഴ്ച്ച തുടങ്ങി നിരവധി കാര്യങ്ങള്‍ ചൂണികാട്ടി കൊണ്ടായിരുന്നു പ്രകാശ് ജാവദേക്കര്‍ രംഗത്തെത്തിയത്. സിഎഎ വിരുദ്ധ പ്രക്ഷോഭവും ദില്ലി കലാപവുമാണ് കോണ്‍ഗ്രസിന്റെ ഫെബ്രുവരിയിലെ നേട്ടമെന്നും കേന്ദ്രമന്ത്രി ചൂണ്ടികാട്ടി.

സിന്ധ്യ പാര്‍ട്ടി വിടുന്നു

സിന്ധ്യ പാര്‍ട്ടി വിടുന്നു

കോണ്‍ഗ്രസിന്റെ യുവനേതാക്കളിലൊരാളായ ജോതി രാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതും തുടര്‍ന്ന് മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് അധികാരം നഷ്ടപ്പെട്ടതുമെല്ലാം തുടര്‍ന്ന് കോണ്‍ഗ്രസിനുണ്ടായ നേട്ടങ്ങളാണെന്നും പ്രകാശ് ജാവദേക്കര്‍ പരിഹാസ രൂപേണ പറയുന്നു.

രാജസ്ഥാനില്‍ അവസാനിച്ചു

രാജസ്ഥാനില്‍ അവസാനിച്ചു

മെയ് മാസത്തില്‍ കോണ്‍ഗ്രസിന് കേന്ദ്രത്തില്‍ അധാകാരം നഷ്ടപ്പെട്ടതിന്റെ ആറാം വാര്‍ഷികമായിരുന്നു. ജൂണ്‍ മാസത്തില്‍ പാര്‍ട്ടി ചൈനക്ക് വേണ്ടി വാദിക്കുന്നു. പിന്നീട് ജൂലൈയില്‍ ഇത് രാജസ്ഥാനില്‍ അവസാനിച്ചുവെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. രാജസ്ഥാനില്‍ ഉപമുഖ്യയും കോണ്‍ഗ്രസ് അധ്യക്ഷനുമായിരുന്ന സച്ചിന്‍ പൈലറ്റും അശോക് ഗെഹ്ലോട്ടും തമ്മിലുള്ള പ്രശ്‌നങ്ങലെ സൂചിപ്പിച്ചുകൊണ്ടായിരുന്നു വിമര്‍ശനം.

Recommended Video

cmsvideo
Priyanka Gandhi Gives Assurance To Sachin Pilot For A Place In Congress | Oneindia Malayalam
ട്വീറ്റുകളുടെ പാര്‍ട്ടി

ട്വീറ്റുകളുടെ പാര്‍ട്ടി

ദിനംപ്രതിയാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്യുന്നത്. ഇത് കാണിക്കുന്നത് കോണ്‍ഗ്രസ് ട്വീറ്റുകളുടെ പാര്‍ട്ടിയാണെന്നാണ്. അവര്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നില്ല. അതിന് പിന്നാലെ ഒന്നിന് പിറകെ ഒന്നായി ഓരോ നേതാക്കളേയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. നിരാശരും ദുര്‍ബലരുമായ ഒരു പാര്‍ട്ടി സര്‍ക്കാരിനെതിരെ നിരന്തരം ആക്രമം അഴിച്ചുവിടുകയാണ്.

ഒന്നും ചെയ്യാനില്ല

ഒന്നും ചെയ്യാനില്ല

ജനങ്ങള്‍ മോദിക്കൊപ്പം അണിനിരക്കുന്നതിനാല്‍ തന്നെ കോണ്‍ഗ്രസിന് ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയാണെന്നും ജാവേദ്ക്കര്‍ പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് വലിയ പ്രതിരോധം തീര്‍ത്തിരുന്നു. ഓരോ വീഴ്ച്ചകളില്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. എന്നാല്‍ അമേരിക്കയേും ബ്രസിലിനേയും താരതമ്യം ചെയ്ത് നോക്കുമ്പോള്‍ ഇന്ത്യ വലിയ പ്രതിരോധം കൊവിഡിനെതിരെ തീര്‍ത്തൂവെന്ന് പ്രകാശ് ജാവദേക്കര്‍ വാദിക്കുന്നു.

രാഹുല്‍ ബാബ

രാഹുല്‍ ബാബ

രാഹുല്‍ ബാബ കൊറോണക്കെതിരായ യുദ്ധത്തില്‍ ഇ്ന്ത്യയുടെ നേട്ടങ്ങള്‍ കാണു. ഇന്ത്യയില്‍ കൊറോണ ചികിത്സയില്‍ തുടരുന്നവരും കൊവിഡ് ബാധിച്ച് മരണപ്പെട്ടവരും യുഎസ്, യൂറോപ്പ്, ബ്രസീല്‍ എന്നിവിടങ്ങളെ അപേക്ഷിച്ച് കുറവാണ്. രാഹുല്‍ ഗാന്ധി നിങ്ങള്‍ ഇന്ത്യയിലെ ജനങ്ങളേയും കൊറോണ പ്രതിരോധ പ്രവര്‍ത്തകരേയും അപമാനിച്ചുവെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

ആശങ്ക

ആശങ്ക

അതേസമയം ഇന്ത്യയില്‍ ഇന്നും കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ആശങ്കജനകമായ വര്‍ധനവാണുണ്ടാവുന്നത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 37724 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കൊവിഡ് ബാധിച്ചവര്‍ 12 ലക്ഷത്തോളമായി. 1192915 പേര്‍ക്കാണ് ഇതിനകം രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ കൊവിഡ് മരണവും ഉയരുകയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 648 പേര്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28732 ആയി.

English summary
Prakash Javadekar Slams Rahul Gandhi And Said Congress will become a party of tweets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X