കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലവില്‍ ഒരുതരത്തിലുള്ള പ്രതിസന്ധിയുമില്ല; സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് പ്രതികരണവുമായി പ്രകാശ് ജാവദേക്കര്‍

  • By S Swetha
Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധിയില്ലെന്നും സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരികയാണെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാനങ്ങള്‍ ശക്തമാണ്. അതിനാല്‍ ഇവിടെ ഒരു തരത്തിലുള്ള പ്രതിസന്ധിയും നിലവില്‍ ഇല്ല. ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളില്‍ (എന്‍ബിഎഫ്സി) നിന്നുള്ള ചില പ്രതികരണങ്ങള്‍ വരുന്നുണ്ട്. എന്നാല്‍ അത്തരത്തിലുള്ള എല്ലാ പരാതികളും പരിഹരിച്ച് വരികയാണെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഒടുവിൽ കുറ്റസമ്മതം നടത്തി ചിന്മയാനന്ദ്; എന്റെ പ്രവർത്തികളിൽ ലജ്ജിക്കുന്നുവെന്ന് ബിജെപി നേതാവ്
സാമ്പത്തിക മാന്ദ്യത്തിനിടയിലും യുഎസില്‍ ഹൗഡി മോദി പരിപാടി സംഘടിപ്പിക്കുന്നുവെന്ന് വിമര്‍ശിച്ച കോണ്‍ഗ്രസ് നേതൃത്വത്തിന് ജാവ്‌ദേക്കര്‍ മറുപടി നല്‍കി. മോദിക്ക് ലഭിച്ചത് പോലൊരു അവസരം കോണ്‍ഗ്രസിന് ഒരിക്കലും ലഭിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഹൗഡി മോദി പരിപാടിക്കായുള്ള സ്റ്റേഡിയം ഇതിനോടകം ആളുകളെ കൊണ്ട് നിറഞ്ഞു കഴിഞ്ഞു. കോണ്‍ഗ്രസിന് ഇത്രയധികം പ്രശസ്തി ലഭിച്ചിട്ടില്ല. ഇനി ഒരിക്കലും ലഭിക്കുകയുമില്ല. കിട്ടാത്ത മുന്തിരി പുളിക്കുമെന്ന് മാത്രമേ തനിക്ക് ഈ അവസരത്തില്‍ പറയാനുള്ളുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

prakashjavadekkar-15

കുങ്കുമ നിറമുള്ള ബലാത്സംഗക്കാര്‍ എന്ന പരാമര്‍ശം നടത്തിയ മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ്വിജയ സിങ്ങിനെ മന്ത്രി വിമര്‍ശിച്ചു. കോണ്‍ഗ്രസ് പോലും അദ്ദേഹത്തെ ഗൗരവമായി കാണുന്നില്ലെന്നും അതിനാല്‍ ഈ പരാമര്‍ശത്തിന് മറുപടി നല്‍കേണ്ടതില്ലെന്നുമായിരുന്നു ജാവ്‌ദേക്കറിന്റെ പ്രതികരണം. ക്ഷേത്രങ്ങളില്‍ പോലും കുങ്കുമ വസ്ത്രധാരികള്‍ ബലാത്സംഗം ചെയ്യുന്നുവെന്ന് ഭോപ്പാലില്‍ നടന്ന പരിപാടിയില്‍ സിംഗ് ചൊവ്വാഴ്ച പറഞ്ഞിരുന്നു.

English summary
Prakash Javadekkar says still no more economic slow down
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X