കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വധശിക്ഷയില്‍ മുസ്ലീങ്ങളോട് വിവേചനം?

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ മുസ്ലീങ്ങളോട് വിവേചനം കാണിയ്ക്കുന്നുണ്ടോ... ഏറെ വര്‍ഷങ്ങളുടെ കണക്കെടുത്താല്‍ അങ്ങനെയൊന്ന് ഉണ്ടോ എന്ന് വിശ്വസിയ്ക്കാന്‍ ബുദ്ധിമുട്ടായിരിയ്ക്കും.

എന്നാല്‍ സിപിഎം മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട് പറയുന്നത് അങ്ങനെയല്ല. രാജ്യത്ത് വധശിക്ഷയുടെ കാര്യത്തില്‍ മുസ്ലീങ്ങളോട് വിവേചനം കാണിയ്ക്കുന്നു എന്നാണ് കാരാട്ടിന്റെ അഭിപ്രായം.

രാഷ്ട്രീയ ആയുധം

രാഷ്ട്രീയ ആയുധം

ഭരണകൂടം വധശിക്ഷയെ രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് പ്രകാശ് കാരാട്ട് ആരോപിയ്ക്കുന്നു.

 മുസ്ലീങ്ങളോട് വിവേചനം

മുസ്ലീങ്ങളോട് വിവേചനം

വധശിക്ഷയുടെ കാര്യം വരുമ്പോള്‍ മുസ്ലീങ്ങളോട് ഭരണകൂടം വിവേചനം കാണിയ്ക്കുന്നു എന്ന അതിരൂക്ഷമായ ആരോപണവും കാരാട്ട് ഉന്നയിക്കുന്നു.

മൂന്ന് പേരും

മൂന്ന് പേരും

2004 ന് ശേഷം രാജ്യത്ത് തൂക്കിലേറ്റിയ മൂന്ന് പേരും മുസ്ലീങ്ങളാണെന്ന് കാരാട്ട് പറയുന്നു. അജ്മല്‍ കസബ്, അഫ്‌സല്‍ ഗുരു, യാക്കൂബ് മേമന്‍.

 ദയാഹര്‍ജി

ദയാഹര്‍ജി

മറ്റ് സമുദായങ്ങളില്‍ നിന്നുള്ളവരുടെ ദയാഹര്‍ജികള്‍ പരിഗണിച്ച് ശിക്ഷാ ഇളവ് നല്‍കിയിട്ടുണ്ട്. ചിലരുടെ ശിക്ഷ തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്. മറ്റ് സമുദായക്കാര്‍ക്ക് എന്തുകൊണ്ട് ശിക്ഷാ ഇളവ് കിട്ടുന്നു എന്നാണ് കാരാട്ടിന്റെ ചോദ്യം

ഹിന്ദു തീവ്രവാദം

ഹിന്ദു തീവ്രവാദം

ഹിന്ദു തീവ്രവാദ കേസുകളില്‍ സര്‍ക്കാരിന് മൃദു സമീപനമാണെന്നും കാരാട്ട് ആക്ഷേപം ഉന്നയിക്കുന്നുണ്ട്.

English summary
Prakash Karat against Yakub Memon's execution.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X