കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാരാട്ട് സ്റ്റേജില്‍ നിന്ന് വീണു

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: അടിതെറ്റിയാല്‍ ആന മാത്രമല്ല, ഉറച്ച കമ്യൂണിസ്റ്റുകാരനായ പ്രകാശ് കാരാട്ടും താഴെ വീഴും. ഇടത് പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ദില്ലിയില്‍ നടത്തിയ വര്‍ഗ്ഗീയ വിരുദ്ധ കണ്‍വെന്‍ഷന്‍റെ വേദിയില്‍ ആണ് കാരാട്ട് അടിതെറ്റി വീണത്.

സംഭവം നടന്നത് ഇങ്ങനെയാണ്. ആര്‍എസ്പി ദേശീയ നേതാവ് ക്ഷിതി ഗോസ്വാമിയും പ്രകാശ് കാരാട്ടും അടുത്തടുത്തായിരുന്നു നിന്നിരുന്നത്. വേദിയിലുള്ള മറ്റ് നേതാക്കളോട് സംസാരിക്കുകയായിരുന്നു പ്രകാശ് കാര്ട്ട്. കാരാട്ടിന്റെ പിറകിലൂടെ കടക്കുന്നതിനിടെ ക്ഷിതി ഗോസ്വാമിയുടെ അടിതെറ്റി. താഴെ വീഴുന്നതിനിടെ ഗോസ്വാമി പ്രകാശിന്റെ കൈപിടിച്ചു. ഇതോടെ രണ്ട് പേരും ഒരുമിച്ച് വീണു. അപ്പോഴേക്കും വേദിയിലുണ്ടായിരുന്നവരെല്ലാം ഓടിക്കൂടി രണ്ട് പേരേയും എഴുന്നേല്‍പിച്ചു. രണ്ട് പേര്‍ക്കും കാര്യമായി പരിക്കൊന്നും പറ്റിയിട്ടില്ല.

Prakash Karat falls Down

17 പാര്‍ട്ടികളുടെ പ്രതിനിധികളാണ് ഇടത് പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടത്തിയ വര്‍ഗ്ഗീയ വിരുദ്ധ കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്. 2014 ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു മൂന്നാം മുന്നണിയുടെ സാധ്യത ആരായുന്നത് കൂടിയായിരുന്നു പരിപാടി.

ഒരു മൂന്നാം മുന്നണി ഉണ്ടാക്കുന്നതിന്റെ ആദ്യ യോഗത്തില്‍ അതിന് നേതൃത്വം കൊടുക്കേണ്ട ആള്‍ തന്നെ തന്നെ താഴെ വീണത് അത്ര ശുഭകരമല്ലെന്നാണ് ചില വിശ്വാസികള്‍ പറയുന്നത്. പക്ഷേ വൈരുദ്ധ്യാത്മിക ഭൗതിക വാദത്തില്‍ വിശ്വസിക്കുന്ന സിപിഎമ്മിന് ഇത് അത്ര വലിയ പ്രശ്‌നമൊന്നും അല്ല.

ഇതിനിടെ വീഴ്ചയില്‍ പോലും രണ്ട് സഖാക്കളും ഇടത് വിശ്വാസങ്ങള്‍ 'മുറുകെ' പിടിച്ചിട്ടുണ്ട്. ക്ഷിതി ഗോസ്വാമി തന്റെ ഇടത് കൈ കൊണ്ട് പ്രകാശ് കാരാട്ടിന്റെ ഇടത് കൈ ആണ് പിടിച്ചത്!

പ്രകാശ് കാരാട്ട് താഴെ വീണതിന്റെ വീഡിയോ കാണാാം<center><center><iframe width="100%" height="450" src="//www.youtube.com/embed/i2JCy7wsrbg" frameborder="0" allowfullscreen></iframe></center></center>

English summary
CPI(M) General Secretary Prakash Karat and RSP leader Kshiti Goswami fell on the stage at the convention of the Third Front convention.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X