തൃണമൂല്‍ മോര്‍ഫിംഗ് വിവാദം: ദരീക്ക് ഒബ്രീനെതിരെ പ്രകാശ് കാരാട്ട് പരാതി നല്‍കി
കൊല്‍ക്കത്ത: ഫോട്ടോഷോപ്പ് വിവാദം തൃണമൂല്‍ എം പിക്കെതിരെ പ്രകാശ് കാരാട്ടിന്റെ പരാതി. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെയും സിപിഎം നേതാവ് പ്രകാശ് കാരാട്ടിന്റേയും മോര്‍ഫ് ചെയ്ത ചിത്രം ഇന്ന് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപി ദരീക്ക് ഒബ്രയിന്‍ വിവാദത്തില്‍പ്പെട്ടതിന് പിന്നാലെയാണ് എംപിക്കെതിരെ പ്രകാശ് കാരാട്ട് പരാതി നല്‍കിയിട്ടുള്ളത്.
പ്രകാശ് കാരാട്ടിന് രാജ് നാഥ് സിംഗ് മധുരം നല്‍കുന്ന ചിത്രമാണ് ഫോട്ടോഷോപ്പ് ഉപയോഗിച്ച് തൃണമൂല്‍ തയ്യാറാക്കിയിട്ടുള്ളത്. സിപിഎം- ബിജെപി ചങ്ങാത്തത്തിന്റെ ഉദാഹരണമായി എടുത്തുകാട്ടാവുന്ന വ്യാജ ചിത്രം പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തിനെതിരെ പരാതി നല്‍കുമെന്ന് ബിജെപിയും സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസ് വക്താവിനെ അറിയിച്ചിരുന്നു. ചിത്രം മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ ചിത്രം വ്യാജമാണെന്നറിയിച്ചുകൊണ്ട് ബിജെപി നേതാവ് സിദ്ധാര്‍ത്ഥ് നാഥ് രംഗത്തെത്തുകയായിരുന്നു. രാജ്‌നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മധുരം നല്‍കുന്നതാണ് യഥാര്‍ത്ഥ ചിത്രം. സിദ്ധാര്‍ത്ഥ് നാഥ് സിംഗ് തന്നെയാണ് ഇക്കാര്യവും ചൂണ്ടിക്കാണിച്ചിട്ടുള്ളത്.

തനിക്ക് രാജ്‌നാഥ് സിംഗിനെ കാണേണ്ട സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ലെന്നും ചിത്രം വ്യാജമാണെന്നും വ്യക്തമാക്കിക്കൊണ്ട് പ്രകാശ് കാരാട്ടും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ സംഭവം വിവാദമായതോടെ തൃണമൂല്‍ പ്രസ്താവന ഇറക്കി തലയൂരാനുള്ള ശ്രമവും നടത്തി. വാര്‍ത്താ സമ്മേളനത്തില്‍ രണ്ട് വീഡിയോകളും ആറ് ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നതെന്നും അവയില്‍ ഒരു ചിത്രം വ്യാജമാണെന്ന് തിരിച്ചറിഞ്ഞതിനാല്‍ ഒഴിവാക്കിയെന്നുമായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രസ്താവന. പ്രകാശ് കാരാട്ടിന്റെ പ്രസ്താവനയ്ക്ക് മുമ്പായാണ് തൃണമൂലിന്റെ പ്രസ്താവന.
തനിക്ക് ഇതിനെക്കുറിച്ച് ഏറെ പ്രതികരിക്കാനില്ലെന്നും കോണ്‍ഗ്രസ് ജനങ്ങളില്‍ നിന്ന് മറച്ചുവെയ്ക്കുന്ന ശ്രമിക്കുന്ന സിപിഎം- ബിജെപി ബാന്ധവത്തെക്കുറിച്ച് ജനങ്ങളറിയാനുള്ള ശ്രമമാണ് തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നുമാണ് സംഭവത്തിന് തൃണമൂല്‍ എം പി നല്‍കുന്ന വിശദീകരണം.












Click it and Unblock the Notifications