കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാം മുന്നണി പ്രായോഗികമല്ലെന്ന് പ്രകാശ് കാരാട്ട്

  • By Anwar Sadath
Google Oneindia Malayalam News

വിശാഖപട്ടണം: സിപിഎം ദേശീയതലത്തില്‍ അനുവര്‍ത്തിച്ചുവരുന്ന നയങ്ങളില്‍ മാറ്റം വരുത്തുമെന്ന സൂചന നല്‍കി സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. വിശാഖപട്ടണത്ത് നടന്നുവരുന്ന പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ടാണ് പുതിയ നയത്തെ കുറിച്ച് പ്രകാശ് കാരാട്ട് വ്യക്തത നല്‍കിയത്.

ദേശീയ തലത്തില്‍ മൂന്നാം മുന്നണി രൂപീകരിക്കുന്നത് പ്രായോഗികത അല്ലെന്ന് പ്രകാശ് കാരാട്ട പറഞ്ഞു. എ.ഐ.ഡി.എം.കെ, ബി.ജെ.ഡി തുടങ്ങിയ ബൂര്‍ഷ്വാ പാര്‍ട്ടികളുമായി ദേശീയ തലത്തില്‍ മൂന്നാം മുന്നണി സഖ്യത്തിനില്ല. പകരം, ദേശീയ ഇടതുബദല്‍ ശക്തിപ്പെടുത്തുകയാണ് പാര്‍ട്ടിയുടെ നയമെന്ന് അദ്ദേഹം പറഞ്ഞു.

prakash-karat

മൂന്നാം മുന്നണിയേക്കാള്‍ വിശാല ഇടത് ഐക്യത്തിനാണ് പാര്‍ട്ടി ഊന്നല്‍ നല്‍കുന്നത്. ഇതിനായി പ്രാദേശിക മതേതര കക്ഷികളെ കൂട്ടുപിടിക്കുന്നതില്‍ തെറ്റില്ല. ബിജെപിയെ ഒറ്റപ്പെടുത്തുന്നതിനൊപ്പം കോണ്‍ഗ്രസിനെ തോല്‍പ്പിക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ പശ്ചിമ ബംഗാളില്‍ സിപിഎം കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് ഭരണം തിരിച്ചു പിടിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായി.

ഭൂമിയേറ്റെടുക്കല്‍ നിയമഭേദഗതിക്കെതിരെയുള്ളവ ഉള്‍പ്പടെ രണ്ടു പ്രമേയങ്ങള്‍ പാസാക്കിയതായും പ്രകാശ് കാരാട്ട് അറിയിച്ചു. ബില്‍ പിന്‍വലിക്കണമെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അടവുനയ രേഖയില്‍ 1432 ഭേദഗതികള്‍ പാര്‍ട്ടിക്ക് ലഭിച്ചു. 29 ഭേദഗതികള്‍ അംഗീകരിച്ചെന്നും അദ്ദഹം വ്യക്തമാക്കി.

English summary
Prakash Karat says CPI (M) has given up the idea of Third Front
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X