Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിഷ്ണു കേസില്‍ സര്‍ക്കാര്‍ ചെയ്യേണ്ടതെല്ലാം ചെയ്തു; സഖ്യകക്ഷികള്‍ പ്രതിപക്ഷത്തല്ലെന്നും കാരാട്ട്

ദില്ലി: സിപിഐക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കരാട്ടിന്റെ ഒളിയമ്പ്. പ്രതിപക്ഷത്തല്ലെന്ന് സഖ്യകക്ഷികള്‍ മനസിലാക്കണമെന്നാണ് പോലീസ് ആസ്ഥാനത്തെ ജിഷ്ണുവിന്റെ കുടുംബത്തിനെതിരായ പോലീസ് നടപടികളെ വിമര്‍ശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുള്ള പ്രകാശ് കാരാട്ടിന്റെ മറുപടി.

സര്‍ക്കാരിനെ വിമര്‍ശിക്കുമ്പോള്‍ തങ്ങള്‍ പ്രതിപക്ഷത്തല്ലെന്ന് ചില ഇടത് നേതാക്കള്‍ ഓര്‍ക്കണമെന്നായിരുന്നു പ്രകാശ് കാരാട്ടിന്റെ താക്കീത്. പോലീസ് നടപടിയെ വിമര്‍ശിച്ച പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയേയും പ്രകാശ് കാരാട്ട് തള്ളി. ജിഷ്ണു പ്രണോയി കേസില്‍ സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്‌തെന്നും അദ്ദേഹം വ്യക്തമാക്കി.

Prakash Karat

സിപിഐ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ കേന്ദ്ര സംസ്ഥാന നേതാക്കള്‍ ചര്‍ച്ച ചെയ്യും. ജിഷ്ണുവിന്റെ കേസില്‍ വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. ഡിജിപിയെ മാറ്റുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും കാരാട്ട് പറഞ്ഞു. മലപ്പുറം തിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലായിരിക്കുമെന്ന സംസംസ്ഥാന സെക്രട്ടറി കോടിയേരി ബലകൃഷ്ണന്റെ പ്രസ്താവനയും പ്രകാശ് കാരാട്ട് തള്ളി. മലപ്പുറം ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തല്‍ അല്ലെന്നും കാരാട്ട് വിശദീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+