പ്രകാശ് രാജും മാധവനും... ചെങ്കൊടിയേന്തിയ കർഷക സമരത്തിന് കട്ട പിന്തുണ; എവിടെ നമ്മുടെ സ്റ്റാറുകൾ?

  • Written By: Desk
Subscribe to Oneindia Malayalam

മുംബൈ: മുംബൈ ശരിക്കും ചുവന്ന് തുടുത്തിരിക്കുകയാണ്... അത് സന്തോഷം കൊണ്ടോ, നാണം കൊണ്ടോ നല്ല ഭക്ഷണം കഴിച്ച് പുഷ്ടിച്ച ശരീരം കൊണ്ടോ അല്ല. ചെങ്കൊടിയേന്തിയ കര്‍ഷകരെ കൊണ്ടാണ്... പതിനായിരക്കണക്കിന് കര്‍ഷകരെ കൊണ്ട്.

രാജ്യമെമ്പാടും ആ കര്‍ഷക സമരത്ത് പിന്തുണ അര്‍പിച്ചുകൊണ്ട് ആളുകള്‍ രംഗത്ത് വരികയാണ്. സോഷ്യല്‍ മീഡിയ സ്ട്രീമുകള്‍ ചുവപ്പണിഞ്ഞിരിക്കുന്നു. വിണ്ടുകീറിയ, ചോരയൊലിക്കുന്ന പാദങ്ങളും ദുരിതങ്ങളും ആയി അവര്‍ താണ്ടിയത് കിലോമീറ്ററുകളാണ്.

ഈ കര്‍ഷക മുന്നേറ്റത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സിനിമ താരങ്ങളായ പ്രകാശ് രാജും മാധവനും. എന്നിരുന്നാലും കേരളത്തില്‍ നിന്ന് ഒരു സിനിമ താരം പോലും ഒരു ചെറിയ പിന്തുണ പോലും ഈ സമരത്ത് നല്‍കിയിട്ടില്ല. മഹാരാഷ്ട്രയിലെ സമരത്തിന് എന്തിന് കേരളത്തില്‍ നിന്നുള്ള പിന്തുണ എന്ന് ചോദിക്കരുത്...

ട്വിറ്ററില്‍

ട്വിറ്ററില്‍

സാമൂഹ്യ മാധ്യമം ആയ ട്വിറ്ററില്‍ ആണ് പ്രകാശ് രാജും മാധവനും കര്‍ഷക സമരത്തിനുള്ള തങ്ങളുടെ പിന്തുണ രേഖപ്പെടുത്തിയിരിക്കുന്നത്. കിസ്സാന്‍ ലോങ് മാര്‍ച്ച് എന്ന പേരില്‍ തുടങ്ങിയ കര്‍ഷക പ്രതിഷേധത്തിന് തുടക്കത്തില്‍ മാധ്യമങ്ങളില്‍ വലിയ പ്രാധാന്യം ഒന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ ഓരോദിവസവും പെരുകിയ കര്‍ഷകരുടെ എണ്ണം ആരേയും ഞെട്ടിപ്പിക്കുന്നത് തന്നെ ആയിരുന്നു. മാര്‍ച്ചിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ ആണ് സമരത്തിന് ദേശീയ ശ്രദ്ധ ലഭിച്ചത്. അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ആണ് കര്‍ഷകര്‍ മുംബൈയിലേക്ക് മാര്‍ച്ച് നടത്തിയത്.

വലിയ താരങ്ങള്‍

വലിയ താരങ്ങള്‍

പ്രകാശ് രാജ് ആണെങ്കിലും മാധവന്‍ ആണെങ്കിലും രാജ്യം മുഴുവന്‍ അറിയപ്പെടുന്ന സിനിമ താരങ്ങള്‍ ആണ്. തന്റെ നിലപാടുകള്‍ എവിടേയും തുറന്നടിച്ച് പറയുന്ന വ്യക്തിയാണ് പ്രകാശ് രാജ്. മോദി സര്‍ക്കാരിനെ അതിരൂക്ഷമായ വിമര്‍ശിക്കുന്ന ആള്‍ കൂടിയാണ് അദ്ദേഹം. ഹിന്ദുത്വ ഭീകരതയ്‌ക്കെതിരേയും ഭരണകൂട ഭീകരതയ്‌ക്കെതിരേയും ശക്തമായ വിമര്‍ശനങ്ങള്‍ അദ്ദേഹം നടത്തി വരുന്നുണ്ട്. അതുകൊണ്ട് തന്നെ സംഘപരിവാര്‍ സംഘടനകളുടെ കണ്ണിലെ കരടാണ് പ്രകാശ് രാജ്. എന്നാല്‍ മാധവന്‍ ഇത്തരം പ്രതികരണങ്ങള്‍ നടത്തുന്നത് പതിവില്ല. അതുകൊണ്ട് തന്നെ മാധവന്റെ പിന്തുണയും സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്.

ആവേശോജ്ജ്വല വാക്കുകള്‍

ആവേശോജ്ജ്വല വാക്കുകള്‍

പൊള്ളിയ കാല്‍പാദങ്ങള്‍... കണ്ണുകളില്‍ വിശപ്പ്... നീതിക്കും അന്തസ്സിനും വേണ്ടിയാണ് അവര്‍ നടക്കുന്നത്. നിങ്ങളുടെ നുണകളും പൊള്ളയായ വാഗ്ദാനങ്ങളും കാരണം ആണത്. നിങ്ങളുടെ വാതിലുകളില്‍ മുട്ടുമ്പോള്‍ നിങ്ങള്‍ അവര്‍ക്ക് നീതി നല്‍കുമോ? നിങ്ങളെ തൂത്തെറിയാന്‍ പാകത്തില്‍ അവര്‍ ഉണര്‍ന്നെഴുന്നേല്‍ക്കുന്നതിനും മുമ്പ്?- പ്രകാശ് ട്വിറ്ററില്‍ എഴുതിയ വാക്കുകളുടെ ഏതാണ്ട് പരിഭാഷ ഇങ്ങനെയാണ്. ആ സമരത്തിന്റെ എല്ലാ വൈകാരിക വശങ്ങളേയും ഉള്‍ക്കൊണ്ടുകൊണ്ടുള്ളതാണ് പ്രകാശ് രാജിന്റെ ട്വീറ്റ്. ട്വിറ്ററില്‍ ഏറെ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ് പ്രകാശ് രാജിന്റെ പ്രതികരണം.

സമ്പൂര്‍ണ പിന്തുണ

സമ്പൂര്‍ണ പിന്തുണ

മുംബൈയിലേക്ക് മാര്‍ച്ച് ചെയ്ത കര്‍ഷകരെ, രാജ്യത്തെ എല്ലാ കര്‍ഷകര്‍ക്കും വേണ്ടി, പൂര്‍ണ മനസ്സോടെ, സമ്പൂര്‍ണമായി പിന്തുണക്കുന്നു എന്നാണ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചത്. അവര്‍ ഒരു മാറ്റം ഉണ്ടാക്കട്ടേ എന്നും മാധവന്‍ ആശംസിക്കുന്നുണ്ട്. എന്‍ടിവിയുടെ വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടാണ് മാധവന്‍ ഇങ്ങനെ പറയുന്നത്. പ്രകാശ് രാജിന്റേത് പോലെ തന്നെ മാധവന്റെ ട്വീറ്റും ഏറെ ചര്‍ച്ചയാകുന്നുണ്ട്. സിനിമ താരങ്ങള്‍ രാഷ്ട്രീയം പറയുന്നത് പുതിയ സംഭവം അല്ല, എന്നാല്‍ അടിസ്ഥാന വര്‍ഗ്ഗത്തിന് വേണ്ടി അവര്‍ രംഗത്ത് വരുന്നത് അത്ര പതിവുള്ള കാര്യമല്ല.

കേരളത്തിലും ഉണ്ട് താരങ്ങള്‍

കേരളത്തിലും ഉണ്ട് താരങ്ങള്‍

സൂപ്പര്‍ താരങ്ങളുടെ കാര്യത്തില്‍ കേരളവും മോശമല്ല. മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും മഞ്ജു വാര്യരും ഒക്കെ ഉണ്ട്. യുവതാരങ്ങളില്‍ പൃഥ്വിരാജും ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയും ഉണ്ട്. എന്നാല്‍ രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന ഒരു സമരത്തെ കുറിച്ച് പ്രതികരിക്കാന്‍ ഇവരാരും തന്നെ തയ്യാറായിട്ടില്ല. മധുവിന്റെ മരണത്തില്‍ പ്രതികരിച്ച മമ്മൂട്ടി ലോങ് മാര്‍ച്ചിനെ കുറിച്ച് മിണ്ടുന്നില്ല. അണ്ണ ഹസാരെയുടെ സമരത്തെ പ്രകീര്‍ത്തിച്ച മോഹന്‍ലാലും മുംബൈയിലെ കിസാന്‍ ലോങ് മാര്‍ച്ചിനെ കുറിച്ച് മിണ്ടുന്നില്ല. സ്വന്തം പാര്‍ട്ടിയുടെ സര്‍ക്കാരിനെതിരെയുള്ള സമരം ആയതിനാല്‍ സുരേഷ് ഗോപി പ്രതികരിക്കും എന്ന് പ്രതീക്ഷിക്കാനും വയ്യ.

പ്രകാശ് രാജിന്റെ ട്വീറ്റ്

ഇതാണ് പ്രകാശ് രാജിന്റെ ട്വീറ്റ്. വലിയ സ്വീകാര്യതയാണ് പ്രകാശ് രാജിന്റെ ട്വീറ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ പ്രകാശ് രാജിനെ ചോദ്യം ചെയ്യുന്നവരും ഉണ്ട്.

മാധവന്റെ ട്വീറ്റ്

ഇതാണ് മാധവന്റെ ട്വീറ്റ്. കര്‍ഷകരുടെ സമരം അനാവശ്യമാണെന്ന് പറയുന്നവര്‍ വരെ ഇവിടെ പ്രതികരണവുമായി എത്തിയിട്ടുണ്ട്.

അവർ കർഷകരല്ല; ഭൂരിഭാഗവും ആദിവാസികൾ, ലോങ് മാർച്ചിനെ അപമാനിച്ച് മുഖ്യമന്ത്രി, മാവോയിസ്റ്റുകളെന്ന് പൂനം

മമ്മൂട്ടിയെ നാണം കെടുത്തി ചളിക്കുണ്ടിലേക്ക് താഴ്ത്തി... 'ഫാനരൻമാർക്ക്' അടപടലം ട്രോൾ.. 'ക്ക' 'ട്ടി'!

കാത്തുവച്ചൊരു കസ്തൂരി മാമ്പഴം ആര് കൊത്തിപ്പോയി!!! എംപി സ്ഥാനം കൊതിച്ച തുഷാറിന് കിട്ടിയ ട്രോൾ പണികൾ!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Prakash Raj and Madhavan Support Kissan Long March.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്