കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകസഭ തിരഞ്ഞെടുപ്പ് 2019; പ്രകാശ് രാജ് ബെംഗളൂരു സെൻട്രലിൽ നിന്ന് മത്സരിക്കും, സ്വതന്ത്ര സ്ഥാനാർത്ഥി!

Google Oneindia Malayalam News

ബെംഗളൂരു: നടൻ പ്രകാശ് രാജ് 2019ലെ ലോകസഭ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രലിൽ നിന്ന് മത്സരിക്കും. വരാനിരിക്കുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രകാശ് രാജ് ജനുവരി ഒന്നിന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ എവിടെ നിന്നാണ് മത്സരിക്കുകയെന്ന കാര്യം വ്യക്തമാക്കിയിരുന്നില്ല. തുടർന്നാണ് ശനിയാഴ്ച ട്വിറ്ററിലൂടെ അദ്ദേഹം എവിടുന്നു മത്സരിക്കുന്നുവെന്ന കാര്യവും വെളിപ്പെടുത്തിയിരിക്കുന്നത്.

<strong>ശബരിമല യുവതി പ്രവേശസനത്തെ അനുകൂിച്ച് യുഎൻ; നിയമത്തെ ബഹുമാനിക്കണം, കോടതി വിധി എല്ലാവർക്കും ബാധകം!</strong>ശബരിമല യുവതി പ്രവേശസനത്തെ അനുകൂിച്ച് യുഎൻ; നിയമത്തെ ബഹുമാനിക്കണം, കോടതി വിധി എല്ലാവർക്കും ബാധകം!

ബിജെപിയുടെ പിസി മോഹൻ ആണ് ബെംഗളൂരു സെൻട്രലിലെ ഇപ്പോഴത്തെ എംപി. 2014ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ 40000 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് പിസി മോഹൻ പാർലമെന്റിലേക്കെത്തിയത്. തന്റെ പുതിയ യാത്രയ്ക്ക് നൽകിയ ധൈര്യത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. ബെംഗളൂരു സെൻട്രലിൽ നിന്ന് മത്സരിക്കുമെന്നും, സ്വതന്ത്രനായാണ് മത്സരിക്കുകയെന്നും അദ്ദേഹം ട്വിറ്ററിൽ വ്യക്തമാക്കി.

Prakash Raj

കുറച്ച് ദിവസങ്ങൾക്ക് ശേഷം കൂടുതൽ കാര്യങ്ങൾ മാധ്യമങ്ങൾവഴി പങ്കുവെക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച നടന്‍ പ്രകാശ് രാജിന് പിന്തുണയുമായി നേരത്തെ ആംആദ്മിപാര്‍ട്ടി രംഗത്ത് വന്നിരുന്നു. ബെംഗളൂരുവില്‍ പ്രകാശ് രാജും പാര്‍ട്ടി പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു സിസോഡിയ പറഞ്ഞത്. പ്രകാശ് രാജിന് പിന്തുണ അറിയിച്ച് അദ്ദേഹം തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും ട്വീറ്റും ചെയ്തിരുന്നു.

English summary
Prakash Raj to contest 2019 elections from Bengaluru Central
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X