കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'യുപിയിൽ ലതാ മങ്കേഷ്കറിന്റെ പേരിൽ 8 കോടിയുടെ വീണ;വിദ്യാർത്ഥികൾക്ക് ഉപ്പും ചോറും';വിമർശിച്ച് പ്രകാശ് രാജ്

Google Oneindia Malayalam News

ദില്ലി: യുപിയിൽ സർക്കാർ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തിന് ഉപ്പും ചോറും മാത്രം നൽകിയ സംഭവത്തിൽ വലിയ വിമർശനം ഉയരുകയാണ്. അയോധ്യയിലെ ചൗരേബസാര്‍ ഏരിയയിലുള്ള ദിഹ്വ പാണ്ഡെയുടെ പ്രൈമറി സ്‌കൂളിലായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതിനിടെ സംഭവത്തിൽ യുപി സർക്കാരിനെതിരെ രൂക്ഷവിമർശനം ഉയർത്തുകയാണ് നടൻ പ്രകാശ് രാജ്. കഴിഞ്ഞ ദിവസം അയോധ്യയിലെ 'ലതാ മങ്കേഷ്‌കർ ചൗക്ക്' ഉദ്ഘാടനം ചെയ്ത സംഭവവുമായി ബന്ധപ്പെടുത്തിയാണ് പ്രകാശ് രാജിന്റെ ര്രതികരണം. ലതാ മങ്കേഷ്‌ക്കറിന്റെ പേരില്‍ എട്ടു കോടിയുടെ 'വീണ' ഇവിടെ സ്ഥാപിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് നടൻ രംഗത്തെത്തിയത്.

40 അടി നീളമുള്ള ഭീമൻ 'വീണ


ഇന്നലെയായിരുന്നു ഇതിഹാസ ​ഗായിക ലതാ മങ്കേഷ്കറിന്റെ 93-ാം ജന്മദിനത്തോടനുബന്ധിച്ച് 40 അടി നീളമുള്ള ഒരു ഭീമൻ 'വീണ' അയോധ്യയിൽ 'ലതാ മങ്കേഷ്‌കർ ചൗക്കിൽ' സമർപ്പിച്ചത്. മുഖ്യമന്ത്രി അഖിലേഷ് യാദവ് ആയിരുന്നു ഉദ്ഘാടനം. സരയൂ നദിയുടെ തീരത്ത് 8 കോടി രൂപയ്ക്കാണ് 'ചൗക്ക്' തയ്യാറാക്കിയത്. 40 അടി നീളവും 12 മീറ്റർ ഉയരവുമുള്ള വീണയാണ് സ്ഥാപിച്ചത്.

മോദിയും അമിത് ഷായും കൂടാതെ കേന്ദ്രമന്ത്രിമാരും , തലങ്ങും വിലങ്ങും യാത്രകൾ ; ഗുജറാത്തിൽ മുട്ടിടിച്ച് ബിജെപിമോദിയും അമിത് ഷായും കൂടാതെ കേന്ദ്രമന്ത്രിമാരും , തലങ്ങും വിലങ്ങും യാത്രകൾ ; ഗുജറാത്തിൽ മുട്ടിടിച്ച് ബിജെപി

ത്രയും കോടി രൂപ ചിലവിടുന്ന സർക്കാരിന്


14 ടണ്ണാണ് വീണയുടെ ഭാരം. ഗായികയുടെ 92 വർഷത്തെ ജീവിതത്തെ പ്രതിനിധീകരിക്കുന്ന 92 താമരകൾ, സപ്ത സ്വരങ്ങളെ പ്രതിനിധീകരിക്കുന്ന ഏഴ് തൂണുകൾ എന്നിവയും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ ഇത്രയും കോടി രൂപ ചിലവിടുന്ന സർക്കാരിന് വിദ്യാർത്ഥികൾക്ക് ഭക്ഷണം നൽകാൻ ആകുന്നില്ലേയെന്നാണ് പ്രകാശ് രാജ് ചൂണ്ടിക്കാട്ടിയത്. 'വീണ രാഷ്ട്രീയമായി' ഉപയോഗിക്കാം, അതേസമയം കുട്ടികൾക്ക് വെറും ഉപ്പും ചോറും വിളമ്പുന്നു', ജസ്റ്റ് ആസ്കിംഗ് എന്ന ഹാഷ് ടാഗോടെയാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. അതേസമയം നിരവധി പേർ പ്രകാശ്രാജിനെ പിന്തുണച്ച് കൊണ്ട് എത്തിയിട്ടുണ്ട്.

പ്രിൻസിപ്പലിനെ സസ്പെന്റ് ചെയ്തു


അതിനിടെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി ചോറും ഉപ്പും മാത്രം നൽകിയ സംഭവിത്തിൽ സ്കൂൾ പ്രിൻസിപ്പലിനെ സസ്പെന്റ് ചെയ്തു. ജില്ലാ മജിസ്ട്രേറ്റാണ് പ്രിന്‍സപ്പിലിനെതിരെ നടപടി സ്വീകരിച്ചത്. സംഭവത്തിൽ വില്ലേജ് ഓഫീസർക്കും നോട്ടീസ് അയച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയായിരുന്നു നടപടി.

'ദിലീപ് ജഡ്ജിയുമായി ബന്ധം സ്ഥാപിച്ചു, തെളിവ് സംഭാഷണം പോലീസിന് ലഭിച്ചു'; അതിജീവിത സുപ്രീം കോടതിയിൽ, നിർണായകം'ദിലീപ് ജഡ്ജിയുമായി ബന്ധം സ്ഥാപിച്ചു, തെളിവ് സംഭാഷണം പോലീസിന് ലഭിച്ചു'; അതിജീവിത സുപ്രീം കോടതിയിൽ, നിർണായകം

പ്രിൻസിപ്പിലിനെതിരെ


പ്രിൻസിപ്പൽ ദിഹ്വ പാണ്ഡെയ്ക്കെതിരെ നടപടി സ്വീകരിച്ചതായി അയോധ്യ ജില്ലാ മജിസ്ട്രേറഅറ് നിതീഷ് കുമാർ അറിയിച്ചു.സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അടിസ്ഥാന ശിക്ഷാ അധികാരി (ബിഎസ്എ) ആയിരിക്കും വിഷയം അന്വേഷിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി രക്ഷിതാക്കളും രംഗത്തെത്തിയിരുന്നു.കടുത്ത ആരോപണമാണ് പ്രിൻസിപ്പലിനെതിരെ രക്ഷിതാക്കൾ ഉന്നയിച്ചത്. പലപ്പോഴും ഉച്ചഭക്ഷണം ചാക്കിലിരുന്ന് കഴിക്കാൻ വിദ്യാർത്ഥികളെ നിർബന്ധിക്കാറുണ്ടെന്ന് രക്ഷിതാക്കൾ ആരോപിച്ചു. നിശ്ചിത പട്ടിക പ്രകാരമുള്ള ഭക്ഷണമല്ല വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്. മാത്രമല്ല പ്രിൻസിപ്പൽ പലപ്പോഴും സ്കൂളിൽ വരാർ ഇല്ലെന്നും ഇവർ ആരോപിച്ചു.

'ദിലീപിന്റെ സിനിമ കാണാൻ അവർ തന്നെയെ കാണൂ; നേരിട്ട് വരാൻ ധൈര്യമില്ലാത്തവരാണവർ'; ഭാഗ്യലക്ഷ്മി'ദിലീപിന്റെ സിനിമ കാണാൻ അവർ തന്നെയെ കാണൂ; നേരിട്ട് വരാൻ ധൈര്യമില്ലാത്തവരാണവർ'; ഭാഗ്യലക്ഷ്മി

English summary
Prakash Raj criticizes UP governemnt over Students Served Rice-salt Meal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X