Get Updates
Get notified of breaking news, exclusive insights, and must-see stories!

വീരമൃത്യു വരിച്ച ജവാന്‍റെ വീട് സന്ദര്‍ശിക്കാന്‍ എത്തി! നടന്‍ പ്രകാശ് രാജിന് നേരെ കൈയ്യേറ്റ ശ്രമം

ബെംഗളൂരു: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ എച്ച് ഗുരുവിന്‍റെ വീട് സന്ദര്‍ശിക്കാനെത്തിയ നടന്‍ പ്രകാശ് രാജിനെ ഗ്രാമീണര്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. കര്‍ണാടക മാണ്ഡ്യയിലെ മെല്ലഹള്ളി ഗ്രാമത്തില്‍ എത്തിയ നടന്‍ കെഎം ദൊഡ്ഡി എന്ന സ്ഥലത്തെത്തി സംസാരിക്കവേയാണ് സംഭവം.

07-11-11-prakash-raj2-15506364

ഈ അവസരത്തില്‍ മറ്റെല്ലാത്തിനെക്കാളും അതീതമായി ചിന്തിക്കണമെന്നും കേന്ദ്ര നേതൃത്വത്തില്‍ വിശ്വാസം അര്‍പ്പിക്കണമെന്നും പ്രകാശ് രാജ് പറഞ്ഞു. ശത്രുക്കള്‍ രാജ്യം ആക്രമിക്കുമ്പോള്‍ മറ്റെല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്ന് നാം ഒന്നാകണമെന്നും പ്രകാശ് രാജ് പറഞ്ഞു.

ഇത് പറഞ്ഞതോടെ ഗ്രാമീണര്‍ നടനെതിരെ തിരിഞ്ഞു. അപകടം ഉണ്ടാകുമ്പോള്‍ മാത്രമല്ല ഒന്നിച്ച് നില്‍ക്കാന്‍ ആവശ്യപ്പെടേണ്ടതെന്ന് നാട്ടുകാരില്‍ ഒരാള്‍ ആക്രോശിച്ചു. പിന്നാലെ പ്രകാശ് രാജ് വഞ്ചകനാണെന്നും ഒറ്റുകാരനാണെന്നും ചിലര്‍ പറഞ്ഞു.സൈന്യത്തിന് ആദരമര്‍പ്പിക്കാന്‍ എത്തിയത് വെറും അഭിനയം ആണെന്ന് ആക്രോശിച്ചും ചിലര്‍ എത്തി. ഇതിനിടയില്‍ രോഷാകുലരായ ചിലര്‍ നടനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.

ഇതോടെ പോലീസ് എത്തി നടനെ അവിടെ നിന്നും മാറ്റുകയായിരുന്നു. പിന്നീട് പ്രദേശത്ത് തുടരുന്നത് സുരക്ഷിതമല്ലെന്നതിനാല്‍ പ്രകാശ് രാജ് വേഗം തന്നെ അവിടെ നിന്നും മാറി. ബിജെപിയുടേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും നിരന്തര വിമര്‍ശകനായ പ്രകാശ് രാജ് ഇത്തവണ ബെംഗളൂരില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+