മലയാള താരരാജാക്കന്മാർ കണ്ട് പഠിക്കണം.. ജിഎസ്ടിക്കെതിരായ സമരത്തിൽ പങ്കെടുത്ത് നടൻ പ്രകാശ് രാജ്
ബെംഗളൂരു: സാമൂഹിക പ്രതിബദ്ധതയുള്ള താരങ്ങള്‍ മലയാള സിനിമയില്‍ കുറവാണെന്ന് പറയേണ്ടി വരും. സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപെടുകയും പ്രതികരിക്കുകയും ചെയ്യുന്നവര്‍ വിരളം. സ്വന്തം സഹപ്രവര്‍ത്തകയ്ക്ക് സംഭവിച്ച ദുരന്തത്തില്‍ പോലും വാ തുറക്കാത്തവരുണ്ട്. ഇക്കാര്യത്തില്‍ വ്യത്യസ്തരാണ് തമിഴ് സിനിമാ ലോകം. കമലഹാസനും രജനീകാന്തും പ്രകാശ് രാജും അടക്കമുള്ളവര്‍ ഉദാഹരണം. പ്രസംഗിക്കാന്‍ മാത്രമല്ല പ്രവര്‍ത്തിയിലും ഈ താരങ്ങള്‍ മാതൃക തന്നെ. ബെംഗളൂരുവില്‍ ജിഎസ്ടിയ്ക്ക് എതിരായി നടന്ന സമരത്തില്‍ പ്രകാശും രാജും പങ്കെടുത്തു. നാടക പ്രവര്‍ത്തകനായ പ്രസന്ന നടത്തുന്ന സമരത്തിനാണ് പിന്തുണ പ്രഖ്യാപിച്ച് പ്രകാശ് രാജ് എത്തിയത്.

കൈത്തറി- കരകൗശല ഉള്‍പ്പന്നങ്ങളുടെ നികുതി പൂര്‍ണമായും ഒഴിവാക്കണം എന്നാവശ്യപ്പെട്ടാണ് സമരം നടക്കുന്നത്. ബസവന ഗുഡിയില്‍ അഞ്ച് ദിവസം മുന്‍പാണ് പ്രസന്ന സമരം ആരംഭിച്ചത്. നേരത്തെയും പല തവണ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രകാശ് രാജ് രംഗത്ത് വന്നിരുന്നു. മോദി തന്നെക്കാളും വലിയ നടന്‍ ആണെന്നും തനിക്ക് ലഭിച്ച ദേശീയ പുരസ്‌ക്കാരങ്ങള്‍ക്ക് മോദി ആണ് അര്‍ഹനെന്നും പ്രകാശ് രാജ് പ്രതികരിച്ചിരുന്നു. പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു പ്രകാശ് രാജിന്റെ വിമര്‍ശനം.












Click it and Unblock the Notifications