കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രകാശ് രാജും ഹിറ്റ്‌ലിസ്റ്റും, നിശബ്ദനാക്കണമെന്ന് ഹിന്ദുത്വ ഗ്രൂപ്പ്, ഇനിയും ശബ്ദിക്കുമെന്ന് നടന്‍

പ്രകാശ് രാജ് ഹിന്ദുത്വ ഗ്രൂപ്പുകളുടെ ഹിറ്റ്‌ലിസ്റ്റില്‍

Google Oneindia Malayalam News

ബെംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധം രാജ്യത്തെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു. തുടക്കത്തില്‍ ആരോപിച്ചത് പോലെ ഹിന്ദുത്വ തീവ്രവാദികളാണ് അവരുടെ കൊലപാതകത്തിന് പിന്നിലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അടുത്തിടെ തീവ്ര ഹിന്ദുത്വ കക്ഷികളില്‍ നിന്ന് കണ്ടെടുത്ത ഒരു ഡയറിയാണ് ഇപ്പോള്‍ പോലീസിനെ ഞെട്ടിച്ചിരിക്കുന്നത്. പല പ്രമുഖരും ഈ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. നടന്‍ പ്രകാശ് രാജും ഈ പട്ടികയിലുണ്ടെന്നതാണ് അദ്ഭുതപ്പെടുത്തുന്ന കാര്യം.

ഗൗരിയുടെ മരണത്തോടെ ബിജെപിയുടെയും ആര്‍എസ്എസിന്റെയും കടുത്ത വിമര്‍ശകനാണ് പ്രകാശ് രാജ്. ഈ കാരണം കൊണ്ടാവാം അദ്ദേഹവും അക്രമികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടത്. ഏത് നിമിഷവും അദ്ദേഹത്തിനെതിരെ ആക്രമണം ഉണ്ടാവുമായിരുന്നു. ഈ ഡയറി കണ്ടെടുത്തത് പലര്‍ക്കും വേണ്ട സുരക്ഷ നല്‍കാന്‍ പോലീസിനെ സന്നദ്ധമാക്കിയിരിക്കുകയാണ്. ഗിരീഷ് കര്‍ണാട്, കെഎസ് ഭഗവാന്‍ എന്നിവരടക്കമുള്ള പ്രമുഖര്‍ പട്ടികയിലുണ്ടെന്ന് പോലീസ് പറയുന്നു.

പ്രധാനമന്ത്രിയുടെ മൗനം

പ്രധാനമന്ത്രിയുടെ മൗനം

ഗൗരി ലങ്കേഷിന്റെ വധത്തില്‍ പ്രധാനമന്ത്രി മൗനം തുടര്‍ന്നതില്‍ പ്രകാശ് രാജ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന്റെ പേരിലാണ് അദ്ദേഹത്തെ കൊല്ലാന്‍ ഹിന്ദുത്വ തീവ്രവാദികള്‍ ശ്രമിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഗൗരിയുടെ കൊലപാതകത്തില്‍ നേരത്തെ അറസ്റ്റിലായ മുഖ്യപ്രതി പരശുറാം വാഗ്മാരെ പ്രകാശ് രാജ് തങ്ങളുടെ ഹിറ്റ്‌ലിസ്റ്റിലുണ്ടായിരുന്നതായി സമ്മതിച്ചിട്ടുണ്ട്. അതേസമയം ഏത് നിമിഷവും ഇവര്‍ നടനെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് സൂചന. അതേസമയം ഹിറ്റ്‌ലിസ്റ്റിനെ പറ്റി അറിഞ്ഞതോടെ പോലീസ് പ്രകാശ് രാജിന് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.

അവരെ ഭയമില്ല

അവരെ ഭയമില്ല

പ്രകാശ് രാജ് ഇപ്പോള്‍ ഹൈദരാബാദിലാണ് ഉള്ളത്. അവിടെയും പോലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. തനിക്ക് നേരെ വധശ്രമം ഉണ്ടാവുമെന്ന വാര്‍ത്തയില്‍ ഭയമില്ല. തീവ്ര ഹിന്ദുത്വ കക്ഷികളെ തനിക്ക് ഒട്ടും ഭയമില്ല. എന്നാല്‍ ഇത്രയും കാലം ഞാന്‍ പറഞ്ഞത് സത്യമായി എന്നാണ് ഇത് തെളിയിക്കുന്നത്. ഹിന്ദുത്വത്തിനെതിരെ സംസാരിക്കുന്നവരെ കൊല്ലാന്‍ എന്തും ചെയ്യാന്‍ തയ്യാറാവുന്നവരാണ് ഈ അക്രമികളെന്ന് പ്രകാശ് രാജ് പറഞ്ഞു. യുവാക്കളെ എങ്ങനെയാണ് ഇത്തരം സംഘടനകള്‍ തീവ്ര ആശയത്തിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുന്നതെന്ന് മനസിലാവുന്നില്ലെന്ന് പ്രകാശ് രാജ് വ്യക്താക്കി.

സമൂഹത്തിനും രാജ്യത്തിനും ആപത്ത്

സമൂഹത്തിനും രാജ്യത്തിനും ആപത്ത്

ബിജെപിയും അതിന് നേതൃത്വം കൊടുക്കുന്നവരും വെറുപ്പിന്റെ രാഷ്ട്രീയമാണ് മുന്നോട്ട് വെക്കുന്നത്. അതില്‍ വിശ്വസിക്കുന്നവര്‍ രാജ്യത്തിനും സമൂഹത്തിനും ആപത്താണ്. അവര്‍ ഈ നാട് നശിപ്പിക്കും. ഹിന്ദുത്വ ആശയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയാല്‍ ഇല്ലാതാക്കുമെന്നാണ് ഇതിലൂടെ മനസിലാവുന്നത്. എന്നാല്‍ എന്റെ ശബ്ദം ഇനിയും ഉച്ചത്തില്‍ ഉയര്‍ന്ന് കൊണ്ടിരിക്കും. ഭീരുക്കളേ ഈ വെറുപ്പിന്റെ രാഷ്ട്രീയവും കൊണ്ട് നിങ്ങള്‍ക്ക് മുന്നോട്ടു പോകാനാവൂമെന്ന് കരുതുന്നുണ്ടോ എന്നും പ്രകാശ് രാജ് ചോദിക്കുന്നു.

ഒാപ്പറേഷന്‍ കാക

ഒാപ്പറേഷന്‍ കാക

ജഞാനപീഠ അവാര്‍ഡ് ജേതാവ് ഗിരീഷ് കര്‍ണാടിനെയും ഇവര്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭഗവാനും കര്‍ണാടുമാണ് പട്ടികയിലെ പ്രമുഖര്‍. ഓപ്പറേഷന്‍ കാക എന്ന പേരില്‍ ഗിരീഷ് കര്‍ണാടിനെ കൊല്ലാന്‍ പ്രത്യേക പദ്ധതിയും ഇവര്‍ തയ്യാറാക്കിയിരുന്നു. അതേസമയം ഹിന്ദുത്വ തീവ്രവാദികള്‍ സ്ലീപ്പര്‍ സെല്ലുകള്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അതുകൊണ്ട് അറസ്റ്റ് ചെയ്യാന്‍ വലിയ പാടാണെന്നും പോലീസ് പറയുന്നു. ഗൂഢാലോചനയില്‍ പങ്കാളിയായ മുഴുവന്‍ പേരെയും പിടിക്കാനാണ് പോലീസ് നീക്കം നടത്തുന്നത്.

എന്താണ് ബിജെപി ചെയ്യുന്നത്

എന്താണ് ബിജെപി ചെയ്യുന്നത്

പ്രധാനമന്ത്രി ജനങ്ങളുടെ മുന്നില്‍ നന്നായി അഭിനയിച്ച് കൊണ്ടിരിക്കുകയാണെന്ന് പ്രകാശ് രാജ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കിഷോര്‍ കുമാറിനെ പാടാന്‍ പോലും കോണ്‍ഗ്രസ് സമ്മതിച്ചിരുന്നില്ലെന്ന് മോദി പറയുന്നു. എന്നാല്‍ എന്താണ് അദ്ദേഹം നേതൃത്വം കൊടുക്കുന്ന ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത്. ഇപ്പോഴുള്ളതും അടിയന്തരാവസ്ഥ തന്നെയാണെന്ന് പ്രകാശ് രാജ് പറയുന്നു. അതേസമയം കര്‍ണാടകയില്‍ നിന്നുള്ള മതനിരപേക്ഷ വാദികളെയാണ് സംഗം കൂടുതലായി ലക്ഷ്യമിട്ടതെന്നാണ് റിപ്പോര്‍ട്ട്.

മരത്തലകളോട് തര്‍ക്കികുക അസഹനീയം... തലയ്ക്ക് വെളിവുള്ളവര്‍ അമ്മയിലില്ലേയെന്ന് ശാരദക്കുട്ടി!!മരത്തലകളോട് തര്‍ക്കികുക അസഹനീയം... തലയ്ക്ക് വെളിവുള്ളവര്‍ അമ്മയിലില്ലേയെന്ന് ശാരദക്കുട്ടി!!

ദിലീപിനൊപ്പമല്ല, രാജി വെച്ച നടിമാർക്കൊപ്പമെന്ന് പൃഥ്വി! അമ്മയുടെ ശവപ്പെട്ടിയിലെ അടുത്ത ആണിദിലീപിനൊപ്പമല്ല, രാജി വെച്ച നടിമാർക്കൊപ്പമെന്ന് പൃഥ്വി! അമ്മയുടെ ശവപ്പെട്ടിയിലെ അടുത്ത ആണി

English summary
Prakash Raj on 'hit list' of Lankesh killers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X