കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഫ് നിരോധിക്കുന്നു,താരങ്ങളെ വിലക്കുന്നു,ഇതെന്താ വെള്ളരിക്ക പട്ടണമോ?പ്രകാശ്‌രാജ് ചോദിക്കുന്നു

  • By Sruthi K M
Google Oneindia Malayalam News

ചെന്നൈ: എന്താണ് ഇന്ത്യയില്‍ ഇപ്പോള്‍ നടന്നുക്കൊണ്ടിരിക്കുന്നത്. ഇതു ചോദിക്കുന്നത് വേറെയാരുമല്ല, പ്രശസ്ത തെന്നിന്ത്യന്‍ താരം പ്രകാശ് രാജാണ്. നിരോധനം,വിലക്ക്,ഭീഷണി,വിമര്‍ശനങ്ങള്‍ എവിടെ നോക്കിയാലും ഇതു തന്നെയെന്ന് താരം പറയുന്നു.

രജനികാന്തിനെതിരെയും എ.ആര്‍ റഹ്മാനെതിരെയും വിമര്‍ശനങ്ങളും ഭീഷണിയും ഉയര്‍ത്തിയവരോടാണ് പ്രകാശ് രാജ് ചോദിക്കുന്നത്. രാജ്യം കൂടുതല്‍ അസഹിഷ്ണുതയിലേക്കാണ് നീങ്ങുന്നതെന്ന് പ്രകാശ് രാജ് പറഞ്ഞു. വിമര്‍ശിക്കുന്നവരോട് പോയി പണി നോക്കാനാണ് താരം പറയുന്നത്.

വിമര്‍ശകരോട് പ്രകാശ് രാജ്

വിമര്‍ശകരോട് പ്രകാശ് രാജ്

താരങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങളും ഭീഷണിയും ഉയര്‍ത്തുന്നവരോട് പ്രകാശ് രാജ് പോയി പണി നോക്കാനാണ് പറയുന്നത്. രാജ്യം കൂടുതല്‍ അസഹിഷ്ണുതയിലേക്കാണ് നീങ്ങുന്നതെന്നും താരം പറയുന്നു.

വോട്ടര്‍മാര്‍ക്ക് ഒരവകാശവുമില്ലേ

വോട്ടര്‍മാര്‍ക്ക് ഒരവകാശവുമില്ലേ

ബീഫും പോണും നിരോധിക്കുന്നു. ഇനിയെന്താണ് നിരോധിക്കാനുള്ളത്. ഭീഷണിയും വിമര്‍ശനങ്ങളും കൊണ്ട് താരങ്ങള്‍ക്ക് തലവേദനയായിരിക്കുകയാണ്. ഈ രാജ്യത്ത് വോട്ടര്‍മാര്‍ക്ക് ഒരു അവകാശവുമില്ലേയെന്നാണ് താരം ചോദിക്കുന്നത്.

രജനികാന്തിന് നേരിട്ട ഭീഷണി

രജനികാന്തിന് നേരിട്ട ഭീഷണി

ടിപ്പു സുല്‍ത്താനായി രജനികാന്ത് അഭിനയിക്കരുതെന്ന ഭീഷണിയുമായി ബിജെപിയും ഹിന്ദുത്വ സംഘടനയും രംഗത്തുവന്നിരുന്നു. എന്നാല്‍, അങ്ങനെയൊരു സിനിമ എടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നു മാത്രമേ നിര്‍മ്മാതാവ് അശോക് ഖേനി പറഞ്ഞിരുന്നുള്ളൂ. ടിപ്പുവായി അഭിനയിക്കുന്ന കാര്യം രജനികാന്ത് ഇതുവരെയും എവിടെയും പറഞ്ഞിട്ടില്ലായിരുന്നു. എന്നാല്‍,ഭീഷണി കാരണം താരം പിന്മാറിയെന്നാണ് ഇപ്പോള്‍ പറയുന്നത്.

എ.ആര്‍ റഹ്മാനെയും വിലക്കി

എ.ആര്‍ റഹ്മാനെയും വിലക്കി

കഴിഞ്ഞ ദിവസം മുഹമ്മദ്: ദി മെസ്സഞ്ചര്‍ ഓഫ് ഗോഡ് എന്ന ചിത്രത്തിന് സംഗീതം നല്‍കിയതിനെതിരെ സുന്നി സംഘടനയായ റസ അക്കാദമി റഹ്മാനെതിരെ ഫത്‌വ പുറപ്പെടുവിച്ചിരുന്നു.

താരങ്ങള്‍ പ്രതികരിച്ചു

താരങ്ങള്‍ പ്രതികരിച്ചു

ബിജെപിയുടെ ഭീഷണിയ്ക്ക് രജനീകാന്ത് വഴങ്ങരുതെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞിരുന്നു. ഭീഷണികള്‍ക്ക് വഴങ്ങാതെ ധൈര്യപൂര്‍വ്വം ആ കഥാപാത്രത്തെ അവതരിപ്പിയ്ക്കാന്‍ രജനീകാന്ത് തയ്യാറാകണമെന്നാണ് കമല്‍ പറഞ്ഞത്.

വാണി വിശ്വനാഥും പ്രതികരിച്ചു

വാണി വിശ്വനാഥും പ്രതികരിച്ചു

കലാകാരന്‍ ഒരു സമുദായത്തിന്റെ മാത്രം സ്വത്തല്ലെന്ന് നടി വാണി വിശ്വനാഥും അഭിപ്രായപ്പെട്ടു.

English summary
The country is getting intolerant, ask them to go to hell by actor Prakash Raj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X