കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ ട്രോളി പ്രകാശ് രാജ്; ഫിറ്റ്നസ് ചലഞ്ചിന് ഒരു ഒന്നൊന്നര ട്രോൾ... കൂടെ കെജ്രിവാളിന് പിന്തുണയും!

  • By Desk
Google Oneindia Malayalam News

ദില്ലി: ഫിറ്റ്നസ് ചലഞ്ച് തിരക്കിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി നടൻ പ്രകാശ് രാജ്. ദില്ലി ഗവർണറുടെ വസതിയിൽ കെജ്രിവാൾ നടത്തുന്ന സമരത്തെ പിന്തുണച്ചുകൊണ്ടുള്ള ട്വീറ്റിലാണ് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഫിറ്റ്നസ് ചലഞ്ചിനെയാണ് അദ്ദേഹം ട്രോളിയിരിക്കുന്നത്. കെജ്രിവാളിന്റെ വസതിയിൽ നാല് സംസ്ഥാനത്തെ മുഖ്യമന്ത്രിമാർ സന്ദർശിച്ചതിന് പിന്നാലെയാണ് പ്രകാശ് രാജിന്റെ ട്വീറ്റും പുറത്ത് വരുന്നത്.

മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍, മമത ബാനര്‍ജി, ചന്ദ്രബാബു നായിഡു, എച്ച് ഡി കുമാരസ്വാമിയവരാണ് കെജ്രിവാളിന് പിന്തുണയുമായി അദ്ദേഹത്തിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ കണ്ടത്. നാല് മുഖ്യമന്ത്രിമാരും ഗവർണറുടെ വസതിയിൽ ധർണ്ണ നടത്തുന്ന കെജ്രിവാളിനെ കാണാനുള്ള അനുവാദം ഗവർണറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് നിഷേധിച്ചതോടെയാണ് കെജ്രിവാളിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ കാണാൻ നേതാക്കൾ തീരുമാനിച്ചത്.

ഒന്നു ദീർഘ നിശ്വാസമെടുക്കൂ

ഒന്നു ദീർഘ നിശ്വാസമെടുക്കൂ

പ്രിയപ്പെട്ട പ്രധാന നേതാവെ... യോഗയും വ്യായാമവുംമായി ഫിറ്റ്നസ് ചലഞ്ചിന്റെ തിരക്കിലാണെന്ന് അറിയാം. ദീര്‍ഘ ശ്വാസമെടുക്കാന്‍ ഒരു നിമിഷം ചെലവിടാമോ... ഒന്ന് ചുറ്റും നോക്കുക... ഉദ്യോഗസഥരോട് കെജ്രിവാളിനൊപ്പം ജോലി ചെയ്യാന്‍ പറയുക( അദ്ദേഹം നന്നായി ജോലി ചെയ്യുന്നുണ്ട്) അതുപോലെ നിങ്ങൾ നിങ്ങളുടെ ജോലിയും ചെയ്യുക എന്നതായിരുന്നു പ്രകാശ് രാജിന്റെ ട്രീറ്റ്.

പിന്തുണയുമായി നേതാക്കൾ

പിന്തുണയുമായി നേതാക്കൾ

നിസഹകരണത്തിലുള്ള ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ദില്ലി മുഖ്യമന്ത്രി കെജ്രിവാള്‍ ലഫ്. ഗവണര്‍ അനില്‍ ബൈജാന്റെ വസതിയില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. സമരം ആറാം ദിവസം കഴിഞ്ഞ് ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. തുടർന്ന് വിവിധ നേതാക്കൾ പിന്തുണയുമായി രംഗത്ത് വരികയുമായിരുന്നു. പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിലേക്ക് തന്നെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സമരം മാറിയിരിക്കുകയാണ്. ബിജെപിക്ക് എതിരെ ഒരു വലിയ ഐക്യം തന്നെ രാജ്യത്ത് ഉയർന്നുവരുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

രൂക്ഷ വിമർശനം

രൂക്ഷ വിമർശനം


അതേസമയം അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി രംഗത്ത് വന്നു. കെജ്രിവാൾ നക്സലൈറ്റാണെന്നാണ് അദ്ദേഹം ആരോപിച്ചത്. പിന്നെന്തിനാണ് അദ്ദേഹത്തിന് പിന്തുണയുമായി മറ്റ് നേതാക്കൾ പോകുന്നതെന്നും സുബ്രഹ്മണ്യൻ സ്വാമി ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പശ്ചമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും അടക്കമുള്ളവര്‍ കെജ്രിവാളിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയ സാഹചര്യത്തിലാണ് അദ്ദേഹം ഇത്തരത്തിലുള്ള ചോദ്യം ഉയർത്തിയത്.

ഇതുവരെ മുഖ്യമന്ത്രിമാർ എവിടെയായിരുന്നു

ഇതുവരെ മുഖ്യമന്ത്രിമാർ എവിടെയായിരുന്നു

ദില്ലി ചീഫ് സെക്രട്ടറിക്കു നേരെ ആക്രമണമുണ്ടായപ്പോള്‍ ഈ നാല് മുഖ്യമന്ത്രിമാര്‍ എവിടെയായിരുന്നെന്ന വിമര്‍ശനവുമായി ബിജെപി നേതാവ് വിജയ് ഗോയലും നേരത്തെ തന്നെ മുഖ്യമന്ത്രിമാർക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഞായറാഴ്ച നടക്കുന്ന നിതി ആയോഗിന്റെ ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ ദില്ലിയില്‍ എത്തിയപ്പോഴായിരുന്നു പിണറായി വിജയന്‍ അടക്കമുള്ള മുഖ്യമന്ത്രിമാർ കെജ്രിവാളിന്റെ വസതി സന്ദർശിച്ചത്. രാജ്‌നിവാസില്‍ കെജ്‌രിവാളിനെ സന്ദര്‍ശിക്കാനുള്ള അനുമതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് നാലു മുഖ്യമന്ത്രിമാരും കെജ്രിവാളിന്റെ വീട്ടിലെത്തിയത്. എന്നാൽ അനുമതി നിഷേധിച്ചതിന് പിന്നിൽ മോദിയുടെ കളിയാണെന്നാണ് കെജ്രിവാൾ ആരോപിക്കുന്നത്.

കടലാസ് പാർട്ടി

എന്‍ഡിഎ, യുപിഎ സര്‍ക്കാരുകളും ആശയപരമായും പ്രാവര്‍ത്തികമായും വിയോജിപ്പുകളുള്ള ഇടതുപക്ഷ പാര്‍ട്ടികളും ആം ആദ്മിയെ ഒരു ‘ കടലാസ് പാര്‍ട്ടി' യായാണ് പരിഗണിച്ചത്. എന്നാല്‍ മോദി ഭരണത്തിന്റെ നാലു വര്‍ഷങ്ങള്‍ക്കിപ്പുറം ജനദ്രോഹ നയങ്ങള്‍ക്കെതിരെ തലസ്ഥാന നഗരിയില്‍ നിരന്തരം ശബ്ദമുയര്‍ത്തുന്ന രാഷ്ട്രീയ പ്രതിയോഗിയെന്ന നിലയില്‍ അരവിന്ദ് കെജ്രിവാള്‍ ഇപ്പോൾ എല്ലാവർക്കും സമ്മതനാണ്. പ്രതിപക്ഷ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചപ്പോഴും പ്രധാന പ്ര‍തിപക്ഷമായ കോൺഗ്രസ് കെജ്രിവാളിന്റെ സമരത്തിനെതിരെ രംഗത്ത് വന്നിരുന്നു.

English summary
Prakash Raj's tweet against Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X