Get Updates
Get notified of breaking news, exclusive insights, and must-see stories!

രാമന്റെ ലങ്കാ യാത്ര; നടന്‍ പ്രകാശ് രാജിനെതിരെ പരാതി, കോടതിയില്‍ എത്തിയത് ബിജെപി നേതാവ്

ഹൈദരാബാദ്: നടന്‍ പ്രകാശ് രാജിനെതിരെ കോടതിയില്‍ ഹര്‍ജി. ഹിന്ദുമത വികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പ്രസംഗിച്ചു എന്നാണ് ആരോപണം. പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഇല്ലാത്തതിനെ തുടര്‍ന്നാണ് ബിജെപി നേതാവ് കോടതിയെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പ്രസംഗിക്കവെ പ്രകാശ് രാജ് ഹിന്ദുമതത്തെ അപമാനിച്ചു എന്നാണ് പരാതി.

യുഎഇയുടെ ആ തീരുമാനം ഇന്ത്യയ്ക്ക് നേട്ടമായി; സൗദി പിന്നില്‍, അപ്രതീക്ഷിത സാന്നിധ്യമായി കസാഖിസ്താന്‍
യുഎഇയുടെ ആ തീരുമാനം ഇന്ത്യയ്ക്ക് നേട്ടമായി; സൗദി പിന്നില്‍, അപ്രതീക്ഷിത സാന്നിധ്യമായി കസാഖിസ്താന്‍

ബിജെപി നേതാവും തിരുമല തിരുപ്പതി ദേവസ്വം ബോര്‍ഡ് അംഗവുമാണ് ജി ഭാനുപ്രകാശ് റെഡ്ഡി. തിരുപ്പതി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇദ്ദേഹം പരാതി നല്‍കിയത്. ഭാരതീയ ന്യായ സംഹിത പ്രകാരം ശക്തമായ നടപടി പ്രകാശ് രാജിനെതിരെ സ്വീകരിക്കണം എന്ന് ഭാനുപ്രകാശ് ആവശ്യപ്പെട്ടു. തിരുപ്പതി പോലീസില്‍ നല്‍കിയ പരാതിയില്‍ നടപടി ഇല്ലാത്തതിതെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

prakash raj bjp complaint-

പ്രകാശ് രാജിന്റെ പ്രസംഗ വീഡിയോ സോഷ്യല്‍ മീഡിയ വഴിയാണ് പരാതിക്കാരന്‍ കണ്ടത്. വ്യാജമായതും മതവിദ്വേഷം പരത്തുന്നതുമായ കാര്യങ്ങളാണ് പ്രകാശ് രാജ് പറയുന്നത് എന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു. രാമന്‍, ലക്ഷ്മണന്‍, രാമായണം എന്നിവയ്ക്ക് എതിരാണ് പ്രകാശ് രാജിന്റെ പ്രസംഗം എന്നും ഭാനുപ്രകാശ് റെഡ്ഡി ആരോപിക്കുന്നു.

ശ്വേത മേനോന്‍ മൊഴി നല്‍കി; ടിനി ടോം വര്‍ഗീയ അധിക്ഷേപം നടത്തിയോ എന്ന് ചോദ്യം, അടുത്ത നീക്കം
ശ്വേത മേനോന്‍ മൊഴി നല്‍കി; ടിനി ടോം വര്‍ഗീയ അധിക്ഷേപം നടത്തിയോ എന്ന് ചോദ്യം, അടുത്ത നീക്കം

രാമനും ലക്ഷ്മണനും വടക്കുനിന്ന് ലങ്കയിലേക്ക് യാത്ര ചെയ്ത് ദക്ഷിണമേഖലയില്‍ അധിനിവേശം നടത്തുകയാണ് ചെയ്തത് എന്നാണത്രെ പ്രകാശ് രാജ് പ്രസംഗിച്ചത്. ആര്യ-ദ്രാവിഡ സിദ്ധാന്തത്തിന് പ്രചാരണം നല്‍കുകയാണ് പ്രകാശ് രാജ്. പ്രാദേശിക വാദം ഉയര്‍ത്തുന്നു, മതസൗഹൃദത്തിന്റെ ഇന്ത്യന്‍ പാരമ്പര്യത്തില്‍ പ്രകാശ് രാജ് തുരങ്കം വെക്കുകയാമെന്നും പരാതിക്കാരന്‍ പറയുന്നു.

ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 229, 196 വകുപ്പുകള്‍ പ്രകാരം നടനെതിരെ നടപടി വേണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. വിവിധ സമുദായങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാനാണ് പ്രകാശ് രാജ് ശ്രമിച്ചത്. ഹിന്ദു മതത്തെ അപമാനിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശമെന്നും ഭാനുപ്രകാശ് റെഡ്ഡി ആരോപിക്കുന്നു. കോടതി ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും. കേരളത്തില്‍ നടത്തിയ പ്രസംഗത്തിന് മാസങ്ങള്‍ക്ക് ശേഷം മറ്റൊരു സംസ്ഥാനത്ത് കേസെടുക്കുമോ എന്ന കാര്യവും വ്യക്തമല്ല.

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; വിറ്റഴിക്കലില്‍ വീണു, മാറാതെ വെള്ളി, ഇന്നത്തെ പവന്‍ വില
സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; വിറ്റഴിക്കലില്‍ വീണു, മാറാതെ വെള്ളി, ഇന്നത്തെ പവന്‍ വില

ബിജെപി വിരുദ്ധ നിലപാട് എടുക്കുന്ന വ്യക്തിയാണ് പ്രകാശ് രാജ്. നരേന്ദ്ര മോദിക്കെതിരെ അദ്ദേഹം പലപ്പോഴും പരസ്യനിലപാട് എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ ക്രൊക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) യുടെ പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. കൃത്യമായ രാഷ്ട്രീയ നിലപാടുള്ള വ്യക്തിയും അതു തുറന്നു പറയുന്ന താരം കൂടിയാണ് പ്രകാശ് രാജ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+